Get Updates
Get notified of breaking news, exclusive insights, and must-see stories!

മാർക്ക് കാർണിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി മോദി; 'കാനഡയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടത്'

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്കായി കാനഡയിൽ എത്തിയതായിരുന്നു മോദി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും പരസ്‌പരം പ്രയോജനകരമായ സഹകരണം കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും നരേന്ദ്ര മോദി കൂടിക്കാഴ്‌ചയ്ക്ക് മുന്നോടിയായി പറഞ്ഞു.

ജി7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. 2025 മെയ് മാസത്തിൽ കാർണി അധികാരമേറ്റതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയായിരുന്നു ഇത്. മാത്രമല്ല ജസ്‌റ്റിൻ ട്രൂഡോ അധികാരത്തിൽ ഇരുന്ന സമയത്ത് വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-നയതന്ത്ര ബന്ധം ഇതുവരെ പൂർവ സ്ഥിതിയിൽ എത്തിയിട്ടില്ല.

modicarni

അതിനിടയിലാണ് ഇരു നേതാക്കളുടെയും നിർണായക കൂടിക്കാഴ്‌ച എന്നതും ശ്രദ്ധേയമായ കാര്യമാണ്. തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് കാർണിയെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നമുക്ക് ഒരുമിച്ച് ക്രിയാത്മകമായി പ്രവർത്തിക്കാനും ഇന്ത്യ-കാനഡ ബന്ധം മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു.

'ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവർത്തിക്കുകയും നിരവധി മേഖലകളിൽ പരസ്‌പര സഹകരണം കൈവരിക്കുകയും വേണം' മോദി ഉഭയകക്ഷി യോഗത്തിന് മുന്നോടിയായി നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞു. കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ അദ്ദേഹം തന്നെ എക്‌സ് അക്കൗണ്ടിൽ പങ്ക് വച്ചിട്ടുണ്ട്.

കനേഡിയൻ കമ്പനികൾ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇന്ത്യക്കാർ കാനഡയിലും ഗണ്യമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'നമ്മൾ രണ്ടുകൂട്ടരും ജനാധിപത്യ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നു. ഒരുമിച്ച്, നമുക്ക് ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താൻ കഴിയും, നമുക്ക് മാനവികതയെ ശക്തിപ്പെടുത്താൻ കഴിയും' മോദി പറഞ്ഞു.

'ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയിലുള്ള ശക്തമായ വിശ്വാസത്താൽ ഇന്ത്യയും കാനഡയും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ-കാനഡ സൗഹൃദത്തിന് ആക്കം കൂട്ടുന്നതിനായി അടുത്ത് പ്രവർത്തിക്കാൻ പ്രധാനമന്ത്രി കാർണിയും ഞാനും ആഗ്രഹിക്കുന്നു. വ്യാപാരം, ഊർജ്ജം, ബഹിരാകാശം, ശുദ്ധമായ ഊർജ്ജം, നിർണായക ധാതുക്കൾ, വളങ്ങൾ തുടങ്ങിയ മേഖലകൾ ഈ കാര്യത്തിൽ വളരെയധികം സാധ്യതകൾ നൽകുന്നുണ്ട്' അദ്ദേഹം വ്യക്തമാക്കി.

യോഗത്തിന് മുന്നോടിയായി നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ, ജി7ൽ പ്രധാനമന്ത്രി മോദിയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് മാർക്ക് കാർണി പറഞ്ഞു. നിങ്ങളുടെ രാജ്യത്തിന്റെ പ്രാധാന്യത്തിനുള്ള തെളിവാണ് 2018 മുതൽ ജി7ൽ ഇന്ത്യയുടെ സാന്നിധ്യം എന്നും മാർക്ക് കാർണി പറയുകയുണ്ടായി. തീവ്രവാദം ഉൾപ്പെടെ വിഷയങ്ങളിൽ ഒന്നിച്ച് നീങ്ങാമെന്ന സന്ദേശവും കാർണി മുന്നോട്ട് വച്ചിട്ടുണ്ട്.

അതേസമയം, ഇരുരാജ്യങ്ങൾക്കും ഇടയിൽ നയതന്ത്ര ബന്ധം ഇപ്പോഴും പൂർവസ്ഥിതിയിൽ എത്തിയിട്ടില്ല. ഖാലിസ്ഥാൻ അനുകൂല വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് മോശം നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള പുതിയ സർക്കാരിന്റെ ഉദ്ദേശ്യമാണ് ജ 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാർണി പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം ഒക്ടോബറിൽ, കനേഡിയൻ സർക്കാർ നിജ്ജാർ കേസുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഇന്ത്യ തങ്ങളുടെ ഹൈക്കമ്മീഷണറെയും മറ്റ് അഞ്ച് നയതന്ത്രജ്ഞരെയും തിരിച്ചുവിളിച്ചിരുന്നു. അതുപോലെ തന്നെ തുല്യ എണ്ണം കനേഡിയൻ നയതന്ത്രജ്ഞരെയും ഇന്ത്യ പുറത്താക്കിയിരുന്നു. ഖാലിസ്ഥാനി അനുകൂല ഘടകങ്ങൾക്ക് കനേഡിയൻ മണ്ണിൽ നിന്ന് പ്രവർത്തിക്കാൻ അനുമതി നൽകി എന്ന ആരോപണം ട്രൂഡോ സർക്കാർ നേരിട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+