കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലജ്ജിക്കുന്നു, ക്ഷമ ചോദിക്കുന്നു'; കുഞ്ഞ് കുഴിമാടങ്ങള്‍ക്ക്' മുമ്പില്‍ കൈകൂപ്പി മാര്‍പ്പാപ്പ

Google Oneindia Malayalam News

ഒട്ടാവ: കത്തോലിക്ക സഭയുടെ റെസിഡൻഷ്യൽ സ്‌കൂളുകളിൽ നടന്ന കൂട്ട പീഡനങ്ങളില്‍ മാപ്പ് പറഞ്ഞ് ഫ്രാൻസിസ് മാര്‍പ്പാപ്പ കാനഡയില്‍. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടികളെ അടക്കം ചെയ്ത സെമിത്തേരിയിൽ എത്തിയാണ് മാർപാപ്പയുടെ ക്ഷമാപണം. കാനഡയിലെ തദ്ദേശീയരെ നിർബന്ധിത സാംസ്കാരിക സമന്വയത്തിന് പ്രേരിപ്പിച്ചത് 'നിന്ദ്യമായ തിന്മയും''വിനാശകരമായ പിശകും' ആണെന്ന് മാർപാപ്പ വിശേഷിപ്പിച്ചു.ആൽബർട്ടയിലെ മാസ്‌ക്‌വാസിസിലെ രണ്ട് മുൻ സ്‌കൂളുകൾക്ക് സമീപത്തുള്ള സെമിത്തേരിയിലാണ് ഫ്രാൻസിസ് മാർപാപ്പ എത്തിയത്.

ആദിമ ജനതയ്‌ക്കെതിരെ നിരവധി ക്രിസ്ത്യാനികൾ ചെയ്ത തിന്മയ്ക്ക് ലജ്ജയോടെ ഞാൻ വിനയപൂർവ്വം ക്ഷമ ചോദിക്കുന്നുവെന്ന് മാര്‍പ്പാപ്പ പറഞ്ഞു. കാൽമുട്ടിനേറ്റ പരിക്ക് കാരണം വീൽചെയറിലാണ് മാർപാപ്പ എത്തിയത്.'ആദിമ ജനതയെ അടിച്ചമർത്തുന്ന ശക്തികളുടെ കോളനിവൽക്കരണം ഖേദകരമെന്നു പറയട്ടെ, അനേകം ക്രിസ്ത്യാനികൾ ഇതിനെ പിന്തുണച്ച രീതികളിൽ ഖേദിക്കുന്നു.ഈ നിന്ദ്യമായ തിന്മയുടെ മുഖത്ത് സഭ ദൈവമുമ്പാകെ മുട്ടുകുത്തി അവരുടെ മക്കളുടെ പാപങ്ങൾക്ക് ക്ഷമ ചോദിക്കുന്നു'. മാർപാപ്പ പറഞ്ഞു.തന്റെ പ്രസംഗത്തിന് മുമ്പ് ഫ്രാൻസിസ് തദ്ദേശവാസികൾക്കായി ഒരുക്കിയിട്ടുള്ള പള്ളിയുടെ സെമിത്തേരിയിലെ കുഴിമാടങ്ങളിൽ അദേഹം പ്രാര്‍ഥിച്ചു.

pope

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനമാണ് ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയത്. കാനഡയില്‍ അധിനിവേശം സ്ഥാപിക്കാനായി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം കുട്ടികളെ ബ്രിട്ടന്‍ മാറ്റിപാര്‍പ്പിച്ചു എന്നാണ് ചരിത്രം.ഈ കാലയളവില്‍ കുട്ടികളെ ബന്ധുക്കളിൽനിന്നെല്ലാം വേര്‍പ്പിരിച്ച് കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സ്‌കൂളുകളിൽ പാര്‍പ്പിച്ചിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിതരായ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമീപത്ത് നിന്ന് നിര്‍ബന്ധിതമായി പിടിച്ച് കൊണ്ട് പോവുകയും തുടര്‍ന്ന് കത്തോലിക്കാ സഭ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പാര്‍പ്പിക്കുകയുമായിരുന്നു. സ്‌കൂളുകളില്‍ തദ്ദേശീയ ഭാഷ സംസാരിക്കാന്‍ കുട്ടികളെ അനുവദിച്ചിരുന്നില്ല.

ഹിന്ദുക്കളെ തിരിച്ചുവിളിച്ച് താലിബാന്‍; രാജ്യം വിട്ട ഇന്ത്യക്കാരും തിരിച്ചുവരണം, സുരക്ഷ ഉറപ്പ്ഹിന്ദുക്കളെ തിരിച്ചുവിളിച്ച് താലിബാന്‍; രാജ്യം വിട്ട ഇന്ത്യക്കാരും തിരിച്ചുവരണം, സുരക്ഷ ഉറപ്പ്

മാതാപിതാക്കളെ കാണാനും അനുവാദമുണ്ടായിരുന്നില്ല.ഇവിടെ വച്ച് കുട്ടികള്‍ ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയായിരുന്നു. അസുഖങ്ങളും പോഷകക്കുറവുമെല്ലാമായി പതിനായിരക്കണക്കിനു കുട്ടികളും അന്ന് മരണമടഞ്ഞിരുന്നു. ഇവരുടെ കൂട്ടക്കുഴിമാടങ്ങൾ അടുത്തിടെ കണ്ടെത്തിയിരുന്നു. അതോടെയാണ് പതിറ്റാണ്ടുകളായി മൂടിവയ്ക്കപ്പെട്ട കൊടും ക്രൂരതയുടെ രഹസ്യങ്ങൾ പുറംലോകമറിഞ്ഞത്. കാനഡയിലെ ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മിഷൻ ആണ് ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം പുറത്ത് കൊണ്ട് വന്നത്. 'സാംസ്‌കാരിക വംശഹത്യ' എന്നായിരുന്നു ഈ കൊടും ക്രൂരതകളെ കമ്മീഷൻ വിശേഷിപ്പിച്ചത്.

തുടര്‍ന്ന് വലിയ പ്രതിഷേധം കാനഡയില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. വിക്‌റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞിരുന്നു. കാനഡയുടെ ദേശീയ ദിനമായ ജൂലൈ ഒന്നിന് തന്നെ 'ഞങ്ങളുടെ കുഞ്ഞുങ്ങളെ തിരിച്ച് തരിക' എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രാജ്ഞിമാരുടെ പ്രതിമകള്‍ വികൃതമാക്കുകയും ചുവന്ന തുണി കഴുത്തിന് മുറുക്കി പ്രതീകാത്മക വധശിക്ഷ നടപ്പാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.വിവരങ്ങല്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ മാര്‍പ്പാപ്പ മാപ്പ് പറഞ്ഞിരുന്നു.പീഡനത്തിനിരയായ കുട്ടികളുടെ പിന്മുറക്കാർ വത്തിക്കാനിൽ നടത്തിയ സന്ദർശനത്തിലാണ് കത്തോലിക്ക സഭയ്ക്ക് വേണ്ടി മാര്‍പ്പാപ്പ മാപ്പ് പറഞ്ഞത്. ഇതിന് പിന്നാസലെയായിരുന്നു കാനഡയിലെത്തി പരസ്യമായി മാപ്പ് പറയാനുള്ള മാര്‍പ്പാപ്പയുടെ തീരുമാനം.

Recommended Video

cmsvideo
നാടകീയ രംഗങ്ങൾക്ക് ഒടുവിൽ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു |*India

ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.

English summary
Pope Francis Apologies To Canada's Indigenous People For School Abuse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X