യുദ്ധത്തിന് തയ്യാര്‍... വന്‍മതിലുകളും തുരങ്കങ്ങളും കിടങ്ങുകളുമായി ഐസിസ്
മൊസ്യൂള്‍: ഇറാഖിലെ മൊസ്യൂള്‍ ഐസിസില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് അമേരിക്കയും സഖ്യകക്ഷികളും. അടുത്തിടെ ഐസിസ് നടത്തിയ രാസായൂധാക്രമണം അമേരിക്കയെ അത്രയേറെ ചൊടിപ്പിച്ചിട്ടുണ്ട്.
അമേരിക്കയും ഇറാഖി പട്ടാളവും തങ്ങളെ ഏത് നിമിഷവും ആക്രമിച്ചേക്കുമെന്ന് മൊസ്യൂളിലെ ഐസിസിന് അറിയാം. ഇറാഖില്‍ ഐസിസിന്റെ ഏറ്റവും പ്രധാനപ്പെട്ട ശക്തി കേന്ദ്രമാണ് മൊസ്യൂള്‍.
അമേരിക്കയല്ല, ആര് ആക്രമിക്കാന്‍ വന്നാലും വിഷയമല്ല എന്നാണ് ഐസിസിന്റെ ഇപ്പോഴത്തെ രീതി. ഒരു യുദ്ധത്തിന് അവര്‍ തയ്യാറെടുത്ത് കഴിഞ്ഞു.

തയ്യാറെടുപ്പ്
മൊസ്യൂളില്‍ ഐസിസ് വന്‍ യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ഏത് സൈന്യം വന്നാലും മൊസ്യൂള്‍ വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ് ഐസിസ് ഇപ്പോള്‍.

മതില്‍ കെട്ടി
മൊസ്യൂള്‍ നഗരത്തിന്റെ തേക്കേയറ്റത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ ഐസിസ് മതില്‍ നിര്‍മിച്ചുകഴിഞ്ഞു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ ഈ മതില്‍ കൊണ്ട് എത്രമാത്രം അവര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാനാകും എന്നത് സംശയകരമാണ്. കിഴക്കന്‍ അതിര്‍ത്തിയിലും സമാനമായ രീതിയില്‍ മതില്‍ നിര്‍മിക്കുന്നുണ്ട്.

തുരങ്കം
യുദ്ധത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി നഗരത്തില്‍ പലയിടത്തും തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ടത്രെ. എതിരാളികളെ ആക്രമിക്കുന്നതിനായി ഒളിച്ചിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കിടങ്ങുകളും നിര്‍മിച്ചിട്ടുണ്ട്.

ഒളിച്ചിരിക്കാന്‍
രണ്ട് മീറ്റര്‍ വീതും താഴ്ചയും വീതിയും ഉള്ള ട്രഞ്ചുകളാണ് മൊസ്യൂളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മിച്ചിട്ടുള്ളത്. വ്യോമാക്രമണത്തില്‍ നിന്ന് രക്ഷനേടുകയാണ് ഇതിന്റെ ലക്ഷ്യം.

കിടങ്ങുകളിലേക്ക്
ശക്തമായ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ട്രഞ്ച് നിര്‍മാണം അവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്രഞ്ചുകളെല്ലാം തന്നെ തുരങ്കങ്ങള്‍ വഴി ബന്ധിപ്പിച്ചിട്ടും ഉണ്ടത്രെ.

മനുഷ്യര്‍
ഐസിസിന്റെ കൈവശമുള്ള മൊസ്യളില്‍ ഏതാണ്ട് 15 ലക്ഷത്തോളം ആളുകള്‍ ജീവിക്കുന്നുണ്ട്. ഇവരെ മനുഷ്യ മതിലാക്കി ഒളിപ്പോര് നടത്താനും ഐസിസ് പദ്ധതിയിടുന്നുണ്ട്.












Click it and Unblock the Notifications