പോണ്‍താരം ഇപ്പോഴിതാ പ്ലേബോയ് മോഡലും, ട്രംപുമായുള്ള അവിഹിതം... കിടപ്പറക്കഥകള്‍ പുറത്തുവിടും!!
ട്രംപുമായുള്ള ബന്ധം പ്ലേബോയ് മോഡല്‍ പുറത്തുവിടും
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് ഇപ്പോള്‍ അത്ര നല്ല കാലമല്ലെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം പോണ്‍താരം സ്റ്റോമി ഡാനിയല്‍സ് ട്രംപുമായുണ്ടായ എല്ലാ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം തന്നെ ഭീഷണിപ്പെടുത്താനയച്ചയാളുടെ ചിത്രവും പുറത്തുവിട്ടിരുന്നു. ഇത് ഏകദേശം ട്രംപിനെ വെട്ടിലാക്കിയതാണ്. ഇതെങ്ങാനും സത്യമാണെന്നറിഞ്ഞാല്‍ ഭാര്യ മെലാനിയ ട്രംപുമായുള്ള ബന്ധം വരെ തകര്‍ന്നുപോകും. പക്ഷേ ഇവിടെയും പ്രശ്നം അവസാനിക്കുന്നില്ല. ബന്ധമുണ്ടെന്ന് പറഞ്ഞ് രംഗത്തുള്ള മുന്‍ പ്ലേബോയ് മോഡല്‍ കാരെന് മക്ഡൊഗലും എല്ലാ കാര്യങ്ങളും പറയുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇത്രയധികം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണം ഇത് ആദ്യമായിട്ടായിരിക്കും ഉയരുന്നത്. നേരത്തെ തന്നെ പ്രസിഡന്റ് സ്ത്രീലമ്പടനാണെന്നും സ്ത്രീകളെ മാംസ കഷ്ണങ്ങള്‍ക്ക് തുല്യമായിട്ടാണ് അദ്ദേഹം കാണുന്നതെന്നും വിമര്‍ശനമുണ്ടായിരുന്നു. ഇതൊക്കെ ന്യായീകരിച്ചിട്ടും അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് അവസാനമില്ലെന്നാണ് മനസിലാവുന്നത്.

അവിഹിതങ്ങള്‍.....
ട്രംപ് പ്രസിഡന്റ് ആവുന്നതിന് മുമ്പ് തന്നെ വളരെ പ്രശസ്തനായ വ്യക്തിയാണ്. അതുകൊണ്ട് നിരവധി സ്ത്രീകളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതൊക്കെ അദ്ദേഹം പ്രസിഡന്റായ ശേഷം പുറത്തുവന്നതാണ് നാണക്കേടുണ്ടാക്കിയിരിക്കുന്നത്. പല ബന്ധങ്ങളും ഭാര്യ മെലാനിയക്ക് ഒരു സൂചന പോലും നല്‍കാതെയാണ് അദ്ദേഹം മുന്നോട്ടു കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഒന്നൊന്നായി കൈവിട്ടു പോവുകയാണ്. ട്രംപിന്റെ കിടപ്പറക്കഥകളില് പോണ് താരം സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധമാണ് വലിയ വിവാദമായത്. പിന്നീട് ഇത് പണം നല്കി ഒതുക്കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

പ്ലേബോയ് മോഡല്‍
മുന്‍ പ്ലേബോയ് മോഡലായ കാരെന് മക്ഡൊഗല്‍ ട്രംപുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതലായി പറയാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. നാഷണല്‍ എന്ക്വയറേഴ്സ് പബ്ലിഷര്‍ അമേരിക്കന്‍ മീഡിയയുമായുള്ള കരാറാണ് ഇവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിയത്. ട്രംപുമായി 2006-07 കാലത്തുണ്ടായ ബന്ധം പുറത്തുപറയുന്നതിലുള്ള അവകാശം ഈ കമ്പനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നാണ് കരാറിലുണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് പല മാധ്യമങ്ങളും ഇവര്‍ക്ക് പിന്നാലെയായിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിരുന്നില്ല.

പുറത്തുപറയാം...
ഇവരുമായുള്ള കരാര്‍ മാധ്യമസ്ഥാപനം കഴിഞ്ഞ ദിവസം റദ്ദാക്കിയിട്ടുണ്ട്. ഇതോടെ എല്ലാ കാര്യങ്ങളും അവര്‍ പുറത്തുപറയാന്‍ സാധിക്കും. ചൂടേറിയ കിടപ്പറക്കഥകളാണ് അവര്‍ക്ക് പറയാനുള്ളതെന്നാണ് സൂചന. ട്രംപ് കാരെനുമായി പ്രണയത്തിലായിരുന്നു എന്ന് വരെ സൂചനയുണ്ട്. മെന്‍സ് മാഗസിനിന്റെ കവര്‍ ഫോട്ടോയായി കാരെന് അടുത്തിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതില്‍ ട്രംപുമായി നടന്ന കാര്യങ്ങള്‍ എല്ലാ പറയുമെന്നാണ് സൂചന. അതേസമയം ഇവരടെ കഥകള്‍ക്കായി മാധ്യമങ്ങള്‍ എല്ലാം കാത്തിരിക്കുകയാണ്. ട്രംപിന്റെ ഭാര്യ മെലാനിയ വരെ ഞെട്ടുന്ന കാര്യങ്ങളാണ് ഇവര്‍ക്ക് പറയാനുള്ളതെന്നാണ് സൂചന. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ വലിയ ആവശ്യക്കാര്‍ ഉണ്ടായിട്ടുണ്ട്.

