കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ രാജിക്കത്ത് എന്തിനായിരുന്നു; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

Google Oneindia Malayalam News

റോം: ഒരിക്കല്‍ താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 2013ല്‍ താന്‍ ആദ്യമായി മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു സംഭവം. താന്‍ ഒരു രാജിക്കത്ത് എഴുതി തയ്യാറാക്കി വെച്ചിരുന്നു.

എപ്പോഴെങ്കിലും ആവശ്യം വന്നാല്‍, പ്രത്യേകിച്ച് തനിക്ക് കാര്യമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വന്ന് മാര്‍പ്പാപ്പയെന്ന നിലയിലുള്ള കടമകള്‍ ചെയ്യാനാവാതെ വന്നാല്‍ നല്‍കാനായിരുന്നു ആ കത്തെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 86ാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിനിടയിലാണ് അദ്ദേഹം ആര്‍ക്കും അറിയാത്ത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

1

നിലവില്‍ മാര്‍പ്പാപ്പയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയൊരു കാല്‍മുട്ട് വേദന മാത്രമാണ് ഉള്ളത്. ഒരു സ്പാനിഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്.

ബാബ വംഗ പറഞ്ഞത് സത്യമാകും; ആ വലിയ 3 കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കും, ഉറപ്പിച്ച് പ്രവചനംബാബ വംഗ പറഞ്ഞത് സത്യമാകും; ആ വലിയ 3 കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കും, ഉറപ്പിച്ച് പ്രവചനം

വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ ടര്‍സിസിയോ ബെര്‍ട്ടോണിക്കാണ് താന്‍ രാജിക്കത്ത് നല്‍കിയതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നു. 2013 മാര്‍ച്ച് 13ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ട ശേഷവും ആറുമാസത്തോളം ബെര്‍ട്ടോണി ആ പദവിയില്‍ തുടര്‍ന്നിരുന്നു. തന്റെ ആരോഗ്യനില മോശമായാല്‍ പോപ്പായി താന്‍ തുടരില്ലെന്ന് ഇടയ്ക്കിടെ ഫ്രാന്‍സിസ് പറയാറുണ്ട്.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

മാര്‍പ്പാപ്പയ്ക്ക് അപകട സംഭവിക്കുകയോ, അതല്ലെങ്കില്‍ ആരോഗ്യ നില മോശമാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ ഒരു നടപടിക്രമം ഉണ്ടാവണോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഞാന്‍ നേരത്തെ തന്നെ രാജിക്കത്ത് നല്‍കിയതാണ്. ബെര്‍ട്ടോണിക്കാണ് ആ കത്ത് നല്‍കിയത്.

അതില്‍ ഞാന്‍ ഒപ്പുവെച്ചിരുന്നു. മെഡിക്കല്‍ വിഷയങ്ങളോ, ഇനി മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ആയി കൊള്ളട്ടെ, ഇതാ എന്റെ രാജിക്കത്ത്. അങ്ങനെയുള്ള സാഹചര്യങ്ങളുണ്ടായാല്‍ ഇത് പരിഗണിച്ച്, തന്നെ ആ പദവിയില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. അതേസമയം ഈ കത്ത് കര്‍ദിനാള്‍ ബെര്‍ട്ടോണി ആര്‍ക്ക് നല്‍കുമെന്ന് തനിക്ക് അറിയില്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ലോട്ടറിയെടുത്തത് രണ്ടാം തവണ; ദുബായിലെ മഹ്‌സൂസ് ലോട്ടറിയില്‍ ബംപറടിച്ച് യുവതി, അടിച്ചത് കോടികള്‍ലോട്ടറിയെടുത്തത് രണ്ടാം തവണ; ദുബായിലെ മഹ്‌സൂസ് ലോട്ടറിയില്‍ ബംപറടിച്ച് യുവതി, അടിച്ചത് കോടികള്‍

കര്‍ദിനാല്‍ ബെര്‍ട്ടോണിക്ക് ആ കത്ത് നല്‍കിയത്, അദ്ദേഹം സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയത് കൊണ്ടാണ്. ഇക്കാര്യം താന്‍ പൊതുമധ്യത്തില്‍ ആദ്യമായിട്ടാണ് സംസാരിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കി. നേരത്തെ ഇക്കാര്യങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. തന്റെ രാജി ഒഴിവാക്കാനാവാത്തതാണെന്നും, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളെ മാര്‍പ്പാപ്പ തള്ളിയിരുന്നു.

2013ല്‍ ബെനഡിക്ട് മാര്‍പ്പാപ്പ ഇതുപോലെ രാജി നല്‍കിയിരുന്നു. അത് ആറ് നൂറ്റാണ്ടിനിടെ ആദ്യത്തെ സംഭവമായിരുന്നു. ജൂലായ മുതല്‍ മൂന്ന് അന്താരാഷ്ട്ര യാത്രകള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയിട്ടുണ്ട്. കോംഗോ, സൗത്ത് സുഡാന്‍ എന്നിവ സന്ദര്‍ശിക്കാനുമം മാര്‍പ്പാപ്പയ്ക്ക് പ്ലാനുണ്ട്.

English summary
pope francis reveal why he gave resignation to church in 2013 after election as pope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X