കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തി; 57 വർഷത്തിനു ശേഷം ശിക്ഷ, പിന്നിലെ കാരണം...
1960 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ടെക്സാസിലെ മക്കെല്ലനിലായിരുന്നു ജോൺ സേവനം അനുഷ്ഠിച്ചിരുന്നത്.
വാഷിങ്ടൺ: പതിറ്റാണ്ടുകൾക്കു മുൻപ് കുമ്പസരിക്കാനെത്തിയ സൗന്ദര്യ റാണിയെ കൊലപ്പെടുത്തിയ കേസിൽ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം. 85കാരനായ ജോൺ ഫെയിറ്റിനാണ് ടെക്സാസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുൻ വൈദികന്റെ പ്രായം പരിഗണിച്ച് ലഭിക്കാവുന്ന ഏറ്റവും പരമാവധി ശിക്ഷയാണിത്.
13 കാരൻ സുഹൃത്ത് അയച്ച വീഡിയോ അമ്മയെ കാണിച്ചു, ദൃശ്യം കണ്ട് ഞെട്ടി, അമ്മയുടെ കഴുത്തറുക്കുന്ന മകൻ!

1960 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ടെക്സാസിലെ മക്കെല്ലനിലായിരുന്നു ജോൺ സേവനം അനുഷ്ഠിച്ചിരുന്നത്. വിശുദ്ധവാരത്തിൽ കുമ്പസാരത്തിനെത്തിയ ഐറിൻ ഗാർസിനെ ജോൺ കൊലപ്പെടുക്കുകയായിരുന്നു.

സത്യം അറിയാവുന്നത് ഒരാൾക്ക് മാത്രം.
അഞ്ചു ദിവസം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് ജോണിന് ശിക്ഷ വിധിച്ചത്. വിചാരണയിൽ മുഖ്യ സാക്ഷികളായ ട്രാപിസ്റ്റ് സന്യാസിയെ ഉൾപ്പെടെ 25 ഓളം പേരെ വിസ്തരിച്ചിരുന്നു. മിസൂരി സെമിനാരിയിലെ ഫാദറിനോട് ഇദ്ദേഹം കൊലപാതക വിവരം ഏറ്റുപറഞ്ഞിരുന്നു.

കൊലപാതകം ഇങ്ങനെ
1960 ലെ വിശുദ്ധ വാരത്തിലാണ് കൊലപാതകം നടന്നത്. ഏപ്രിൽ 16 ന് വൈകിട്ട് പളളിയിൽ കുമ്പസാരത്തിന് പോയ ഇവരെ പുറം ലോകം കണ്ടിട്ടില്ല. അഞ്ചു ദിവസത്തനു ശേഷം അടുത്തുള്ള കനാലിൽ നിന്നാണ് സൗന്ദര്യ റാണിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ ബലത്സംഗത്തിന് ഇരയായെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മരിക്കുമ്പോൾ ഗർസെയക്ക് 25 വയസായിരുന്നു പ്രായം. ഫിയറ്റിന് 27 ഉം.

ഒളിപ്പിച്ചുവെച്ചു
ജോൺ കെന്നഡി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സമയത്തായിരുന്നു വിവാദമായ കൊലപാതകം നടന്നത്. കത്തോലിക്ക വിശ്വാസിയായ കെന്നഡി കേസ് അന്വേഷണത്തിൽ വേണ്ടവിധം താൽപര്യം കാണിച്ചിരുന്നില്ല. ഫിയറ്റിനൊപ്പം ഗാർസയെ കണ്ടുവെന്ന് പല സാക്ഷികളും മൊഴി തന്നിരുന്നുവെങ്കിലും കെന്നഡിയെ പ്രതിസന്ധിയിലാക്കുമെന്ന് കരുതി വൈദികനെ ചോദ്യം ചെയ്യാൻ അനുവദിച്ചിരുന്നില്ല. എന്നൽ ദൈവത്തിന്റെ കൈ ഒപ്പ് പതിഞ്ഞ കേസായതു കൊണ്ട് അതേ വർഷത്തിൽ തന്നെ ടെക്സാസിലെ മറ്റൊരു വൈദികനിൽ നിന്ന് സഭാ മേധാവിയ്ക്ക് ലഭിച്ച കത്ത് കേസിന് വഴിത്തിരിവാകുകയായിരുന്നു.

പ്രതിഭാഗം കൊലപാതക കുറ്റം അംഗീകരിച്ചു
വിചാരണ വേളയിൽ പ്രതിഭാഗവും കൊലപാതം അംഗീകരിച്ചിരുന്നു. എന്നാൽ കേസിൽ ദൃക്സാക്ഷികളില്ലെന്നു പ്രോസിക്യൂഷന് വീഴ്ചയുണ്ടെന്ന് ആരോപിച്ചാണ് പ്രതിഭാഗം കേസ് വാദിച്ചത്. അതെ സമയം കഴിഞ്ഞ 57 കൊല്ലമായി കൊലപാതകം രഹസ്യമാക്കിവെച്ച് നിയമത്തെ പറ്റിക്കുകയാണ് ഫിയറ്റ് ചെയ്തതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. എന്നാൽ കത്തോലിക്ക സഭയുടെ എല്ലാ സംരക്ഷണവും ഇയാൾക്ക് ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു,












Click it and Unblock the Notifications