ഹാരി ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് തിരിച്ചെത്തിയേക്കില്ല; വില്യം ക്ഷമിക്കില്ല, കടുത്ത അതൃപ്തി
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രശ്‌നങ്ങള്‍ അടുത്തൊന്നും അവസാനിക്കില്ലെന്ന് സൂചന. ഹാരി രാജകുമാരന്‍ തന്റെ പുസ്തകത്തിലും അഭിമുഖത്തിലുമായി നടത്തിയ വെളിപ്പെടുത്തല്‍ വില്യം രാജകുമാരനെയും മറ്റ് പലരെയും വേദനിപ്പിച്ചുവെന്നാണ് സൂചന. ഇനിയൊരിക്കലും വില്യവും ഹാരിയും തമ്മിലുള്ള ബന്ധം പഴയത് പോലെയാവില്ലെന്ന് സൂചന.

ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഒന്നാകെ ഹാരിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ ദിവസം താമസിക്കാന്‍ അമേരിക്കയാണ് മികച്ചത് എന്നും പറഞ്ഞിരുന്നു. ഇതെല്ലാം ബ്രിട്ടീഷ് ജനതയെയും ചൊടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ വെളിപ്പെടുത്തലോടെ അന്താരാഷ്ട്ര തലത്തില്‍ ഹാരിക്ക് ജനപ്രീതി വര്‍ധിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ തനിക്ക് യാതൊരു ഉദ്ദേശവും ഇല്ലായിരുന്നുവെന്ന് ഹാരി പറയുന്നു. എന്നാല്‍ കുടുംബവുമായി സമവായത്തിലെത്താനുള്ള സാധ്യത തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. എന്നാല്‍ ഹാരി വിശ്വസിക്കുന്നത് അത് നടക്കുമെന്നാണ്. ഹാരിയുടെ പുസ്തകത്തില്‍ ചാള്‍സ് രാജാവ് മുതല്‍ കേറ്റ് മിഡില്‍ടണ്‍ വരെയുള്ളവരെ വിമര്‍ശിക്കുന്നുണ്ട്. ഹാരിയുടെ ജീവിതത്തിലെ മോശം കാര്യങ്ങളും അതില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇതെല്ലാം ചാള്‍സിന്റെ കിരീടധാരണ വരും മുമ്പ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചിരിക്കുകയാണ്.

ഇനിയൊരു കൂടിച്ചേരല്‍ സാധ്യമാകില്ലെന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മെയ് ആറിനാണ ചാള്‍സ് രാജാവിന്റെ കിരീടധാരണം. ഹാരി ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് വെളിപ്പെടുത്തുകയായിരുന്നു. അത് രാജകുടുംബത്തിന് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ലണ്ടന്‍ റോയല്‍ ഹോളോവേ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പൗലീന്‍ മക്ലാരന്‍ പറയുന്നു. വ്യക്തിപരമായ പല കാര്യങ്ങളും ഹാരി തുറന്ന് പറയേണ്ടിരുന്നില്ല എന്നാണ് പലരും പറയുന്നത്. വില്യം രാജകുമാരനെ ലക്ഷ്യമിട്ടാണ് പല വെളിപ്പെടുത്തലുകളും ഹാരി നടത്തിയിരിക്കുന്നത്.

തന്റെ ഭാര്യയെ വില്യം മോശക്കാരിയായും, മര്യാദയില്ലാത്തവളുമായും ചിത്രീകരിച്ചു എന്ന്് ഹാരി പറഞ്ഞിരുന്നു. താന്‍ ബ്രിട്ടന്‍ വിടാന്‍ നിര്‍ബന്ധിതനായതാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തന്നെ വില്യം ഇടിച്ചിട്ടതും, വീട്ടില്‍ നിന്ന് അദ്ദേഹത്തോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞതുമെല്ലാം ഹാരിയുടെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നു. തന്റെ അമ്മ ഡയാന രാജകുമാരിയുടെ പെട്ടെന്നുള്ള അപകടമരണത്തിന് ശേഷം പിതാവ് ചാള്‍സ് തന്നെ കാര്യമായി ശ്രദ്ധിച്ചില്ലെന്നും, മുറിയില്‍ താന്‍ ഒറ്റയ്ക്കായി പോയെന്നും ഹാരി പറഞ്ഞു. ഹാരിക്ക് അമ്മ മരിക്കുമ്പോള്‍ 12 വയസ്സ് മാത്രമാണ് ഉള്ളത്.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
എലിസബത്ത് രാജ്ഞി മരിച്ച ശേഷം തന്നെ ആരും കാര്യങ്ങളൊന്നും അറിയിച്ചിരുന്നില്ല. ബിബിസിയുടെ വെബ്‌സൈറ്റില്‍ നിന്നാണ് മുത്തശ്ശി മരിച്ച കാര്യം അറിഞ്ഞത്. ഇതോടെ സ്‌കോട്‌ലന്‍ഡിലേക്ക് ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. അവരുടെ ഭൗതിക ശരീരത്തിനൊപ്പം ചേര്‍ന്ന് ദു:ഖം പങ്കിടാനായിരുന്നു ഞാന്‍ എത്തിയത്. എന്റെ ബന്ധുക്കളെല്ലാം സ്വകാര്യ വിമാനത്തിലായിരുന്നു യാത്ര ചെയ്തിരുന്നതെന്നും, തന്നോട് ഒരു വാക്കുപോലും മരണത്തെ കുറിച്ച് പറഞ്ഞില്ലെന്നും ഹാരി വെളിപ്പെടുത്തി. പിതാവുമായും, സഹോദരനുമായും കുറച്ച് കാലമായി സംസാരിക്കാറില്ലെന്നും ഹാരി വെളിപ്പെടുത്തി.

ഹാരി ഇനി രാജകുടുംബത്തിലേക്ക് മടങ്ങില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് ഹാരി എത്തില്ലെന്ന സൂചനയും നല്‍കുന്നുണ്ട്. ഹാരിയെ ചടങ്ങിലേക്ക് ക്ഷണിക്കുമോ എന്നും വ്യക്തമല്ല. പുസ്തകത്തില്‍ തന്നെ സഹായിച്ചവരെ കുറിച്ചെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു രാജകുടുംബാംഗത്തിന്റെ പേര് പോലും ഉള്‍പ്പെടുത്തിയിട്ടില്ല. തന്നെ ജീവിതത്തില്‍ ആരോഗ്യവാനായി നിലനിര്‍ത്തിയതിന് പ്രൊഫഷണുകള്‍ക്കും, ആരോഗ്യ വിദഗ്ധര്‍ക്കും, കോച്ചുമാര്‍ക്കുമാണ് അദ്ദേഹം നന്ദി പറയുന്നത്. ഹാരിയുടെ വെളിപ്പെടുത്തലുകള്‍ ലക്ഷമണ രേഖ ലംഘിക്കുന്നവയായിരുന്നുവെന്നാണ് ബ്രിട്ടീഷ് രാജകുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.












Click it and Unblock the Notifications