ഡയാന രാജകുമാരിക്ക് സുഹൃത്തുക്കള്‍ എഴുതിയ ലോട്ടറി ലേലത്തില്‍; വാങ്ങിയത് 1 കോടി രൂപയ്ക്ക്
ഈ കത്തിന്റെ ഉടമസ്ഥാവകാശം കുട്ടികളെയോ പേരക്കുട്ടികളെയോ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ സൂസിയോ താരക്കോ തയ്യാറായിരുന്നില്ല. അതോടെയാണ് കത്ത് വില്‍ക്കാമെന്ന തീരുമാനം എടുത്തത്.

ലണ്ടന്‍: ഡയാന രാജകുമാരിക്ക് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് വിവാഹ മോചന വേളയില്‍ എഴുതിയ കത്തിന് വന്‍ വില. ലേലത്തില്‍ 1,41150 പൗണ്ടുകളാണ് ഈ കത്തുകള്‍ വിറ്റുപോയത്. അതായത് ഒരു കോടി രൂപയാണ് ഇതിന് ലഭിച്ചത്.
വളരെ രഹസ്യ സ്വഭാവമുള്ള 32 കത്തുകളാണിത്. ഇതില്‍ കത്തുകളും കാര്‍ഡുകളുമാണ് ഉള്ളത്. ഡയാന രാജകുമാരിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ സൂസി , താരക് കാസിം എന്നിവര്‍ക്ക് എഴുതിയ കത്താണ് ലേലത്തില്‍ വെച്ചിരിക്കുന്നത്.
32 കത്തുകളുണ്ട് ഇക്കൂട്ടത്തില്‍. ഈ കത്തുകള്‍ ഒരു നിധി പോലെ സൂസിയും താരകും 25 വര്‍ഷമാണ് കാത്തുസൂക്ഷിച്ചത്. ഇവരുടെ സുഹൃദ്ബന്ധം അത്രത്തോളം ഗാഢമായിരുന്നു.

അതേസമയം ഈ കത്തിന്റെ ഉടമസ്ഥാവകാശം കുട്ടികളെയോ പേരക്കുട്ടികളെയോ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ സൂസിയോ താരക്കോ തയ്യാറായിരുന്നില്ല. അതോടെയാണ് കത്ത് വില്‍ക്കാമെന്ന തീരുമാനം എടുത്തത്.
ഇതിലൂടെ ലഭിക്കുന്ന പണം ഡയാന രാജകുമാരിയും, സൂസിയം വിശ്വസിച്ചിരുന്ന നല്ല കാര്യങ്ങള്‍ക്കായി നല്‍കാനായിരുന്നു ഇവര്‍ താല്‍പര്യപ്പെട്ടിരുന്നത്. അവര്‍ വിവാഹ മോചന വേളയില്‍ അനുഭവിച്ചിരുന്ന കഠിനമായ സ്‌ട്രെസ്സിനെ കുറിച്ചായിരുന്നു ചില കത്തുകളില്‍ പറഞ്ഞിരുന്നത്. ഇവരുടെ വ്യക്തിത്വത്തിന്റെ കരുത്തും, മഹാമനസ്‌കതയും ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.
1996 ഫെബ്രുവരി പതിനേഴിനുള്ളതാണ് ഇതിലൊരു കത്ത്. വിവാഹ മോചന ശേഷം താന്‍ അനുവഭിക്കേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിച്ചിരുന്നെങ്കില്‍, ഒരിക്കലും അതിന് ഞാന്‍ അനുമതി നല്‍കുമായിരുന്നില്ല. അത് നിരാശാജനകവും, വളരെ മോശവുമാണെന്ന് ഡയാന പറയുന്നു.
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
താന്‍ പലപ്പോഴും വളരെ ജാഗ്രതയോടെ നിരീക്ഷപ്പെടുന്ന വ്യക്തിയായിരുന്നു. സുഹൃത്തുക്കളുമായി സംസാരിക്കാനുള്ള ഏക മാര്‍ഗം കത്തെഴുതുക മാത്രമാണെന്നും അവര്‍ പറയുന്നുണ്ട്.
വ്യക്തിപരമായുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക ബുദ്ധിമുട്ടാണ്. കാരണം താന്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും ചോര്‍ത്തുകയും, അത് മറ്റൊരിടത്തേക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഡയാന കത്തില്‍ പറയുന്നു.
1996 ഏപ്രില്‍ 28നും മറ്റൊരു കത്ത് അയച്ചിട്ടുണ്ട്. കാസിമിന്റെ കുടുംബവുമൊത്തുള്ള ഓപ്പേറ സെഷന്‍ റദ്ദാക്കിയതില്‍ ഡയാന മാപ്പു ചോദിക്കുന്നുണ്ട്. ഇതിന് കാരണമായി പറയുന്നത് വിവാഹ മോചനമാണ്. അത് തനിക്ക് വിചാരിച്ചതിലും വലിയ ഭാരമാണ് സമ്മാനിച്ചത്.
ചിലപ്പോള്‍ അത്തരം കാര്യങ്ങള്‍ നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇന്ന് അത്തരമൊരു അവസ്ഥയിലായിരുന്നു ഞാന്‍. വിവാഹ മോചന നടപടിക്രമങ്ങള്‍ തന്നെ വല്ലാതെ ബാധിക്കുന്നുവെന്നും ഡയാന പറയുന്നു.
1996 ഡിസംബര്‍ പതിനേഴിന് മറ്റൊരു കത്തും അവര്‍ സൂസിക്ക് എഴുതിയിട്ടുണ്ട്. താനൊരു ക്രിസ്മസ് പ്രേമിയല്ലാത്തത് കൊണ്ട് ഡിസംബര്‍ 24ന് യാത്രയിലായിരിക്കുമെന്നാണ് ഡയാന പറയുന്നത്.
1997 മികച്ചൊരു വര്‍ഷമായിരിക്കും എല്ലാവര്‍ക്കുമെന്ന് കരുതുന്നുവെന്നും ഡയാന രാജകുമാരി കത്തില്‍ പറയുന്നുണ്ട്. 1997 ഓഗസ്റ്റ് 31നാണ് ഡയാന പാരീസില്‍ വെച്ചുള്ള കാര്‍ അപകടത്തില്‍ മരിക്കുന്നത്.












Click it and Unblock the Notifications