Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് ഇന്ത്യയോട് മുഖം തിരിച്ചു, ഇന്ന് ഏറ്റവും വിശ്വസ്‌തനായ സുഹൃത്ത്; മാലിദ്വീപിനെ ഒപ്പം നിർത്തി മോദി

മാലി: ഒരിടവേളയ്ക്ക് ശേഷം മാലിദ്വീപ്-ഇന്ത്യ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാവുന്നതിന്റെ സൂചനകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ വ്യക്തമാവുന്നത്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങൾ സന്ദർശന വേളയിൽ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'നമ്മുടെ ബന്ധങ്ങളുടെ വേരുകൾ ചരിത്രത്തേക്കാൾ പഴക്കമുള്ളതും സമുദ്രം പോലെ ആഴമുള്ളതുമാണ്' എന്നായിരുന്നു മോദിയുടെ വാക്കുകൾ.

മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവട്ടെ ഇന്ത്യയെ മാലിദ്വീപിന്റെ ഏറ്റവും വിശ്വസനീയമായ വികസന പങ്കാളി എന്നാണ് വിശേഷിപ്പിച്ചത്. ഇടയ്ക്കൊന്ന് മങ്ങിപ്പോയ ഉഭയകക്ഷി ബന്ധങ്ങളിൽ ഒരു നല്ല മാറ്റത്തിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തൽ. മോദിയുടെ സന്ദർശനം അതിന്റെ തുടക്കമാണെന്നും ഇരു രാജ്യങ്ങളും പഴയതിലും കൂടുതൽ ദൃഢമായ ബന്ധത്തിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

modimuizzupm

ഇക്കുറി സന്ദർശന വേളയിൽ വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മോദി മുയിസുവുമായി വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. ഈ വർഷം ഇന്ത്യയും മാലിദ്വീപും നയതന്ത്ര ബന്ധത്തിന്റെ അറുപതാം വർഷം ആഘോഷിക്കുകയാണ് എന്നും മോദി ഇരുവരും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി.

'ഇരു രാജ്യങ്ങളുടെയും പരമ്പരാഗത ജലവാഹനങ്ങൾ ഉൾക്കൊള്ളുന്ന ഇന്ന് പുറത്തിറക്കിയ സ്‌മാരക തപാൽ സ്‌റ്റാമ്പ്, നമ്മൾ വെറും അയൽക്കാർ മാത്രമല്ല, സഹയാത്രികരുമാണെന്ന് പ്രതിഫലിപ്പിക്കുന്നു' എന്നും മോദി പറഞ്ഞു. ഇന്ത്യ മാലിദ്വീപിന്റെ ഏറ്റവും അടുത്ത അയൽക്കാരാണ്. ഇന്ത്യയുടെ ദർശനമായ മഹാസാഗറിൽ മാലിദ്വീപിന് ഒരു പ്രധാന സ്ഥാനമുണ്ട്. മാലിദ്വീപിന്റെ ഏറ്റവും വിശ്വസ്‌ത സുഹൃത്തായിരിക്കുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു; മോദി പറയുന്നു.

'ഒരു ദുരന്തമായാലും ഒരു പകർച്ചവ്യാധിയായാലും, ഇന്ത്യ എല്ലായ്പ്പോഴും 'ആദ്യ പ്രതികരണക്കാരൻ' എന്ന നിലയിൽ മാലിദ്വീപിന്റെ കൂടെ നിന്നിട്ടുണ്ട്. മാലിദ്വീപിന്റെ പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിൽ ഇന്ത്യ തുടർന്നും പിന്തുണയ്ക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയാണ് ഞങ്ങളുടെ പൊതു ലക്ഷ്യം' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

2023 നവംബറിൽ മുയിസു അധികാരത്തിൽ വന്നതിനുശേഷം ഉണ്ടായ ഉഭയകക്ഷി ബന്ധത്തിലെ വിള്ളലുകൾ ഏതാണ്ട് പൂർണമായും ഇല്ലാതാവുന്നു എന്ന സൂചനയാണ് മോദിയുട വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. സാഹചര്യങ്ങൾ എന്തുതന്നെയായാലും ഇന്ത്യ-മാലിദ്വീപ് സൗഹൃദം എല്ലായ്‌പ്പോഴും പ്രകാശപൂർണ്ണവും വ്യക്തവുമായി തുടരും എന്നാണ് മോദി വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഇന്ത്യ മാലിദ്വീപിന് 4850 കോടി രൂപ (565 മില്യൺ യുഎസ് ഡോളർ) വായ്‌പ പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങളുടെ മുൻഗണനകൾക്കനുസൃതമായി, മാലിദ്വീപിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഈ തുക ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പിന്നാലെ പ്രധാനമന്ത്രി മോദിയും മുയിസുവും ചേർന്ന് ഇന്ത്യയുടെ പിന്തുണയുള്ള നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്‌തു. മാലിയിൽ പുതിയ പ്രതിരോധ മന്ത്രാലയ കെട്ടിടം, അദ്ദു നഗരത്തിലെ റോഡുകളും ഡ്രെയിനേജ് സംവിധാനങ്ങളും, ഹുൽഹുമാലെയിൽ 3300 ഭവന യൂണിറ്റുകളും ഇതിൽ ഉൾപ്പെടുന്നു. മാലിദ്വീപ് ദേശീയ പ്രതിരോധ സേനയ്ക്ക് 72 വാഹനങ്ങളും ഉപകരണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+