കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പശ്ചാത്താപത്തിന്റെ തീർത്ഥാടനം'; കുഞ്ഞ് കുഴിമാടങ്ങള്‍ക്ക് മുമ്പില്‍ മാപ്പ് ചോദിക്കാൻ മാര്‍പ്പാപ്പ

Google Oneindia Malayalam News

ഒട്ടാവ: കത്തോലിക്കാ സഭയുടെ റെസിഡൻഷ്യൽ സ്‌കൂളുകളിൽ നടന്ന കൂട്ട പീഡനങ്ങളില്‍ പരസ്യമായി മാപ്പുപറയാൻ ഫ്രാൻസിസ് മാർപാപ്പ കാനഡയിലേക്ക്.
'പശ്ചാത്താപത്തിന്റെ തീർത്ഥാടനം' എന്നു പേരിട്ടിരിക്കുന്ന പര്യടനത്തിനെത്തില്‍ മാര്‍പ്പാപ്പയെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എഡ്‌മോന്റൻസ് രാജ്യാന്തര വിമാനത്താവളത്തിലെത്തി സ്വീകരിക്കും.

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനമാണ് സംഭവങ്ങള്‍ അരങ്ങേറിയത്. കാനഡയില്‍ അധിനിവേശം സ്ഥാപിക്കാനായി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം കുട്ടികളെ ബ്രിട്ടന്‍ മാറ്റിപാര്‍പ്പിച്ചു എന്നാണ് ചരിത്രം.ഈ കാലയളവില്‍ കുട്ടികളെ ബന്ധുക്കളിൽനിന്നെല്ലാം വേര്‍പ്പിരിച്ച് കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സ്‌കൂളുകളിൽ പാര്‍പ്പിച്ചിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിതരായ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമീപത്ത് നിന്ന് നിര്‍ബന്ധിതമായി പിടിച്ച് കൊണ്ട് പോവുകയും തുടര്‍ന്ന് കത്തോലിക്കാ സഭ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പാര്‍പ്പിക്കുകയുമായിരുന്നു. സ്‌കൂളുകളില്‍ തദ്ദേശീയ ഭാഷ സംസാരിക്കാന്‍ കുട്ടികളെ അനുവദിച്ചിരുന്നില്ല.

pope

മാതാപിതാക്കളെ കാണാനും അനുവാദമുണ്ടായിരുന്നില്ല.ഇവിടെ വച്ച് കുട്ടികള്‍ ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയായിരുന്നു. അസുഖങ്ങളും പോഷകക്കുറവുമെല്ലാമായി പതിനായിരക്കണക്കിനു കുട്ടികളും അന്ന് മരണമടഞ്ഞിരുന്നു. ഇവരുടെ കൂട്ടക്കുഴിമാടങ്ങൾ അടുത്തിടെ കണ്ടെത്തിയിരുന്നു. അതോടെയാണ് പതിറ്റാണ്ടുകളായി മൂടിവയ്ക്കപ്പെട്ട കൊടുംക്രൂരതയുടെ രഹസ്യങ്ങൾ പുറംലോകമറിഞ്ഞത്. കാനഡയിലെ ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മിഷൻ ആണ് ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം പുറത്ത് കൊണ്ട് വന്നത്. 'സാംസ്‌കാരിക വംശഹത്യ' എന്നായിരുന്നു ഈ കൊടും ക്രൂരതകളെ കമ്മീഷൻ വിശേഷിപ്പിച്ചത്.

 ചില ശക്തികള്‍ക്ക് ഇത് കിരീട ധാരണമാണ്; ജയിക്കാന്‍ സാധ്യതയില്ലാത്തവനാണ് ഞാന്‍, ഞെട്ടിച്ച് റിഷി സുനാക് ചില ശക്തികള്‍ക്ക് ഇത് കിരീട ധാരണമാണ്; ജയിക്കാന്‍ സാധ്യതയില്ലാത്തവനാണ് ഞാന്‍, ഞെട്ടിച്ച് റിഷി സുനാക്

തുടര്‍ന്ന് വലിയ പ്രതിഷേധം കാനഡയില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. വിക്‌റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞിരുന്നു. കാനഡയുടെ ദേശീയ ദിനമായ ജൂലൈ ഒന്നിന് തന്നെ 'ഞങ്ങളുടെ കുഞ്ഞുങ്ങളെ തിരിച്ച് തരിക' എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രാജ്ഞിമാരുടെ പ്രതിമകള്‍ വികൃതമാക്കുകയും ചുവന്ന തുണി കഴുത്തിന് മുറുക്കി പ്രതീകാത്മക വധശിക്ഷ നടപ്പാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒരു കോടി ലോട്ടറി അടിച്ചിട്ടും അന്നമ്മ 'ഹാപ്പിയല്ല'; ലക്ഷങ്ങള്‍ വീണ്ടും അടയ്ക്കണം, കാരണംഒരു കോടി ലോട്ടറി അടിച്ചിട്ടും അന്നമ്മ 'ഹാപ്പിയല്ല'; ലക്ഷങ്ങള്‍ വീണ്ടും അടയ്ക്കണം, കാരണം

വിവരങ്ങല്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ മാര്‍പ്പാപ്പ മാപ്പ് പറഞ്ഞിരുന്നു.പീഡനത്തിനിരയായ കുട്ടികളുടെ പിന്മുറക്കാർ വത്തിക്കാനിൽ നടത്തിയ സന്ദർശനത്തിലാണ് കത്തോലിക്ക സഭയ്ക്ക് വേണ്ടി മാര്‍പ്പാപ്പ മാപ്പ് പറഞ്ഞത്. ഇതിന് പിന്നാസലെയാണ് കാനഡയിലെത്തി പരസ്യമായി മാപ്പ് പറയാനുള്ള മാര്‍പ്പാപ്പയുടെ തീരുമാനം. അതേസമയം സാമ്പത്തികമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇരകളുടെ കുടുംബങ്ങള്‍ പറയുന്നത്.

സ്‌കൂൾ രേഖകൾ വിട്ടു നല്‍കണമെന്നും ഇവര്‍ അവശ്യപ്പെടുന്നു.

അനുപമ... ഇറ്റ്‌സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ

English summary
Pope Francis visiting Canada to apologize for Indigenous abuse in Catholic residential schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X