കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സിഇഒയാവാന്‍ പറ്റുമോയെന്ന് നമ്പര്‍ വണ്‍ യുട്യൂബര്‍; ഇലോണ്‍ മസ്‌കിന്റെ മറുപടി വൈറല്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സിഇഒ സ്ഥാനത്ത് തുടരണോ എന്ന ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ പോള്‍ നേരത്തെ വന്‍ തിരിച്ചടിയായിരുന്നു. മസ്‌ക് സ്ഥാനമൊഴിയണമെന്ന് വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്ന് പോളില്‍ വ്യക്തമായിരുന്നു. ഇതോടെ താന്‍ സ്ഥാനമൊഴിയുമെന്ന് മസ്‌ക് അറിയിച്ചിരുന്നു. പക്ഷേ പെട്ടെന്ന് ഉണ്ടാവില്ലെന്നും അറിയിച്ചിരുന്നു.

1

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രമുഖന് ഇക്കാര്യത്തില്‍ മസ്‌ക് നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. ട്വിറ്റര്‍ സിഇഒ പദവിയുമായി ബന്ധപ്പെട്ടുള്ള ചോദ്യം ലോകത്തെ ഏറ്റവും പ്രമുഖനായ യുട്യൂബറാണ് ചോദിച്ചത്. അതാണ് തരംഗമാകാന്‍ കാരണം. നിരവധി പേര്‍ മസ്‌കിനെ പോളില്‍ തോറ്റതിന് പരിഹസിച്ചിട്ടുമുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.....

1

യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടതും, ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളതുമായ യുട്യൂബറാണ് ജിമ്മി മിസ്റ്റര്‍ ബീസ്റ്റ് ഡൊണാള്‍ഡ്‌സണ്‍. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് യുട്യൂബിലുള്ളത് ജിമ്മിക്കാണ്. അദ്ദേഹം ചോദിച്ച കാര്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തനിക്ക് ട്വിറ്ററിന്റെ സിഇഒ ആവാന്‍ പറ്റുമോ എന്നായിരുന്നു ഇലോണ്‍ മസ്‌കിനോടുള്ള ചോദ്യം. കഴിഞ്ഞ ദിവസം മസ്‌കിന്റെ പോള്‍ വന്നതിന് പിന്നാലെയായിരുന്നു ഇങ്ങനെയുള്ള ചോദ്യം.

2

വെളുത്ത പുക പോലുള്ള രൂപം, മനുഷ്യനല്ല; അതിവേഗം ഓട്ടം, പാര്‍ക്കിലെ കാഴ്ച്ചയില്‍ ഞെട്ടി ദമ്പതിമാര്‍!!വെളുത്ത പുക പോലുള്ള രൂപം, മനുഷ്യനല്ല; അതിവേഗം ഓട്ടം, പാര്‍ക്കിലെ കാഴ്ച്ചയില്‍ ഞെട്ടി ദമ്പതിമാര്‍!!

മസ്‌ക് ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിക്കണമെന്ന് 57 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്. പത്ത് മില്യണ്‍ വോട്ടുകള്‍ രേഖപ്പെടുത്തി. മസ്‌ക് പുറത്തുപോകണമെന്ന അഭിപ്രായം വന്നിട്ടും, അദ്ദേഹം അത് പാലിക്കുമെന്ന് തോന്നുന്നില്ല. ഈ കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കാന്‍ പറ്റിയ ഒരാളെ കാണുമ്പോള്‍ താന്‍ സ്ഥാനം ഒഴിയുമെന്നാണ് മസ്‌കിന്റെ വാദം. ഈ ജോലി ഏറ്റെടുക്കാന്‍ മാത്രം വിഢ്ഢിയായ ഒരാളെ കണ്ടെത്തിയാല്‍ തീര്‍ച്ചയായും ആ സ്ഥാനം ഒഴിയുമെന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്.

3

രാജി വെച്ചശേഷം സോഫ്റ്റ് വെയര്‍-സെര്‍വര്‍ ടീമുകളുടെ നിയന്ത്രണം മാത്രം നോക്കി നടത്തുമെന്നും മസ്‌ക് പറഞ്ഞിരുന്നു. അതേസമയം ജിമ്മി ഡൊണാള്‍ഡ്‌സന് മസ്‌ക് മറുപടിയും നല്‍കിയിട്ടുണ്ട്. അത് ഒരിക്കലും തള്ളിക്കളയാന്‍ പറ്റുന്ന ഒരു ചോദ്യമല്ലെന്നാണ് മസ്‌ക് മറുപടി നല്‍കിയത്. ഇത് വൈറലായിരിക്കുകയാണ്. അതേസമയം മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ആകെ പ്രശ്‌നങ്ങളാണ് ഉണ്ടായിരിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ അടക്കം കൊണ്ടുവന്നത് മസ്‌കിന്റെ ആരാധകരെ അദ്ദേഹത്തിന്റെ എതിരാളികളാക്കി മാറ്റിയിരുന്നു.

4

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

മസ്‌ക് സിഇഒ സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇത് മസ്‌കിന്റെ ജനപ്രീതി ഇല്ലാതാക്കുന്നതിന് കാരണമായിരുന്നു. ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ട വാര്‍ത്തകള്‍ പല ജീവനക്കാരും പങ്കുവെച്ചിരുന്നു. ഇതും വൈറലായിരുന്നു. അതേസമയം ഇലോണ്‍ മസ്‌കിന്റെ തന്നെ ടെസ്ലയിലും നിരവധി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് സൂചനകളുണ്ട്. കഴിഞ്ഞ ദിവസം തന്നെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മസ്‌കിന്റെ ടെസ്ല വലിയ നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നത്.

5

ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ അര്‍ജന്റീനക്കാരി അമ്മയല്ല; ടീമിന് ഏറ്റവും പ്രിയപ്പെട്ടവള്‍ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ അര്‍ജന്റീനക്കാരി അമ്മയല്ല; ടീമിന് ഏറ്റവും പ്രിയപ്പെട്ടവള്‍

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നിരവധി പോളുകള്‍ ഇതിന് മുമ്പ് നടത്തിയിരുന്നു. ട്വിറ്റര്‍ എന്‍ഗേജ്‌മെന്റ്‌സ് വര്‍ധിപ്പിക്കാനായിരുന്നു ഈ തീരുമാനം. മാമധ്യങ്ങളോട് വരെ ട്വിറ്ററില്‍ മസ്‌ക് യുദ്ധം തുടര്‍ന്നിരുന്നു. ട്വിറ്ററിലെ ജീവനക്കാരന്റെ സ്വകാര്യ സന്ദേശം മസ്‌ക് തന്നെ ചോര്‍ത്തിയിരുന്നു. ആപ്പിളുമായി ഏറ്റുമുട്ടി. പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് തന്നെ ആരംഭിക്കുമെന്നും മസ്‌ക് ഭീഷണി മുഴക്കിയിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സസ്‌പെന്‍ഡ് ചെയ്ത് അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു മസ്‌ക്.

English summary
popular youtuber jimmy donaldson asks elon musk, if he can be twitter ceo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X