ചൂടന്‍ കഥകള്‍
കാരെന് മക്ഡൊഗല്‍ ട്രംപുമായുള്ള ചൂടന്‍ കഥകള്‍ ചില മാധ്യമങ്ങളോട് ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഞെട്ടിക്കുന്നതായിരുന്നു. മെലാനിയ ഇളയ മകനെ പ്രസവിച്ച സമയത്താണ് ട്രംപ് താനുമായി ബന്ധപ്പെട്ടതെന്നും തന്നെ അദ്ദേഹത്തിന്റെ ബംഗ്ലാവിലേക്ക് വിളിപ്പിച്ചിരുന്നെന്നും കാരെന് പറയുന്നു. അതേസമയം കാരെന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ മറ്റ് ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്നാണ് കരുതുന്നത്. ട്രംപിന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന്റെ വീട്ടില്‍ എഫ്ബിഐ നടത്തിയ റെയ്ഡില്‍ കാരെനുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിശദാംശങ്ങള്‍ പിടിച്ചെടുത്തിരുന്നു. സ്റ്റോമി ഡാനിയല്‍സിന് നല്കിയ പണത്തിന്റെ രേഖയും ഇതിലുണ്ടായിരുന്നു. ഇത് പുറത്തുവന്നതിനാല്‍ കാര്യങ്ങള്‍ തുറന്നുപറയാമെന്ന് കാരെന് കരുതുകയായിരുന്നു.

സംഭവം ഇങ്ങനെ
ലോസ് ആഞ്ചല്‍സില്‍ വച്ച് നടന്ന ഒരുപാര്ട്ടിയിലാണ് താനും ട്രംപും ആദ്യമായി കണ്ടതെന്ന് കാരെന് പറയുന്നു. അപ്പോള്‍ തന്നെ പരസ്പരം ഇഷ്ടപ്പെട്ടു. 2006ലായിരുന്നു ഈ സംഭവം നടന്നത്. തുടക്കം മുതല്‍ ട്രംപ് തന്നോട് ലൈംഗിക ചുവയോടെയായിരുന്നു സംസാരിച്ചിരുന്നത്. പാര്‍ട്ടിക്ക് ശേഷം ട്രംപ് തന്നെ ബംഗ്ലാവിലേക്ക് ക്ഷണിച്ചിരുന്നു. ട്രംപ് ടവറിലായിരുന്നു ഇത്. ഇവിടെ വെച്ചാണ് ട്രംപ് തന്നെ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചതെന്ന് കാരെന് പറഞ്ഞു. ഭാര്യയുടെ കിടപ്പ് മുറിയൊക്കെ കാണിച്ച് തന്നതിന് ശേഷമായിരുന്നു ഇത്. അതേസമയം ഈ ബന്ധം വെറും ഒന്‍പത് മാസം മാത്രമാണ് നീണ്ടുനിന്നതെന്നും ട്രംപിന്റെ പെരുമാറ്റം തനിക്ക് പിടിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

പല തവണ ബന്ധപ്പെട്ടു....
ട്രംപുമായി പല തവണ ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് കാരെന് പറഞ്ഞു. ഒരിക്കല്‍ ട്രംപ് പണം നല്‍കിയെന്നും താന്‍ വേശ്യയല്ലെന്ന് പറഞ്ഞ് ഈ പണം നിരസിച്ചെന്നും കാരെന് പറയുന്നു. ട്രംപിന്റെ ഭാര്യ മെലാനിയ ഈ ബന്ധം ഉണ്ടായതില്‍ തന്നോട് ക്ഷമിക്കണമെന്നും അവര്‍ പറഞ്ഞു. അതേസമയം ട്രംപിന് തന്നോട് കടുത്ത പ്രണയമായിരുന്നെന്ന് അവര്‍ പറയുന്നു. ട്രംപ് തന്നെ വിവാഹം ചെയ്യാന്‍ വരെ തയ്യാറായിരുന്നു. എന്നാല്‍ ഈ ബന്ധം തകര്‍ന്നത് എല്ലാം ഇല്ലാതാക്കി. ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് പലരും ചോദിക്കുന്നുണ്ട്. ഇനിയും ഇത് മറച്ച് വെക്കില്ലെന്ന് അവരോട് പറഞ്ഞിട്ടുണ്ടെന്നും കാരെന് പറയുന്നു.

വംശീയമായ കാര്യങ്ങള്‍
ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുക വരെ കടുപ്പമേറിയ കാര്യമാണ്. തന്റെ അമ്മയെ കുറിച്ച് പോലും ട്രംപ് മോശമായി സംസാരിച്ചു. അമ്മയുടെ പ്രായത്തെ കുറിച്ച് അറപ്പ് തോന്നുന്ന രീതിയിലാണ് സംസാരിച്ചത്. ലൈംഗിക ചുവയും ഇതിലുണടായിരുന്നു. കറുത്ത വംശജരെ ട്രംപിന് തീരെ ഇഷ്ടമല്ല. അദ്ദേഹം വംശീയമായ രീതിയിലാണ് അവരെ കുറിച്ച് സംസാരിക്കുക. അതുകൊണ്ട് അദ്ദേഹവുമായി സഹകരിക്കുക അസാധ്യമാണ്. അതേസമയം ഈ ബന്ധം പുറത്തുപറയാതിരിക്കാന്‍ തനിക്ക് ട്രംപിന്റെ അടുത്തയാളുകള്‍ പണം തന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രചാരണം നടക്കുന്ന സമയത്ത് താനുമായുള്ള ബന്ധം ശല്യമാകരുതെന്നായിരുന്നു ട്രംപിന്റെ നിലപാടെന്ന് കാരെന് പറഞ്ഞു.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം












Click it and Unblock the Notifications