ആശങ്ക വേണ്ട; ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊറോണയില്ല, പരിശോധന ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്
വത്തിക്കാന്‍: അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊറോണയില്ലെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ഇറ്റാലിയന്‍ ന്യൂസ് പേപ്പര്‍ മെസഗെരോ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ വത്തിക്കാന്‍ വക്താവ് തയ്യാറായിട്ടല്ല.

കൊറോണ വൈറസ് ബാധ ഇറ്റലിയിലും ഭീതി പരത്തുന്നതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും കൊറോണയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അവസാനമായി മാര്‍പാപ്പ പൊതുപരിപാടിയില്‍ പങ്കെടുക്കുകയും വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തത്.ബുധനാഴ്ച നടന്ന ചടങ്ങിനിടെ പോപ്പ് ചുമക്കുകയും തുമ്മുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ അദ്ദേഹത്തിന് കൊറോണയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് ഉള്ളതെന്ന് വത്തിക്കാന്‍ അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് നടന്ന പല പൊതുപരിപാടികളില്‍ നിന്നും അദ്ദേഹം വിട്ടു നിന്നത് വലിയ ആശങ്ക പരത്തിയിരുന്നു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ കുർബാനയിൽ മാർപാപ്പ മാസ്ക് ധരിക്കാതെയായിരുന്നു എത്തിയിരുന്നത്. അദ്ദേഹം വിശ്വാസികള ഹസ്തദാനം ചെയ്യുകയും ഒരു കുഞ്ഞിനെ ഉമ്മ വെക്കുകയും ചെയ്തിരുന്നു. അതേസമയം കൊറോണ ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ ഇതുവരെ 52 പേര് മരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും അധികം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിക്കുന്നതും ഇറ്റലിയിലാണ്.
കോണ്‍ഗ്രസിന്റെ 'കിടിലന്‍ മൂവ്'; ബിജെപി ഉപമുഖ്യന് 'മുഖ്യമന്ത്രി' ഓഫര്‍, 20 എംഎല്‍എമാരേയും ചാടിക്കണം
സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കി ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍!!ഞെട്ടി നേതൃത്വം
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications