പ്രണയം പൊട്ടി, മുന്‍കാമുകനോട് പ്രതികാരം വീട്ടാനെത്തിയ യുവതിക്ക് ലഭിച്ചത് എട്ടിന്റെ പണിയും ജയിലും
പ്രണയ നൈരാശ്യം വന്നാൽ ചിലർ സങ്കടപ്പെട്ടിരിക്കും, ചിലരാണെങ്കിലോ പകരം വീട്ടണമെന്ന ചിന്തയിൽ എത്തും. പ്രണയം നൈരാശ്യം മൂല്യം ആളുകൾ കാണിച്ചുകൂട്ടുന്ന അക്രമങ്ങളെക്കുറിച്ച് പല തവണ നമ്മൾ കേട്ടിട്ടുണ്ട്.
എന്നാൽ ഇത്തരത്തിൽ പകരം വീട്ടാനിറങ്ങി വട്ടം കറങ്ങിയ കാമുകിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു കാമുകിയാണ് ക്രിസ്റ്റീ ലൂയിസ് ജോൺസ്.
ക്രിസ്റ്റീ ലൂയിസ് ജോൺസ് ഇപ്പോൾ പൊലീസ് പിടിയിലാണ്. മുൻ കാമുകൻറെ വീട് കത്തിക്കാനെത്തിയതിന് പിന്നാലെയാണ് അറസ്റ്റിലായത്. കാമുകന്റെ വീട് കത്തിക്കാനെത്തിയ ക്രിസ്റ്റിക്ക് വീട് മാറിപ്പോവുകയായിരുന്നു.

മുൻ കാമുകൻറെ വീടാണെന്ന് കരുതി, കാമുകൻ നേരത്തെ താമസിച്ച് വീടിൻറെ തൊട്ടടുത്തുള്ള വീട്ടിലാണ് മണ്ണെണ്ണയും വിറകുമെല്ലാം കൊണ്ടുവന്ന്, തീയിടാൻ ശ്രമം നടത്തിയത്. ഇതിനിടെ അയൽപക്കത്തുള്ള ഒരാൾ സംഭവം കാണുകയും അയാൾ വീട്ടുകാരെ വിളിച്ച് വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
അപ്പോഴേക്കും വീടിൻറെ കാർപോർച്ചിൽ തീ പടർന്നിരുന്നു. അപ്പോഴെങ്കിലും സംഭവം അറിഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ വൻ ദുരന്തമാകുമായിരുന്ന സാഹചര്യം. എന്തായാലും വീട്ടുകാർ അറിഞ്ഞതോടെ ആകെ ബഹളമായി. ചെടി നനയ്ക്കാൻ പതിവായി ഉപയോഗിച്ചിരുന്ന ഹോസ് വച്ച് തീയണയ്ക്കാൻ ഗൃഹനാഥൻ നോക്കിയെങ്കിലും ആ ഹോസ് വരെ ക്രിസ്റ്റി നശിപ്പിച്ചുവച്ചിരുന്നു.
ഇതിന് പുറമ വീട്ടിലെ വളർത്തുനായയെയും ഇവർ പിടിച്ചുവച്ചു. ഒടുവിൽ ഗൃഹനാഥൻ തൻറെ പക്കലുണ്ടായിരുന്ന തോക്ക് കാട്ടിയാണ് ഇവരെ വിരട്ടിയത്. അപ്പോഴേക്ക് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. പൊലീസിൻറെ സൈറൺ കേട്ടതോടെ ക്രിസ്റ്റി തൻറെ വാഹനവുമെടുത്ത് കടന്നുകളയുകയായിരുന്നത്രേ.
മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...
എന്തായാലും പൊലീസ് ഇവരെ പിന്നീട് പിടികൂടി. ഇവർക്ക് കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. ഇത് കൂടാതെ നിയമനടപടികളും ഇവർ നേരിടേണ്ടിവരും.












Click it and Unblock the Notifications