ചെടികള്‍ സംസാരിക്കും; പല ഭാഷകള്‍, വാക്കുകള്‍, ഈ കണ്ടെത്തലുകള്‍ ആരെയും ഞെട്ടിക്കും!!
ജറൂസലേം: ചെടികള്‍ പരസ്പരം സംസാരിക്കുണ്ടെന്ന് കുറച്ചുകാലമായി നമുക്ക് അറിയാവുന്ന കാര്യമാണ്. കൂടുതലൊന്നും അറിയില്ലെങ്കിലും, ചെടികള്‍ തമ്മില്‍ ആശയവിനിമയം നടക്കാറുണ്ടെന്ന് മാത്രം നമുക്ക് അറിയാം. ഇസ്രയേല്‍ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍ ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ്. ഇവരുടെ ആശയവിനിമയത്തിന് പ്രത്യേകം വാക്കുകള്‍ ഉണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍.
ഓരോ ജീവജാലങ്ങളും സംസാരിക്കുന്നത് വ്യത്യസ്തമായ ഭാഷയിലാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ശാസ്ത്ര മാഗസിനായ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ലോകം ഇന്ന് വരെ അറിയാത്ത കാര്യങ്ങളാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്. സസ്യജാലങ്ങള്‍ രീതിയില്‍ ആശയവിനിമയം നടത്താറുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയതാണ്. പല രീതിയിലാണ് ഈ സംസാരം എന്നും കണ്ടെത്തിയിരുന്നു.

അതായത് ഇവയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍, ഇവ സ്വയം മറ്റൊരു രൂപത്തിലേക്ക് മാറും. പ്രത്യേകിച്ച് ഇവ വാടുകയോ, ഇലയുടെ നിറം മാറ്റുകയോ ചെയ്യും. ഈ സമയം ഇവയെ ഭക്ഷിച്ചാല്‍ കയ്പായിരിക്കും അനുഭവപ്പെടുക. ചില പ്രത്യേക ഗന്ധങ്ങളും ഈ സമയം അവര്‍ പുറപ്പെടുവിക്കും. മറ്റ് കുടുംബാംഗങ്ങളോട്, തങ്ങള്‍ അപകടത്തിലാണെന്ന് അറിയിക്കാന്‍ വേണ്ടിയാണിത്. പ്രത്യേകിച്ച് പ്രാണി വര്‍ഗങ്ങളില്‍ നിന്നുള്ള ആക്രമണമൊക്കെ വരുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കാം.
അടുത്തിടെ നടന്ന പഠനത്തിലാണ് സസ്യങ്ങള്‍ ശബ്ദത്തോട് പ്രതികരിക്കുമെന്ന് കണ്ടെത്തിയത്. പഞ്ചസാരയുടെ സാന്നിധ്യം വര്‍ധിപ്പിച്ച്, പരാഗണം നടത്തുന്ന ജീവികളെ ആകര്‍ഷിക്കാന്‍ ചെടികള്‍ക്ക് സാധിക്കും. വളരെ സ്ട്രെസ് അനുഭവിക്കുന്ന സസ്യങ്ങള്‍ വായുവിലൂടെ ശബ്ദം കൈമാറുമെന്ന് ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ ആ ശബ്ദം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അതിനെ വിലയിരുത്തി കൊണ്ടിരിക്കുകയാണ്.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
പോപ്പ്കോണ്‍ പൊരിച്ചെടുക്കുന്ന ശബ്ദമാണ് സസ്യജാലങ്ങള്‍ ശബ്ദമുണ്ടാക്കുമ്പോള്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.മനുഷ്യന്റെ പ്രസംഗത്തിന് സമാനമായ അളവിലാണ് ഈ ശബ്ദങ്ങള്‍ പുറത്തേക്ക് വിടുന്നത്. പക്ഷേ ഉയര്‍ന്ന ഫ്രീക്വന്‍സിയാണ് ഇതിനുള്ളത്. അതുകൊണ്ട് മനുഷ്യന് കേള്‍ക്കാന്‍ പോലും സാധിക്കില്ല. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു ശാസ്ത്ര ദുരൂഹതയുടെ മറനീക്കിയിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ചെടികള്‍ക്ക് ശബ്ദം പുറന്തള്ളാന്‍ കഴിയുമെന്ന് ഇതോടെ തെളിയിക്കപ്പെട്ടതായി പ്രൊഫ ലിലാച്ച് ഹദാനി പറഞ്ഞു. നമുക്ക് ചുറ്റുമുള്ള ലോകത്തില്‍ ധാരാളം സസ്യങ്ങളുടെ ശബ്ദങ്ങള്‍. ഇവയില്‍ ധാരാളം വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചെടികളുടെ ശബ്ദം വവ്വാലുകള്‍, പെരുച്ചാഴി, പോലുള്ള ജീവികള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ ഫറഞ്ഞു. തക്കാളി, പുകയില ചെടികള്‍ പുറപ്പെടുവിച്ച അള്‍ട്രാസോണിക് ശബ്ദങ്ങളാണ് ശാസ്ത്രസംഘം ശേഖരിച്ചിരിക്കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications