യൂറോപ്പ് സന്ദർശനം: രണ്ടാം ഇന്ത്യ - നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
പാരിസ്: യൂറോപ്യൻ സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡെൻമാർക്കിൽ നടക്കുന്ന രണ്ടാം ഇന്ത്യ - നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ തലവന്മാരുമായി പ്രധാന മന്ത്രി ഉച്ചകോടിയിൽ ആശയ വിനിമയത്തിൽ ഏർപ്പെടും. ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം എത്തിക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ഉളള സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, ഇന്ത്യയുടെ നൂതന സംരംഭങ്ങൾ, സാങ്കേതിക വിദ്യയും, ഹരിതോർജം തുടങ്ങിയ വിഷയങ്ങളാണ് നോർഡിക് ഉച്ച കോടിയിൽ ചർച്ചയാകുക.

ഇതിന് ശേഷം, പാരിസിൽ എത്തി പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രണുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വീണ്ടും അധികാരം നേടിയതിന് ശേഷം ആദ്യമായാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി മാക്രോണിനെ കാണാൻ എത്തുന്നത്. 3 ദിവസം നീണ്ടു നിന്ന പ്രധാന മന്തിയുടെ യൂറോപ്പ് സന്ദർശനം ഇതോടെ അവസാനിക്കും. അതേസമയം, കോപ്പൻഹേഗനിൽ എത്തിയിരുന്ന പ്രധാനമന്ത്രി ഇന്നലെ മെറ്റ് ഫ്രെഡറിക്സനുമായി ചർച്ച നടത്തിരുന്നു. ഡാനിഷ് രാജ്ഞി മാർഗരറ്റുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
എന്നാൽ, യൂറോപ്യന്‍ സന്ദർശനത്തിന്റെ ആദ്യ ദിനം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ത്യ സമാധാനത്തിനൊപ്പം ആണെന്ന് ആയിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം എന്ന് ആദ്യം മുതൽ ഇന്ത്യ ആവശ്യപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ വ്യക്തമാക്കി.
നസ്രിയ ഫഹദിനൊപ്പം; ഈദ് മുബാറക്ക് ചിത്രങ്ങൾ പങ്കിട്ട് താരങ്ങൾ; ഫോട്ടോസ് വൈറൽ
സമാധാനത്തിന്റെ വഴി സ്വീകരിക്കാൻ ഇരു രാജ്യങ്ങളോടും ഇന്ത്യ ആഹ്വാനം ചെയ്തു. യുദ്ധത്തില്‍ ആരും ജേതാക്കളാകുന്നില്ല. ആഗോള തലത്തില്‍ യുദ്ധം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി എന്നും മോദി പറഞ്ഞിരുന്നു. തന്റെ ജർമൻ സന്ദർശനം വിജയകരമായിരുന്നു എന്ന ആമുഖത്തോടെ ആണ് ജർമനിയിൽ ഉളള ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നത്.
Recommended Video
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications