കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കും, 9 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രാതിനിധ്യം!!

മോദി കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കും

Google Oneindia Malayalam News

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബ്രിട്ടനിലെത്തി. 25ാം കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലാണ് മോദി ആദ്യം പങ്കെടുക്കുന്നത്. കോമണ്‍വെല്‍ത്ത് ഉച്ചകോടിയിലും മോദി പങ്കെടുക്കുന്നുണ്ട്. അതേസമയം പുതിയ ചരിത്രം കുറിക്കാനും മോദി ലണ്ടനില്‍ സാധിച്ചു.

കത്വ കൂട്ടബലാത്സംഗത്തെ മോദി അപലപിച്ചു!! ഭരണം ഏതായാലും ബലാത്സംഗം ക്രൂരം, രാഷ്ട്രീയവല്‍ക്കരിക്കരുത്!!കത്വ കൂട്ടബലാത്സംഗത്തെ മോദി അപലപിച്ചു!! ഭരണം ഏതായാലും ബലാത്സംഗം ക്രൂരം, രാഷ്ട്രീയവല്‍ക്കരിക്കരുത്!!

1

ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 2009ല്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നടന്ന ഉച്ചകോടിയിലാണ് ഇന്ത്യ അവസാനമായി പങ്കെടുത്തത്. 2015ല്‍ മാള്‍ട്ടയില്‍ നടന്ന അവസാനത്തെ ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നില്ല. അതേസമയം ബ്രിട്ടനില്‍ മോദിക്ക് അത്ര മികച്ച സ്വീകരണമല്ല ലഭിച്ചത്. ഉന്നാവോ, കത്വ കൂട്ടബലാത്സംഗങ്ങളില്‍ അദ്ദേഹത്തിനെതിരെ കടുത്ത പ്രതിഷേധം ബ്രിട്ടനില്‍ നടന്നിരുന്നു. എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വച്ച് കോമണ്‍വെല്‍ത്ത് ഉച്ചകോടി ഉദ്ഘാടനം ചെയ്യുമെന്ന് ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്.

2

അതേസമയം ലണ്ടനില്‍ പ്രമുഖ രാജ്യങ്ങളുമായി ഉഭയകക്ഷിക ചര്‍ച്ചകള്‍ക്കാണ് മോദി പ്രാമുഖ്യം നല്‍കിയത്. 52 ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഭാരത് കീ ബാത്ത് സബ്‌കെ ബാത്ത് എന്നാണ് മോദി ചടങ്ങില്‍ ഉയര്‍ത്തിയ മുദ്രാവാക്യം. പ്രധാനമന്ത്രി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. നേരത്തെ ചാള്‍സ് രാജകുമാരന്‍ മോദിയെ നേരിട്ട് ഇന്ത്യയിലെത്തി ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു. എലിസബത്ത് രാജ്ഞിയും പ്രത്യേകം ക്ഷണിച്ചിരുന്നു. ബ്രിട്ടനുമായി ബന്ധം മെച്ചപ്പെടുത്തുമെന്ന് മോദി പറഞ്ഞു. സാങ്കേതികവിദ്യ, വ്യാപാരം, എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് സൂചന.

ശ്രീജിത്ത് കൊലക്കേസിൽ യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിൽ.. പുതിയ വെളിപ്പെടുത്തൽശ്രീജിത്ത് കൊലക്കേസിൽ യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിൽ.. പുതിയ വെളിപ്പെടുത്തൽ

ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങള്‍ കുലുങ്ങി!! ആണവ നിലയത്തിന് തൊട്ടടുത്ത് പ്രകമ്പനംഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങള്‍ കുലുങ്ങി!! ആണവ നിലയത്തിന് തൊട്ടടുത്ത് പ്രകമ്പനം

English summary
PM Modi arrives london for commonwealth summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X