ഹാരി രാജകുമാരന്‍ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് മടങ്ങുകയാണോ? മേഗനെ തള്ളി; പരാമര്‍ശം വൈറല്‍
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിനെ ആകെ പ്രകമ്പനം കൊള്ളിച്ച് ഹാരി രാജകുമാരന്‍. അദ്ദേഹം രാജകുടുംബത്തിലേക്ക് തിരിച്ച് പോകുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നതാണ് ഈ പരാമര്‍ശങ്ങള്‍. തനിക്ക് തന്റെ സഹോദരനെയും പിതാവിനെയും തിരികെ വേണമെന്നായിരുന്നു ഹാരിയുടെ പരാമര്‍ശങ്ങള്‍. ഇത് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് തിരിച്ച് പോകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ മേഗന്‍ മര്‍ക്കല്‍ ഇതിന് സമ്മതം മൂളുമോ, അതോ അവരെ തള്ളിയാണോ ഹാരി തിരിച്ചുവരികയെന്ന ചോദ്യമാണ് ശക്തമായിരിക്കുന്നത്. നേരത്തെ വിവാദമായ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ വില്യമും, ചാള്‍സ് രാജാവും, ഹാരിയോട് ക്ഷമിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിശദമായ വിവരങ്ങളിലേക്ക്...

ഐടിവിയിലെ അഭിമുഖത്തിലാണ് ഹാരി ഞെട്ടിച്ചവ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹാരി ഇപ്പോള്‍ താമസിക്കുന്ന കാലിഫോര്‍ണിയയില്‍ വെച്ചാണ് ഈ അഭിമുഖം ഷൂട്ട് ചെയ്തിരിക്കുന്നത്. ജീവിതത്തെ കുറിച്ച് വലിയ ആഴത്തിലുള്ള കാര്യങ്ങളാണ് ഹാരി അഭിമുഖത്തില്‍ പങ്കുവെച്ചത്. രാജകുടുംബത്തിന് പുറത്തും അകത്തുമുള്ള ജീവിതത്തെ കുറിച്ചാണ് അദ്ദേഹം പ്രതിപാദിച്ചത്. തനിക്ക് ഇരുപത് വര്‍ഷത്തോളമായി പരിചയമുള്ള അവതാരകന്‍ ടോം ബ്രാഡ്ബിയോടായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്.

ഹാരിയുടെ ആത്മകഥ പുറത്തിറക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് ഈ അഭിമുഖം പുറത്തുവരിക. ജനുവരി പത്തിനാണ് ആത്മകഥ പുറത്തിറങ്ങുക. ഹാരിയുടെ അമ്മ ഡയാനയുടെ മരണം, ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് വിട്ടുപോന്നതിന് ശേഷം മേഗന്‍ മര്‍ക്കലുമായിട്ടുള്ള ജീവിതം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഹാരി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഇത്തരത്തില്‍ പോകണമെന്ന് തനിക്ക് ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇതൊരു ചോര്‍ പോലെയാണ്. എനിക്കൊരു കുടുംബമാണ് വേണ്ടത്. അല്ലാതെ ഒരു സ്ഥാപനമല്ലെന്നും ഹാരി പറഞ്ഞു.

ഞങ്ങളെ എപ്പോഴും വില്ലന്മാരാക്കി ചിത്രീകരിക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നതെന്ന് ഹാരി പറയുന്നു. പരസ്പരം ഒത്തുചേരാനും, എല്ലാം പറഞ്ഞ് അവസാനിപ്പിക്കാനും അവര്‍ ഒരു താല്‍പര്യവും കാണിക്കുന്നില്ലെന്നും ഹാരി ആരോപിച്ചു. എന്റെ പിതാവിനെ, എന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് എന്റെ സഹോദരനെയും ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന് വലിയ താല്‍പര്യമുണ്ടെന്നും ഹാരി വെളിപ്പെടുത്തി. അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തിനെ ചെറുതായി വിമര്‍ശിക്കുക കൂടിയാണ് ഹാരി ചെയ്തിരിക്കുന്നത്.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
അതേസമയം ഈ അഭിമുഖത്തിനായി എല്ലാവരും കാത്തിരിക്കുകയാണെന്ന് സൂചനയുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇതില്‍ ഹാരി വെളിപ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടക്കുന്നത് വളരെ അപൂര്‍വം കൂടിയാണിത്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത് ഒരു ചട്ടക്കൂടിലാണെന്ന് ഹാരി പറയുന്നു. അവിടെ എല്ലാം സ്‌കൂള്‍ പോലെയാണെന്നും, അത് മറികടന്നുള്ള ഒരു സാധാരണ കുടുംബ ജീവിതമാണ് തനിക്ക് ആവശ്യമെന്നുമാണ് ഹാരി അഭിമുഖത്തില്‍ സൂചിപ്പിക്കുന്നത്.

മേഗന്‍ മര്‍ക്കലുമൊത്തുള്ള അഭിമുഖം ബ്രിട്ടീഷ് രാജകുടുംബത്തിന് വലിയ മങ്ങലേല്‍പ്പിച്ചു എന്നാണ് വിലയിരുത്തല്‍. വില്യമോ, ചാള്‍സ് രാജാവോ ഇരുവരുമായും അനുനയത്തിന് തയ്യാറായിട്ടില്ല. എന്നാല്‍ തിരിച്ചുവരാന്‍ താന്‍ തയ്യാറാണ് എന്നാണ് ഹാരി സൂചിപ്പിക്കുന്നത്. പക്ഷേ തിരിച്ചുവിളിക്കാന്‍ ഇവര്‍ തയ്യാറല്ല. അതേസമയം ഹാരിയുടെ പുസ്തകത്തില്‍ വില്യമിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രാജകുടുംബം പ്രതീക്ഷിക്കുന്നതിലും മോശമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വില്യമിനും കേറ്റിനുമായിരിക്കും കൂടുതല്‍ പരീക്ഷണം നേരിടേണ്ടി വരികയെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications