ടെെം മാഗസിന് പട്ടികയില്‍ മോദിയും, വമ്പന്മാരുമായി മത്സരം, ട്രംപിനെയും നദേലയെയും പിന്നിലാക്കുമോ?
മോദി ഇത്തവണ പുരസ്കാരം നേടാന്‍ വലിയൊരു സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നുണ്ട്
ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടംപിടിച്ചു. ടൈം മാഗസിനിന്റെ പട്ടികയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് മോദി ഇടംപിടിക്കുന്നത്. ലോക പ്രശസ്തരായ വ്യക്തികളാണ് പട്ടികയിലുള്ളത്. നേരത്തെ 2013 മുതല്‍ പട്ടികയില്‍ ഇടംപിടിക്കുന്നുണ്ട് മോദി. ലോക പ്രശസ്തരായ കലാകാരന്മാര്, നേതാക്കള്‍, ശാസ്ത്രജ്ഞര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സംരംഭകര്‍, എന്നിവരാണ് പട്ടികയില്‍ ഉള്ളത്. അടുത്ത മാസമാണ് പുരസ്കാരം പ്രഖ്യാപിക്കുക.

100 പേരുടെ ചുരുക്കപട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് ഉര്ദുഗാന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സൗദി രാജകുമാരിന് മുഹമ്മദ് ബിന്‍ സല്മാന്, എന്നിവരാണ് രാഷ്ട്രത്തലവന്മാരായി ഉള്ളത്. മൈക്രസോഫ്ര്റ്റ് സിഇഒ സത് നദെല്ല, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്. വായനക്കാരുടെ ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ മുന്നിലെത്തുന്ന വ്യക്തിക്ക് ചുരുക്കപട്ടികയില്‍ മുന്‍തുക്കമുണ്ടാകും. എന്നാല്‍ ടൈം മാഗസിനിന്റെ എഡിറ്റോറിയല്‍ ബോര്‍ഡാണ് അന്തിമ തീരുമാനമെടുക്കുക.

അതേസമയം മോദി ഇത്തവണ പുരസ്കാരം നേടാന്‍ വലിയൊരു സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള മികച്ച നയതന്ത്രജ്ഞതയും ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന മികച്ച നേതാവ് എന്ന പരിവേഷവും മോദിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ 2015ല്‍ മോദി ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ടൈം മാഗസിന് വേണ്ടി തയ്യാറാക്കിയിരുന്നു.
-
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications