Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷക്കീറ അഴിക്കുള്ളിലാവുമോ? പിക്വെയുമായി പുതിയ നിയമപോരാട്ടം; പ്രൈവറ്റ് വിമാനം തരില്ല!!

മാഡ്രിഡ്: സ്‌പെയിനില്‍ വന്‍ പോരാട്ടം നടക്കുകയാണ്. ഫുട്‌ബോള്‍ താരം ജെറാര്‍ഡ് പിക്വെയും പോപ്പ് താരം ഷക്കീറയും തമ്മിലാണ് പ്രശ്‌നം. ഇരുവരും മുന്‍ ദമ്പതിമാരാണ്. ജൂണ്‍ നാലിന് ഇവര്‍ വേര്‍പിരിയുന്നതായി അറിയിച്ചിരുന്നു. പന്ത്രണ്ട് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്. ഈ പ്രണയ തകര്‍ച്ച മാസങ്ങളായി ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ഇരുവരും തമ്മില്‍ ഇപ്പോള്‍ നിയമപോരാട്ടത്തിലാണ്. മക്കളുടെ കാര്യം മുതല്‍ സ്വകാര്യ സ്വത്തുക്കള്‍ വരെ നിയമപോരാട്ടത്തിലുണ്ട്. എന്നാല്‍ ഷക്കീറയ്ക്ക് പ്രതിസന്ധി വേറൊന്ന് മുന്നിലുണ്ട്. അവര്‍ ജയിലില്‍ പോകാനുള്ള സാധ്യത വരെ ഇതിലുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

പിക്വെയും ഷക്കീറയും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞതിന് ശേഷവും നാണക്കേടായി മാറി കൊണ്ടിരിക്കുകയാണ്. ഇരുവരും തമ്മില്‍ വലിയ വാഗ്വാദങ്ങളാണ് നടക്കുന്നത്. ഇവര്‍ സ്വത്തുകള്‍ ഭാഗം വെച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല വസ്തുക്കളിലും ഇവര്‍ പരസ്പരം അവകാശവാദമുന്നയിക്കുന്നുണ്ട്. ഇവര്‍ തമ്മില്‍ വലിയ ഏറ്റുമുട്ടലിലൊന്ന് നടക്കുന്ന കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ചാണ്.

2

നിലവില്‍ കുട്ടികള്‍ ഷക്കീറയ്‌ക്കൊപ്പമാണ്. നേരത്തെ ഗായിക കുട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം പങ്കുവെച്ചിരുന്നു. ഇരുവരും കുട്ടികളെ വിട്ടുകൊടുക്കില്ലെന്ന വാദത്തിലാണ്. നിലവില്‍ ഷക്കീറയെ വിട്ടുപോകാന്‍ കുട്ടികള്‍ക്ക് താല്‍പര്യമില്ലെന്നും സൂചനയുണ്ട്. അതേസമയം പുതിയ പോരാട്ടവും ഇവലര്‍ തമ്മില്‍ തുടങ്ങി കഴിഞ്ഞു. പ്രൈവറ്റ് ജെറ്റിന്റെ പേരിലാണ് പ്രശ്‌നം. 20 മില്യണോളം വില വരുന്ന ആഢംബര പ്രൈവറ്റ് ജെറ്റാണിത്. വന്‍ മൂല്യമുള്ള ഈ പ്രൈവറ്റ് ജെറ്റുകള്‍ രണ്ടുപേര്‍ക്കും വേണമെന്ന വാശിയിലാണ്.

3

ലിയര്‍ജെറ്റ് 60എക്‌സ്ആര്‍ വിഭാഗത്തില്‍ വരുന്നവയാണ് ഈ ജെറ്റുകള്‍. പത്തോളം യാത്രക്കാരെ ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഷക്കീറയ്ക്കും പിക്വെയ്ക്കും ഈ ജെറ്റ് ആവശ്യമാണ്. ഇതിന്റെ കൈവശാവകാശത്തിനായി കോടതിയില്‍ ഉഗ്രവാദം നടക്കുകയാണ്. ഈ ജെറ്റിനായി നിരവധി തവണ മോഡിഫിക്കേഷനൊക്കെ നടന്നതാണ്. ധാരാളം മിനുക്കു പണികള്‍ കുട്ടികള്‍ക്കും ഇവര്‍ക്കും വേണ്ടിയുള്ള സൗകര്യത്തിനായി ചെയ്തതാണ്. രണ്ട് പേരുടെയും ലീഗല്‍ ടീമുകള്‍ ഈ ജെറ്റിനായി രംഗത്തുണ്ട്. ആര്‍ക്കാണ് ഇതിന്റെ കൈവശാവകാശം ലഭിക്കുകയെന്ന് ഇപ്പോഴും വ്യക്തമല്ല.

4

ബാഴ്‌സലോണയില്‍ അടക്കം പുതിയ സീസണ്‍ പിക്വെയെ കാത്തിരിക്കുന്നുണ്ട്. ഫുട്‌ബോള്‍ മത്സരം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കാനാവും താരം ശ്രമിക്കുക. കുട്ടികളുടെ കസ്റ്റഡിയും സ്വത്തുക്കളുടെ കാര്യവും അത്ര വേഗം തീരില്ലെന്നാണ് സൂചന. ഷക്കീറ കുട്ടികളുടെ രക്ഷാകര്‍തൃസ്ഥാനം ഒഴിയാനും താല്‍പര്യപ്പെടുന്നില്ല. അതേസമയം പിക്വെ പുതിയ പ്രണയ ബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിനിയായ ക്ലാര ചിയ മാര്‍ട്ടിയും പിക്വെയും തമ്മിലാണ് പ്രണയമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ട്ടിയുമായി പിക്വെ കുറച്ച് കാലമായി അടുപ്പത്തിലാണെന്ന് വിവരമുണ്ട്.

5

പിക്വെയുടെ പ്രൊഡക്ഷന്‍ കമ്പനിയായ കോസ്‌മോസിലെ പരിപാടികള്‍ക്കിടെയാണ് പിക്വെയും മാര്‍ട്ടിയും പരിചയപ്പെടുന്നത്. ഇരുവരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഷക്കീറ മറുഭാഗത്ത് അറസ്റ്റ് നേരിടാന്‍ സാധ്യതയുണ്ട്. നികുതി തട്ടിപ്പാണ് ഷക്കീറയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നകേസ്. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 14.5 മില്യണ്‍ അടയ്ക്കാതിരുന്നുവെന്നാണ് കുറ്റം. എട്ട് വര്‍ഷത്തെ തടവ് ഷക്കീറയ്ക്ക് നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് ഒത്തുതീര്‍പ്പാക്കാന്‍ ഷക്കീറ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോടതി വിധി എതിരായാല്‍ ഷക്കീറ സ്വത്ത് ഭാഗം വെക്കുന്നതിലേക്ക് നീങ്ങേണ്ടി വരും.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+