Get Updates
Get notified of breaking news, exclusive insights, and must-see stories!

അഷ്‌റഫ് ഗനി രാജ്യം വിട്ടു, അഫ്ഗാന്‍ വിടില്ലെന്ന് വൈസ് പ്രസിഡന്റ്, അധികാരം പങ്കിടില്ലെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. കാബൂളിലെ ജനതയെയും സര്‍ക്കാര്‍ പ്രതിനിധികളെയും ആക്രമിക്കില്ലെന്ന ഉറപ്പ് താലിബാന്‍ നല്‍കിയിരുന്നു. എന്നാല്‍ അധികാരം പങ്കിടല്‍ ചര്‍ച്ചകള്‍ അടക്കം പാളിയ സാഹചര്യത്തില്‍ അഫ്ഗാന്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു ഗനി.

അതേസമയം അദ്ദേഹം അമേരിക്കയില്‍ അഭയം തേടുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ താജിക്കിസ്ഥാനിലേക്കാണ് അദ്ദേഹം പോയതെന്നും റിപ്പോര്‍ട്ടുണ്ട്. കാബൂളില്‍ അടിമുടി അരാജകാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ഗനിക്കെതിരെ രാജ്യത്താകെ പ്രതിഷേധവുമുണ്ട്. നിര്‍ണായക സമയത്ത് ജനങ്ങളെ ഉപേക്ഷിച്ച് പോയ നേതാവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം. എന്നാല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് നാട്ടുവിട്ടതെന്നാണ് ഗനിയുടെ വിശദീകരണം.

വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്‍; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

1

അതിവേഗത്തിലാണ് ഓരോ നഗരവും താലിബാന്‍ പിടിച്ചത്. തലസ്ഥാന നഗരിയായ കാബൂള്‍ ഇന്ന് താലിബാന്‍ വളഞ്ഞിരുന്നു. ഇതോടെയാണ് പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്. അധികാരം കൈമാറുകയും ചെയ്തു. കാബൂളില്‍ നിന്ന് താജിക്കിസ്ഥാനിലേക്കാണ് അദ്ദേഹം പോയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം സുരക്ഷാ കാരണങ്ങള്‍ കൊണ്ട് ഗനി എവിടേക്കാണ് പോയതെന്ന് വെളിപ്പെടുത്തില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു. ഗനി എവിടെയാണ് ഉള്ളതെന്ന് താലിബാന്‍ അന്വേഷിക്കുമെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി. നേരത്തെ അമേരിക്കന്‍ നയതന്ത്ര സംഘത്തെ സൈന്യം സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.

2

കാബൂളിന്റെ എല്ലാ വശത്തും താലിബാന്‍ പോരാളികള്‍ വളഞ്ഞിരിക്കുകയാണ്. നഗരത്തില്‍ അവര്‍ ഇതിന് പിന്നാലെയാണ് പ്രവേശിച്ചത്. നേരത്തെ അഫ്ഗാനിസ്ഥാനില്‍ അധികാരം പങ്കിടുകയെന്ന ഫോര്‍മുല സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് താലിബാന്‍ തള്ളി. എല്ലാ നേതാക്കളെയും സുരക്ഷിതമായി കാബൂള്‍ വിടാന്‍ താലിബാന്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം വൈസ് പ്രസിഡന്റ് ആംമ്രുള്ള സലേ രാജ്യം വിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കാബൂള്‍ വിട്ട് താന്‍ എങ്ങോട്ടും പോകില്ലെന്നും ഇവിടെ തന്നെ തുടരുമെന്നും സലേ വ്യക്തമാക്കി. നിലവില്‍ അലി അഹമ്മദ് ജലാലിക്കാണ് താല്‍ക്കാലിക ചുമതല.

3

കാബൂളില്‍ ആക്രമത്തിന് ഇല്ലെന്നാണ് താലിബാന്റെ നിലപാട്. അതേസമയം മുമ്പ് ഭരണത്തില്‍ ഇരുന്നപ്പോള്‍ സ്ത്രീകളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാതിരുന്ന താലിബാന്‍ ഇത്തവണ കൂടുതല്‍ ആധുനികമായ സമീപനം സ്വീകരിക്കും. പുരോഗമന ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും സൂചനയുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. അധികാരം സമാധാനപൂര്‍വം താലിബാന് കൈമാറുമെന്ന് നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു. രാജ്യത്തെ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ 26 എണ്ണവും ഇപ്പോള്‍ താലിബാന്റെ കൈവശമാണ്. അതേസമയം തങ്ങള്‍ കാബൂളില്‍ പ്രവേശിക്കുന്നത് കൊള്ള നടക്കുന്നത് തടയാനാണെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

4

പോലീസ് അവരുടെ സ്‌റ്റേഷനുകളെല്ലാം ഉപേക്ഷിച്ച് മടങ്ങിയതോടെ സര്‍വത്ര പ്രശ്‌നങ്ങളാണ് കാബൂളില്‍. ഇത് മുന്നില്‍ കണ്ടാണ് താലിബാന്‍ നഗരത്തില്‍ പ്രവേശിച്ചത്. അതേസമയം താലിബാനെതിരെ നിലപാട് കടുപ്പിക്കാനാണ് ലോകരാജ്യങ്ങളുടെ തീരുമാനം. താലിബാനെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സംവിധാനമായി റഷ്യ അംഗീകരിക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി റഷ്യയിലേക്ക് വരില്ലെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. അതേസമയം കാബൂള്‍ നഗരത്തിന്റെ കവാടങ്ങളില്‍ താലിബാന്‍ പോരാളികള്‍ ആഘോഷ പ്രകടനവും ആരംഭിച്ചിട്ടുണ്ട്.

