ഇമ്രാന്‍ ഖാന്റെ വസതിയിലേക്ക് ഇരച്ചുകയറി പോലീസ്; കോടതിയിലേക്ക് പോയതിന് പിന്നാലെ നാടകീയ നിമിഷങ്ങള്‍

ലാഹോര്‍: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വസതിയിലേക്ക് ഇരച്ചുകയറി പോലീസ്. ലാഹോറിലെ വീട്ടിലേക്കാണ് പോലീസ് ഇരച്ചെത്തിയത്. ഇസ്ലാമാബാദിലുള്ള കോടതിയിലേക്ക് അദ്ദേഹം പുറപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുന്ന വേളയിലാണ് പോലീസ് പരിശോധന നടത്തിയത്.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാനെതിരായ നടപടികള്‍ പോലീസ് കടുപ്പിച്ചിരിക്കുകയാണ്. നേരത്തെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചിരുന്നെങ്കിലും, കോടതി അത് തടഞ്ഞിരുന്നു.
പോലീസ് റെയ്ഡിന്റെ സമയത്ത് ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീഗം വീട്ടിലുണ്ടായിരുന്നു. ബാരിക്കേഡുകള്‍ തട്ടിമാറ്റി. ബലം പ്രയോഗിച്ച് വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നു പോലീസ്.
രൂക്ഷമായ വിമര്‍ശനവുമായി നടപടിക്കെതിരെ ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബ് പോലീസ്, തന്റെ ഭാര്യ മാത്രമുള്ള വീട്ടിലേക്കാണ് അതിക്രമിച്ച് കയറിയത്. നിയമപ്രകാരം തന്നെയാണോ അവരിത് ചെയ്യുന്നത്.
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
ഇത് ലണ്ടന്‍ പ്ലാനിന്റെ ഭാഗമാണ്. നവാസ് ഷെരീഫിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഇമ്രാന്‍ ഖാന്റെ അനുയായികള്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നത്തുന്ന ഒരു വീഡിയോയും അദ്ദേഹത്തിന്റെ തെഹരീകെ ഇ ഇന്‍സാഫ് പാര്‍ട്ടി ഷെയര്‍ ചെയ്തിട്ടുണ്ട്. ക്രൂരമായ പീഡനമാണ് ഇമ്രാന്‍ ഖാന്റെ അനുയായികള്‍ നേരിട്ടതെന്നാണ് ആരോപണം.
പോലീസും ഇമ്രാന്‍ ഖാന്റെ പ്രവര്‍ത്തകരും, അനുയായികളും തമ്മില്‍ ദിവസങ്ങളോളം ഏറ്റുമുട്ടുലുകളുണ്ടായിരുന്നു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്. പലതവണ കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘമെത്തിയിരുന്നു.
നേരത്തെ സുരക്ഷാ സേന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിര കണ്ണീര്‍ വാതകവും, ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. അറസ്റ്റ് തടയാനായി പ്രവര്‍ത്തകര്‍ ഇമ്രാന്‍ ഖാന്‍ വീട് ഒന്നാകെ വളഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പോലീസിന് ഇവിടേക്ക് പ്രവേശിക്കാന്‍ പോലും സാധിച്ചിരുന്നില്ല.












Click it and Unblock the Notifications