കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണക്കം മറന്ന് മോദി... പാക് പ്രസിഡന്‍റിന് കൈ കൊടുത്തു, ഇരുരാജ്യങ്ങളെയും പുകഴ്ത്തി ഷീ ജിന്‍പിങ്!!

എസ്‌സിഒ ഉച്ചകോടിയില്‍ ഇന്ത്യ പാകിസ്താന്‍ കൂടിക്കാഴ്ച്ച

Google Oneindia Malayalam News

ബെയ്ജിങ്: ചൈനയിലെ ക്വിങ്ദാവോയില്‍ നടക്കുന്ന ദ്വിദിന ഉച്ചകോടിയില്‍ പിണക്കം മറന്ന് ഒന്നിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രസിഡന്റ് മാമ്‌നൂന്‍ ഹുസൈനും. ഇരുവരും ഹസ്തദാനം ചെയ്തത് ചരിത്ര നിമിഷമായിട്ടാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വിശേഷിപ്പിച്ചത്. എസ്‌സിഒയിലെ നേതാക്കളുടെ വാര്‍ത്താസമ്മേളനത്തിന് ശേഷമായിരുന്നു ഇരുവരും പരസ്പരം ആശ്ലേഷിച്ചത്. നേരത്തെ പാകിസ്താനുമായി അകലം പാലിക്കാനാണ് മോദി ഉച്ചകോടിയില്‍ ശ്രമിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തവണ ഉച്ചകോടിയില്‍ പരിപൂര്‍ണ അംഗത്വം കിട്ടിയ രാജ്യങ്ങള്‍ കൂടിയാണ് ഇന്ത്യയും പാകിസ്താനും.

1

്അതേസമയം ഉറിയിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തി നില്‍ക്കവേയാണ് മോദി പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തിയത്. പാകിസ്താനില്‍ നിന്നുള്ള ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. നേരത്തെ 19ാമത് സാര്‍ക്ക് ഉച്ചകോടി ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ഇസ്ലാമാബാദിലായിരുന്നു ഈ ഉച്ചകോടി നടന്നത്. ഉച്ചകോടിയിലും തീവ്രവാദം വലിയ വിഷയമായി ഉയര്‍ത്താന്‍ മോദി ഒരുങ്ങുന്നതിനിടെയുണ്ടായ കൂടിക്കാഴ്ച്ച രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ചിട്ടുണ്ട്.

ഇരു നേതാക്കളും കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഔദ്യോഗിക കാര്യങ്ങളാണോ സംസാരിച്ചതെന്ന് ഉറപ്പില്ല. ഉച്ചകോടിക്കിടെ നിരവധി രാഷ്ട്രത്തലവന്‍മാരുമായി മോദി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ മാമ്‌നൂന്‍ ഹുസൈനുമായി ചര്‍ച്ചകള്‍ നടത്തുമോയെന്ന് വ്യക്തമല്ല. അപ്രതീക്ഷിതമായി പലകാര്യങ്ങളും സംഭവിക്കുന്നതിനാല്‍ ചര്‍ച്ചയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇന്ത്യയെയും പാകിസ്താനെയും ഒരേപോലെ ഷീ ജിന്‍പിങ് പ്രശംസിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ടാവണമെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.

മുംബൈയിലെത്തിയത് സല്‍മാന്‍ ഖാനെ കൊല്ലാന്‍... രണ്ട് ദിവസം പിന്തുടര്‍ന്നു, ഭീകരന്റെ വാക്കുകള്‍...മുംബൈയിലെത്തിയത് സല്‍മാന്‍ ഖാനെ കൊല്ലാന്‍... രണ്ട് ദിവസം പിന്തുടര്‍ന്നു, ഭീകരന്റെ വാക്കുകള്‍...

മുസ്ലീം വിരുദ്ധത മാറ്റാന്‍ ആര്‍എസ്എസ്..... ഈദ് മിലാന്‍ സംഘടിപ്പിക്കുന്നു... ലക്ഷ്യം വോട്ട് തന്നെ!!മുസ്ലീം വിരുദ്ധത മാറ്റാന്‍ ആര്‍എസ്എസ്..... ഈദ് മിലാന്‍ സംഘടിപ്പിക്കുന്നു... ലക്ഷ്യം വോട്ട് തന്നെ!!

English summary
PM Modi Pak President shake hands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X