സാമ്പത്തിക നില മോശം, നാട്ടിലേക്ക് മടങ്ങണം, ഹാരി-മേഗന്‍ ദമ്പതിമാര്‍ പിരിയും? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: ഹാരി രാജകുമാരന്‍ മേഗന്‍ മര്‍ക്കല്‍ ബന്ധത്തില്‍ വിള്ളല്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് മാധ്യമങ്ങളാണ് രാജകുടുംബ കാര്യത്തില്‍ വിദഗ്ധരായവരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഗനും ഹാരിയും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ അല്ലെന്ന് റോയല്‍ വിദഗ്ധന്‍ പറയുന്നു. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഈ വിദഗ്ധന്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നത്തെ വിശദീകരിച്ചിരിക്കുകയാണ്.
ഹാരി രാജകുമാരന്‍ ബ്രിട്ടനിലേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിലാണ്. അമേരിക്കന്‍ ജീവിതത്തോട് പൂര്‍ണമായും പൊരുത്തപ്പെടാന്‍ ഹാരിക്ക് സാധിച്ചിട്ടില്ലെന്ന് മേഗന്റെ മുന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റം സുഹൃത്തുമായിരുന്നയാള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ കാലിഫോര്‍ണിയയും, അവിടത്തെ കാര്യങ്ങളും ഹാരിക്ക് ഇഷ്ടമാണ്. പക്ഷേ താന്‍ ജനിച്ച് വളര്‍ന്ന അന്തരീക്ഷം ഹാരിക്ക് നഷ്ടമായിരിക്കുകയാണ്.

ഹാരി പുതിയൊരു ജീവിതം തേടിയാണ് മേഗനൊപ്പം അമേരിക്കയിലേക്ക് പോയത്. എന്നാല്‍ ഇവര്‍ക്കിടയില്‍ പതിയെ അകല്‍ച്ച പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നാണ് റോയല്‍ എക്‌സ്‌പേര്‍ട്ട് പറയുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് തിരിച്ചുപോകാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മേഗന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വാദങ്ങളെ മറ്റൊരു റോയല്‍ എക്‌സ്‌പേര്‍ട്ടായ എറിക് ഷിഫര്‍ തള്ളി.
വെറും അഭ്യൂഹങ്ങള്‍ മാത്രമാണിതെന്ന് ഷിഫര്‍ പറയുന്നു. പൊതുമധ്യത്തില്‍ ഇരുവരും വരാതിരിക്കുന്നതാണ് കാരണമെങ്കില്‍, അതവരുടെ തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണമാകും. വ്യക്തി താല്‍പര്യങ്ങളും, കുട്ടികളെ നോക്കുന്നത് അടക്കമുള്ള കാര്യങ്ങളും അതിനെയെല്ലാം സ്വാധീനിച്ചിട്ടുണ്ടാവാമെന്നും ഷിഫര്‍ വ്യക്തമാക്കി.മേഗനും ഹാരിയും തമ്മിലുള്ള പരസ്പര സ്‌നേഹം ഇല്ലാതായെന്ന സൂചന ഒരിടത്ത് പോലുമില്ലെന്നും ഷിഫര്‍ ചൂണ്ടിക്കാണിക്കുന്നു.
രാജകുടുംബവുമായുള്ള അടുത്ത ബന്ധമുള്ള റിച്ചാര്‍ഡ് ഫിറ്റ്‌സ് വില്യംസും ഈ വാദങ്ങളോട് യോജിക്കുന്നു. പൊതുമധ്യത്തിലേക്ക് ഇവര്‍ വരാത്തതില്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്ക് പല കാര്യങ്ങളും ചെയ്യാനുണ്ടാവും. വൈകാതെ തന്നെ അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തുമെന്നും വില്യംസ് പറഞ്ഞു. എന്നാല്‍ ചില വിദഗ്ധര്‍ പറയുന്ന കാര്യങ്ങള്‍ ആരാധകരെ അടക്കം ഞെട്ടിക്കുന്നതാണ്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരെ അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവര്‍ മുന്നില്‍ കണ്ടിട്ടുള്ള പല പ്രെജക്ടുകളും വേണ്ട രീതിയില്‍ നടന്നില്ലെന്നാണ് രാജകുടുംബവുമായുള്ള അടുപ്പമുള്ള സുഹൃത്തുക്കള്‍ പറയുന്നത്. ഇതെല്ലാം വിവാഹ മോചനത്തിലേക്ക് നയിച്ചേക്കുമെന്നാണ് ഇവര്‍ വാദിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ടോം ബോവറിന്റെ ചില റിപ്പോര്‍ട്ടുകളും ആരാധകരെ നിരാശരാക്കുന്നതാണ്.
ഹാരിയുടെ പെരുമാറ്റത്തില്‍ മേഗന്‍ നിരാശയാണെന്ന് ബോവര്‍ പറയുന്നു. ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന സൂചന പോലും ബോവര്‍ നല്‍കി. എന്നാണ് ഇതിന് സ്ഥിരീകരണമില്ല. ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് മേഗന്‍ എത്താതിരുന്നതും ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് ബോവര്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications