ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ വീട് കണ്ടോ? മാസവാടക കോടികള്‍; താമസിക്കാന്‍ 17 മുറികള്‍

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റാനോ റൊണാള്‍ഡോ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ്. താരത്തിന്റെ ജീവിതരീതികള്‍ എങ്ങനെയൊക്കെയാണ്. ആഢംബരത്തില്‍ മുങ്ങിയതാണ് എന്ന് ഉറപ്പാണ്. നേരത്തെ പലപ്പോഴായി അദ്ദേഹത്തിന്റെ വാഹന പ്രേമവും, ഒപ്പം ആഢംബര വീടുകളുമൊക്കെ പുറം ലോകം കണ്ടതാണ്.

അടുത്തിടെ ക്രിസ്റ്റിയാനോ വാര്‍ത്തയിലിടം പിടിച്ചത് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ് അല്‍ നസ്സറിലേക്ക് ചേക്കേറിയതിലൂടെയാണ്. പശ്ചിമേഷ്യന്‍ ക്ലബില്‍ കളിക്കുന്ന ഏറ്റവും മൂല്യമേറിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ. എന്നാല്‍ സൗദിയില്‍ അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത് രാജകീയമായ സൗകര്യങ്ങളാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1

ക്രിസ്റ്റ്യാനോ താമസിക്കുന്ന ഹോട്ടല്‍ സ്യൂട്ടില്‍ ഉള്ളത് 17 മുറികളാണ്. പുതിയ ക്ലബ് അല്‍നസറിന് വേണ്ടി സൗദിയിലെത്തുന്ന താരം താമസിക്കുന്ന സ്യൂട്ടിനെ കുറിച്ചുള്ള പ്രധാന വിവരമാണിത്. മാസം രണ്ടരക്കോടിയാണ് ഇതിന്റെ വാടക. സൗജന്യ ട്രാന്‍സ്ഫറിലാണ് സൗദി പ്രൊ ലീഗിലേക്ക് അദ്ദേഹം എത്തിയത്. നിലവിലെ സൗദിയിലെ ഏറ്റവും വമ്പന്‍ ക്ലബ്ബാണിത്. 1704 കോടിയോളം രൂപയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശമ്പളമായി കിട്ടുക. വര്‍ഷത്തില്‍ 207 മില്യണ്‍ ഡോളര്‍ എന്ന കണക്കിലാണിത്.

2

നിലവില്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരം താന്‍ തന്നെയാണെന്ന് തനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ആഢംബരത്തിലൂടെ ക്രിസ്റ്റിയാനോ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഡെയ്‌ലി മെയ്‌ലാണ് ക്രിസ്റ്റിയാനോയുടെ ആഢംബര താമസ സ്ഥലത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിംഗ്ഡം ടവറിലാണ് ക്രിസ്റ്റിയാനോ താമസിക്കുക. സൗദി അറേബ്യയിലെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങളിലൊന്നാണിത്. അതേസമയം ആദ്യത്തെ കുറച്ച് മാസങ്ങളാണ് ഇവിടെ താമസിക്കുകയെന്നാണ് സൂചന. ഇത് പുതിയ ക്ലബ്ബുമായി ഒന്ന് ഇടപഴകുന്നത് വരെ തുടരാനാണ് സാധ്യത.

3

അതേസമയം അല്‍ നസറിന് വേണ്ടി ക്രിസ്റ്റ്യാനോ കളിച്ച് തുടങ്ങിയിട്ടില്ല. എന്നാല്‍ ടീമിന്റെ മത്സരം കാണാനായി മര്‍സൂല്‍ സ്‌റ്റേഡിയത്തിലെ വിഐപി ബോക്‌സില്‍ ക്രിസ്റ്റിയാനോ എത്തിയിരുന്നു. അല്‍ തായിയെ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് അല്‍ നസര്‍ പരാജയപ്പെടുത്തുകയും ചെയ്തു. ക്രിസ്റ്റ്യാനോ തന്റെ പങ്കാളി ജോര്‍ജിന റോഡ്രിഗസിനൊപ്പമാണ് താമസിക്കുന്നത്. ഒപ്പം അഞ്ച് മക്കളും ഈ ടവറിലുണ്ടാവും. ക്രിസ്റ്റ്യാനോ സ്ഥിരമായ ഒരു വസതി കണ്ടുപിടിക്കുന്നത് വരെ ഇവിടെ തുടരുമെന്നാണ് സൂചന.

