Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേമാതരം പാടി ഓസ്ട്രിയന്‍ ഗായകര്‍, വിരുന്നൊരുക്കി ഓസ്ട്രിയന്‍ ചാന്‍സലര്‍, മോദിക്ക് ഗംഭീര സ്വീകരണം

വിയന്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിന്റെ ഭാഗമായി ഓസ്ട്രിയയില്‍ എത്തി. 41 വര്‍ഷത്തിനിടെയാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. ഓസ്ട്രിയ ചാന്‍സലര്‍ കാള്‍ നേഹാമ്മറെ കണ്ട മോദി അദ്ദേഹത്തിനൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. ചൊവ്വാഴ്ച്ച രാത്രിയാണ് പ്രധാനമന്ത്രി വിയന്നയിലെത്തിയത്.

റഷ്യന്‍ സന്ദര്‍ശനം അവസാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഓസ്ട്രിയയിലേക്ക് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയത്. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളാണ് മോദി നടത്തുക. നേരത്തെ വിയന്നയില്‍ എത്തിയ കാര്യം മോദി എക്‌സിലൂടെ സ്ഥിരീകരിച്ചിരുന്നു.

narendra-modi

ഓസ്ട്രിയയുടെ ചാന്‍സലര്‍ കാള്‍ നേഹാമര്‍ മോദിക്കായി അത്താഴവിരുന്നൊരുക്കി. ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹം മോദിയെ കാണാനെത്തിയിരുന്നു. ഇതിന് ശേഷമാണ് നേഹാമറും മോദിയും ചേര്‍ന്നുള്ള സെല്‍ഫിയെടുത്തത്. പ്രധാനമന്ത്രിയെ ഓസ്ട്രിയയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. നേഹാമര്‍ക്ക് നന്ദി അറിയിച്ച മോദി, ഓസ്ട്രിയയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

അതേസമയം ഇന്ന് ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും. അതേസമയം ഓസ്ട്രിയന്‍ കലാകാരന്‍മാര്‍ വന്ദേമാതരം ആലപിച്ചാണ് പ്രധാനമന്ത്രിയെ വരവേറ്റത്. 1983ല്‍ ഇന്ദിരാ ഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ഡര്‍ ബെല്ലനെ മോദി കാണും. ഇന്ത്യയിലെയും ഓസ്ട്രിയയിലെയും പ്രമുഖ വ്യവസായികളെ മോദിയും ഓസ്ട്രിയന്‍ ചാന്‍സലറും ഒരുമിച്ച് കാണും.

ഓസ്ട്രിയന്‍ തലസ്ഥാന നഗരിയായ വിയന്നയിലെ ഹോട്ടല്‍ റിട്ട്‌സ് കാള്‍ട്ടണിലാണ് പ്രധാനമന്ത്രിയെത്തിയത്. ഇവിടെ വെച്ചാണ് രാജ്യത്തെ ഇന്ത്യന്‍ സമൂഹം അദ്ദേഹത്തെ കണ്ടത്. ഹോട്ടലില്‍ എത്തിയതിന് പിന്നാലെ ഓസ്ട്രിയന്‍ കലാകാരന്‍മാര്‍ക്ക് വന്ദേമാതരം പാടി മോദിയെ സ്വാഗതം ചെയ്യുകയായിരുന്നു.

അതേസമയം മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത് ഇന്ത്യന്‍ അംബാസിഡര്‍ ശംഭു കുമാരനും ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി അലക്‌സാണ്ടര്‍ ഷാല്ലന്‍ബര്‍ഗും ചേര്‍ന്നാണ്. അതേസമയം കാള്‍ നിഹാമ്മറും മോദിയും തമ്മില്‍ ആദ്യത്തെ കൂടിക്കാഴ്ച്ചയാണ് നടത്തിയത്.

ഒരുപാട് ചര്‍ച്ചകളുമായി കൂടുതല്‍ മുന്നോട്ട് പോകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞു. ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ഇന്ന് വിവിധ മേഖലകളില്‍ ഓസ്ട്രിയന്‍ ഭരണാധികാരികളുമായി ചര്‍ച്ച നടത്തുമെന്നും മോദി അറിയിച്ചു.

നേരത്തെ റഷ്യയില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നിര്‍ണായക ചര്‍ച്ചകള്‍ മോദി നടത്തിയിരുന്നു. യുക്രൈനില്‍ യുദ്ധം അവസാനിപ്പിക്കുന്ന കാര്യം അടക്കം മോദി അവതരിപ്പിച്ചിരുന്നു. യുദ്ധം കൊണ്ട് ഒന്നും നേടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം റഷ്യന്‍ സൈന്യത്തിലെ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനവും മോദിയുടെ ഇടപെടലിലൂടെ സാധ്യമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+