5

ഒരാഴ്ച്ചയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ താലിബാന്‍ കൈപിടിയില്‍ ഒതുക്കിയത്. മൂന്ന് മാസത്തോളം പിടിച്ച് നില്‍ക്കും അഫ്ഗാനിസ്ഥാന്‍ എന്നായിരുന്നു യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്. യുഎസ്സും നാറ്റോയും അഫ്ഗാന്‍ സുരക്ഷാ സേനയ്ക്കായി കോടികള്‍ മുടക്കിയിരുന്നെങ്കിലും അതുകൊണ്ടൊന്നും ഗുണമുണ്ടായില്ലെന്ന് വ്യക്തമാണ്. അതേസമയം നാറ്റോ അഫ്ഗാനില്‍ നയതന്ത്ര സാന്നിധ്യം നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാബൂളിലെ വിമാനത്താവള നടത്തിപ്പിന് തുടര്‍ന്നും സഹായങ്ങള്‍ അവര്‍ നല്‍കും. താലിബാന്റെ സംഭവവികാസങ്ങള്‍ തുടര്‍ച്ചയായി പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും നാറ്റോ പറഞ്ഞു.

6

അതേസമയം അഫ്ഗാനില്‍ നിന്ന് അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കുണ്ടാവുമോ എന്ന ഭയം അയല്‍ രാജ്യങ്ങള്‍ക്കുണ്ട്. പലരും അയല്‍ രാജ്യങ്ങളിലേക്ക് നാട് വിട്ടുകൊണ്ടിരിക്കുകയാണ്. തുര്‍ക്കിക്ക് ഈ വിഷയത്തില്‍ കടുത്ത ആശങ്കയുണ്ട്. അഫ്ഗാനികള്‍ ഇറാന്‍ വഴി തുര്‍ക്കിയിലേക്ക് പലായനം ചെയ്യുകയാണെന്ന് പ്രസിഡന്റ് രജബ് ത്വയിബ് ഉര്‍ദുഗാന്‍ പറഞ്ഞു. കൂട്ടപ്പലായനം തടയേണ്ടതുണ്ടെന്നും, അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കേണ്ടതുണ്ടെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. പാകിസ്താനുമായി അടക്കം ചേര്‍ന്ന് സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. എന്നാല്‍ താലിബാന്‍ ഭരണത്തില്‍ ഭയന്ന് പലരും പലായനം ചെയ്യാതെ നിര്‍വാഹമില്ലെന്ന അവസ്ഥയിലാണ്.

7

ഇറാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തരമായി അഫ്ഗാനികളെ സഹായിക്കാനായിട്ടാണ് ഇത്. മൂന്ന് പ്രവിശ്യകളാണ് അഫ്ഗാനുമായി ഇറാന്‍ അതിര്‍ത്തി പങ്കിടുന്നത്. ഇവിടേക്ക് നിരവധി അഫ്ഗാനികള്‍ പലായനം ചെയ്ത് എത്തുന്നുണ്ട്. താല്‍ക്കാലിക ക്യാമ്പുകള്‍ ഇവിടെ തയ്യാറായിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധി ഹുസൈന്‍ ഖാസിമി പറഞ്ഞു. അതേസമയം സാഹചര്യം മെച്ചപ്പെട്ടാല്‍ ഈ അഭയാര്‍ത്ഥികള്‍ നാട്ടിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഖാസിമി വ്യക്തമാക്കി. ഇറാന്‍ വര്‍ഷങ്ങളായി അഫ്ഗാനികള്‍ക്ക് ജോലി എടുക്കാനുള്ള മേഖലയാണ്. തൊഴില്‍ നേടി അഫ്ഗാന്‍ യുവാക്കള്‍ സമീപിക്കുന്നതും ഇറാനെയാണ് എന്നാല്‍ സാമ്പത്തിക സ്ഥിതി മോശമായത് ഇറാന് കൂടുതല്‍ പേരെ സ്വീകരിക്കുന്നതിനുള്ള പരിമിതിയാണ്.

8

അതേസമയം താലിബാന്‍ പോരാളികള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ പ്രസിഡന്‍ഷ്യല്‍ പാലസില്‍ കടന്നിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെ കാനഡ കാബൂളിലെ എംബസി താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. പതിനഞ്ച് വയസ്സിനും അതിന് മുകളിലുള്ള പെണ്‍കുട്ടികളെയും നാല്‍പ്പത് വയസ്സിന് താഴെയുള്ള വിധവകളെയും തങ്ങളുടെ സൈനികര്‍ക്ക് വിവാഹം ചെയ്ത് നല്‍കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് താലിബാന്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഭയാര്‍ത്ഥിളുടെ വിഷയങ്ങള്‍ പരിഗണിക്കുന്ന മന്ത്രാലയം താലിബാന്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
    താലിബാന്റെ സഹായത്തോടെ പ്രസിഡന്റും കുടുംബവും മുങ്ങി | Oneondia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+