4

ക്രിസ്റ്റ്യാനോയുടെ വീട് ഏറ്റവും ആഢംബരമേറിയതാണെന്ന് പറഞ്ഞാലും സംശയിക്കേണ്ടതില്ല. ടവറിലെ ഏറ്റവും വലിയ കിങ്ഡം സ്യൂട്ട് തന്നെയാണ് ക്രിസ്റ്റ്യാനോ ബുക്ക് ചെയ്തിരിക്കുന്നത്. രണ്ട് നിലകളുള്ളതാണ് ഈ സ്യൂട്ട്. ഒപ്പം 17 മുറികളും ഇതിലുണ്ട്. എക്‌സ്‌ക്ലുസീവായിട്ടുള്ള സ്യൂട്ട് മുറിയാണിത്. ഹോട്ടലിന്റെ വെബ്‌സൈറ്റില്‍ പോലും ഈ സ്യൂട്ടിന് എത്ര ചെലവ് വരുമെന്ന് പ്രസിദ്ധീകരിച്ചിട്ടില്ല. അങ്ങേയറ്റം പ്രാധാന്യമേറിയ വ്യക്തികള്‍ക്ക് മാത്രമേ ഈ സ്യൂട്ട് നല്‍കൂ എന്നാണ് സൂചന. റിയാദിന്റെ മനോഹര കാഴ്ച്ചകള്‍ ഇതില്‍ നിന്ന് ആസ്വദിക്കാം. 48ാം നില മുതല്‍ 50ാം നില വരെ ഈ സ്യൂട്ടിന്റെ ഭാഗമാണ്.

5

ഗംഭീരമായൊരു ലിവിങ് റൂമും, പ്രൈവറ്റ് ഓഫീസും, ഡൈനിങ് റൂമും, മീഡിയ റൂമും ഈ സ്യൂട്ടിലുണ്ട്. ലോകത്തെ ഏറ്റവും മികച്ച വിഭവങ്ങളും ഇവിടെ ലഭിക്കും. ചൈന, ജപ്പാന്‍, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷണവും താരത്തിന് ലഭ്യമാകും. ഏറ്റവും ഫ്രഷായി തന്നെ താരത്തിന് ഇതെല്ലാം ലഭിക്കും. ഒരു മാളിനുള്ളിലാണ് ഈ ഹോട്ടല്‍ ഉള്ളത്. ആഢംബര ഷോപ്പുകള്‍ അടക്കം ഇതിലുണ്ട്. ലൂയിസ് വുയ്‌തോണ്‍ അടക്കമുള്ള ആഢംബര കടകള്‍ ഇതിലുണ്ട്. ഇതിന്റെ ഉള്ളിലായി ടെന്നീസ് കോര്‍ട്ടുകള്‍, മസാജ് സെന്ററുകള്‍, സ്ാപ, സോന ആന്‍ഡ് സ്റ്റീം റൂമുകള്‍ എന്നിവയുമുണ്ട്.

6

Skin Care:ആയുര്‍വേദം സുമ്മാവാ; ഗുണങ്ങള്‍ വേറെ ലെവല്‍, ചര്‍മകാന്തിക്ക് ദാ ഇതൊന്ന് പരീക്ഷിക്കൂ!!

ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളും ഹോട്ടലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് സെല്‍ഫിക്കായി ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നാണ് ആവശ്യം. എന്നാല്‍ അതിഥികളോടും, ഇത്തരം അഭ്യര്‍ത്ഥനകളോടും ക്രിസ്റ്റിയാനോ മുഖം തിരിക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്. സൗദിയിലേക്ക് വരുന്നതില്‍ വലിയ ആവേശമുണ്ടെന്ന് നേരത്തെ തന്നെ ക്രിസ്റ്റിയാനോ പറഞ്ഞിരുന്നു. യൂറോപ്പില്‍ എന്റെ ജോലികള്‍ കഴിഞ്ഞു. യൂറോപ്പില്‍ സകല ടീമുകള്‍ക്കും വേണ്ടി കളിച്ചു. എല്ലാ കിരീടങ്ങളും നേടി. ഇതൊരു പുതിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+