Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെയ്‌ലര്‍ സ്വിഫ്റ്റ് പാടാന്‍ തീരുമാനിച്ചു; നേട്ടം യുഎസ് സമ്പദ് ഘടനയ്ക്ക്, കാരണം ഇങ്ങനെ

വാഷിംഗ്ടണ്‍: യുഎസ് അധികൃതര്‍ ഒന്നാകെ അമ്പരന്ന് നില്‍ക്കുകയാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളൊന്നും വിജയിക്കാത്ത സമ്പദ് ഘടനയ്ക്ക് ഇപ്പോള്‍ ജീവന്‍ വെച്ചിരിക്കുകയാണ്. അതിന് കാരണമായിരിക്കുന്നത് പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റും. അത് എങ്ങനെ എന്ന് പറഞ്ഞ് തരാം. യുഎസ് ഫെഡറല്‍ റിസര്‍വ് റിപ്പോര്‍ട്ടിലാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് ഇടംപിടിച്ചത്.

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഇറാസ് ടൂര്‍ എന്ന് പറയുന്ന സംഗീത നിശകളാണ് റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കാന്‍ പോകുന്നത്. 131 സംഗീത നിശകളാണ് യുഎസ്സിലെ 17 സംസ്ഥാനങ്ങളിലായി നടക്കുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിലായും ഈ വേള്‍ഡ് ടൂര്‍ ഉണ്ടാകും. വലിയ സാമ്പത്തിക നേട്ടമാണ് ഇതിലൂടെ ഉണ്ടാവുകയെന്ന് ഫെഡറല്‍ റിസര്‍വ് ബെയ്ജ് ബുക്കില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

taylor-swift-2023

ഒരു വര്‍ഷത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് എട്ടോളം തവണ ബെയ്ജ് ബുക്ക് പുറത്തിറക്കാറുണ്ട്. നിലവിലെ സാമ്പത്തിക സ്ഥിതിയാണ് ഇതില്‍ പ്രതിപാദിക്കാറുള്ളത്. പോപ്പ് താരങ്ങള്‍ അടക്കമുള്ളവ ഇതില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടാണ് ഇടംപിടിക്കാറുള്ളത്. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പരിപാടികളെ തുടര്‍ന്ന് ഫിലാഡല്‍ഫിയയിലെ ഹോട്ടല്‍ ബൂക്കിംഗുകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു.

കൊവിഡിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന തലത്തിലേക്കാണ് ബുക്കിംഗുകള്‍ എത്തിയിരുന്നത്. ഫിലാഡല്‍ഫിയയില്‍ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത നിശ എന്നാണോ നടന്നത്, ആ സമയത്ത് തന്നെയാണ് ഇത്രയും ഹോട്ടല്‍ ബുക്കിംഗുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ടൂറിസം മേഖല കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്നതേയുള്ളൂ. മെയ് മാസമാണ് ഹോട്ടല്‍ വരുമാനങ്ങളില്‍ ഫിലാഡല്‍ഫിയക്ക് ഏറ്റവും നേട്ടമുണ്ടാകാറുള്ളത്. അതില്‍ നിന്നെല്ലാം മാറിയ ട്രെന്‍ഡാണ് ഇപ്പോള്‍ കാണുന്നത്.

മെയ് മാസം വരുമാനത്തില്‍ കാര്യത്തില്‍ റെക്കോര്‍ഡുമിട്ടു. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത നിശയ്ക്കായി കാണികളുടെ കുതിച്ചു ചാട്ടമാണ് കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 12, 13, 14 തിയതികളിലായിട്ടാണ് സ്വിഫ്റ്റിന്റെ സംഗീത നിശ നടന്നത്. 67000 പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു പരിപാടി. ഇതിനായി വന്‍ ജനക്കൂട്ടം തന്നെ എത്തിയിരുന്നു.

അതേസമയം യുഎസ് ഇക്കണോമിക് റിപ്പോര്‍ട്ട് ഇത് ആദ്യമായിട്ടല്ല ടെയ്‌ലര്‍ സ്വിഫ്റ്റിനെ പരാമര്‍ശിക്കുന്നത്. കഴിഞ്ഞ മാസം ചിക്കാഗോയിലെ ടൂറിസം-മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസേഷന്‍ ഇത്തരമൊരു റെക്കോര്‍ഡ് പങ്കുവെച്ചിരുന്നു. ജൂണ്‍ മാസത്തിലെ ആദ്യ വാരാന്ത്യം താമസക്കാരുടെ എണ്ണത്തില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുവെന്ന് ചിക്കാഗോ ടൂറിസം വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം കാരണം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ നഗരത്തിലെ സംഗീത നിശയാണെന്നും അവര്‍ പറഞ്ഞു. ടെയ്‌ലര്‍ സ്വിഫ്റ്റ്, ബിയോണ്‍സ് എന്നിവരുടെ സംഗീത നിശകള്‍ എന്റര്‍ടെയ്ന്‍മെന്റ് മേഖലയെ ശക്തമായി തിരിച്ചെത്തിച്ചിരിക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് പല പരിപാടികളും, റദ്ദാക്കുകയും, മാറ്റുകയും ചെയ്തത് ഈ മേഖലയെ ബാധിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+