ഹാരി രാജകുമാരന്‍ ആത്മാവിനോട് സംസാരിക്കും, സഹായിക്കുന്നത് മന്ത്രവാദി, ആത്മകഥയില്‍ വെളിപ്പെടുത്തല്‍
ലണ്ടന്‍: ഹാരി രാജകുമാരന്റെ പുതിയ പുസ്തകം ബ്രിട്ടനില്‍ പ്രകമ്പനം കൊള്ളിക്കുമെന്ന് ഉറപ്പ്. പുതിയ വെളിപ്പെടുത്തല്‍ പലരെയും പിടിച്ച് കുലുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുസ്തകത്തിലെ ചില കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ബ്രിട്ടീഷ് രാജകുടുംബത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. അവരെ നാണക്കേടിലാക്കിയിരിക്കുകയാണ് ഈ സംഭവം.
ഇനി ഹാരിക്ക് അവിടേക്ക് പ്രവേശനം പോലുമുണ്ടാവില്ലെന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ പുസ്തകത്തിലെ മറ്റൊരു കാര്യം കൂടി പുറത്തുവന്നിട്ടുണ്ട്. ഹാരി രാജകുമാരന്‍ രാജകുടുംബം വിചാരിച്ചത് പോലെയുള്ള ആളല്ലെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ഹാരി രാജകുമാരന്‍ ജ്യോതിഷിയുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. അത് ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ ആത്മാവുമായി സംസാരിക്കാനായിരുന്നുവെന്നാണ് ആത്മകഥയില്‍ പരാമര്‍ശമുള്ളത്. തനിക്ക് വേണ്ടി ചില കാര്യങ്ങള്‍ അമ്മയോട് പറയണമെന്ന് ഹാരിക്കുണ്ടായിരുന്നു. ഇതിനായിട്ടാണ് ജ്യോതിഷിയുടെയും മന്ത്രവാദിയുടെയും സഹായം തേടിയത്. ഈ മന്ത്രവാദി തനിക്ക് ഡയാന രാജകുമാരിയുടെ ആത്മാവുമായി സംസാരിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

അമ്മയുടെ വിയോഗത്തില്‍ ഹാരി ആകെ തകര്‍ന്ന് നില്‍ക്കുകയായിരുന്നു. അതുകൊണ്ടാണ് ജ്യോതിഷിയുടെ സഹായം തേടിയത്. കടുത്ത മാനസിക വേദന ഹാരിക്കുള്ളതായിട്ടാണ് ഇതില്‍ പറയുന്നത്. ഗാര്‍ഡിയനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഡയാന രാജകുമാരി ജീവിച്ചിരിക്കുമ്പോള്‍ വിചാരിച്ചത് പോലുള്ള ജീവിതമാണ് ഹാരി ജീവിക്കുന്നതെന്നാണ് മറുപടി ലഭിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു. ഡയാനയുടെ ആത്മാവ് സന്തുഷ്ടയായിരിക്കുന്നുവെന്നാണ് ഹാരിക്ക് ജ്യോതിഷിയില്‍ നിന്ന് ലഭിച്ചിരിക്കുന്ന വിവരം.

1997ല്‍ കാറപകടത്തിലാണ് ഡയാന രാജകുമാരി മരിക്കുന്നത്. ആ സമയം ഹാരിക്ക് വെറും 12 വയസ്സ് മാത്രമാണ് ഉള്ളത്. അമ്മയുടെ മരണം തന്നെ ഉലച്ചു കളഞ്ഞതായിട്ടാണ് ഹാരി പറയുന്നത്. അത് പല കാര്യങ്ങളില്‍ അഭയം തേടാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും ഹാരി വെളിപ്പെടുത്തുന്നു. ജ്യോതിഷിയുടെയും മന്ത്രവാദിയുടെയുമൊക്കെ സഹായം തേടിയത് ആ വേദന മറക്കാന്‍ വേണ്ടിയിട്ടാണെന്നും ഹാരി പറയുന്നു. എന്നാല്‍ എപ്പോഴാണ് ഈ ജ്യോതിഷിയായ സ്ത്രീയുടെ സഹായം തേടിയതെന്ന് ഇതുവരെ ഹാരി വെളിപ്പെടുത്തിയിട്ടില്ല. അത് പുസ്തകത്തിലുമില്ല.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
എപ്പോഴാണ് ഇവരെ കണ്ടുമുട്ടിയതെന്നോ, ഇവരുടെ പേരോ ഹാരി വെളിപ്പെടുത്തിയിട്ടില്ല. താന്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് ഹാരി കരുതിയിരുന്നു. പക്ഷേ എന്റെ വിശ്വസ്തനായ സുഹൃത്താണ് ആ ജ്യോതിഷിയുടെ കാര്യം പറഞ്ഞത്. ഇതേ തുടര്‍ന്നാണ് അവരെ കാണാന്‍ തീരുമാനിച്ചത്. അവര്‍ക്കൊപ്പം ഇരുന്ന ആ നിമിഷം, തനിക്കൊരു പ്രത്യേകമായൊരു ഊര്‍ജത്തെ അറിയാന്‍ സാധിച്ചു. അവര്‍ക്ക് ചുറ്റും അത്തരമൊരു ഓജസ്സ് ഉണ്ടായിരുന്നുവെന്നും ഹാരി പറയുന്നു. നിന്റെ അമ്മ നിനക്കൊപ്പം ഉണ്ടെന്നായിരുന്നു ഹാരിയോട് ജ്യോതിഷി പറഞ്ഞു.

അവര്‍ പറഞ്ഞത് ശരിയായിരുന്നു. എനിക്കൊപ്പം അമ്മയുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഹാരി മറുപടി നല്‍കി. ഇപ്പോഴും അവര്‍ ഹാരിക്കൊപ്പമുണ്ടെന്ന് ജ്യോതിഷി പറഞ്ഞു. ജീവിതത്തില്‍ വ്യക്തതയ്ക്ക് വേണ്ടി ഹാരി ദാഹിക്കുകയാണെന്നും, അവന്റെ ആശയക്കുഴപ്പം അമ്മയ്ക്ക് മനസ്സിലായെന്നും ആ ജ്യോതിഷി തന്നോട് പറഞ്ഞു. ഡയാനയ്ക്കറിയാമായിരുന്നു ഹാരിക്ക് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന്. അതിനുള്ള ഉത്തരങ്ങള്‍ വൈകാതെ തന്നെ അവന്റെ അടുക്കലേക്ക് എത്തുമെന്ന് ജ്യോതിഷി പറഞ്ഞു.

ആ ജ്യോതിഷിയെ വിശ്വസിക്കണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ ഈ പറഞ്ഞതിനെല്ലാം തെളിവ് വേണമായിരുന്നു. ആ ജ്യോതിഷി തന്റെ അമ്മയ്ക്ക് മാത്രം അറിയാവുന്ന ഒരു കഥയാണ് പറഞ്ഞ് തന്നത്. അതോടെ അവരില്‍ വിശ്വാസമായി. അവര്‍ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ഹാരി പറയുന്നു. അതേസമയം ഈ വെളിപ്പെടുത്തലുകള്‍ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹാരി തന്നെ തല്ലി താഴെയിട്ടെന്നും, മേഗനെ മോശക്കാരിയായി ചിത്രീകരിച്ചെന്നും ഹാരി വെളിപ്പെടുത്തിയിരുന്നു. ഇതും വിവാദമായിരുന്നു.












Click it and Unblock the Notifications