Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യഗ്രഹം ഇരുന്ന് ജയിലില്‍ പോയിട്ടുണ്ടെന്ന് മോദി

ധാക്ക: ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് നരേന്ദ്ര മോദി. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പ്രതിഷേധ പ്രകടനം നടത്തിയ ജയിലില്‍ പോയിട്ടുണ്ടെന്ന് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയ വൃത്തങ്ങളില്‍ ഈ പരാമര്‍ശം വലിയ ചര്‍ച്ചയാവുകയും ചെയ്തു. ബംഗ്ലാദേശിന്റെ വിമോചന സമര കാലം തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു. എന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യയില്‍ സത്യഗ്രഹം നടത്തിയിരുന്നു ആ സമയത്തെന്നും മോദി പറഞ്ഞു.

1

താന്‍ അന്ന് ചെറുപ്പമായിരുന്നു. ഇരുപതികളിലായിരുന്നു ഞാന്‍. ഈ സത്യഗ്രഹത്തിന്റെ പേരില്‍ എനിക്ക് ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ട്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് വേണ്ടി അത്തരമൊരു കാര്യം ചെയ്യാന്‍ സാധിച്ചെന്നും മോദി വ്യക്തമാക്കി. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുര്‍ റഹ്മാന്റെ ചിത്രം പതിഞ്ഞ ജാക്കറ്റും അണിഞ്ഞാണ് മോദി ചടങ്ങിനെത്തിയത്. ദേശീയ ദിന പരിപാടിയിലാണ് മോദി പങ്കെടുത്തത്. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചടങ്ങിലുണ്ടായിരുന്നു.

ഇത് തന്റെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിലൊന്നാണിത്. തന്നെ ഈ ചടങ്ങില്‍ ഉള്‍പ്പെടുത്തിയതില്‍ ബംഗ്ലാദേശിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് മോദി പറഞ്ഞു. 1971 ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സംഭാവനയെ കുറിച്ചും മോദി അനുസ്മരിച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ സൈനികരുടെ ത്യാഗവും, അവര്‍ക്കൊപ്പം നിന്ന ഇന്ത്യന്‍ സൈനികരുടെ ത്യാഗവും നമ്മള്‍ മറക്കില്ല. അവരുടെ ധൈര്യവും വീരവും നമ്മള്‍ ഓര്‍ത്തിരിക്കുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യക്കും ബംഗ്ലാദേശിനും ജനാധിപത്യമെന്ന ശക്തിയുണ്ട്. അതോടൊപ്പം ഭാവിയെ കുറിച്ച് കൃത്യമായ ഒരു വിഷന്‍ ഉണ്ടെന്നും മോദി പറഞ്ഞു.

നേരത്തെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുള്‍ മേമനുമായി മോദി ചര്‍ച്ച നടത്തിയിരുന്നു. ദിദ്വിന സന്ദര്‍ശനത്തിനാണ് അദ്ദേഹം ബംഗ്ലാദേശിലെത്തിയത്. മോദിയുടെ സന്ദര്‍ശനത്തിനെതിരെ വലിയ പ്രതിഷേധം ബംഗ്ലാദേശില്‍ നടക്കുന്നുണ്ട്. അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി മത നേതാക്കളെയും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളെയും മോദി കാണുന്നുണ്ട്. ബംഗാളില്‍ നിന്നുള്ള കലാകാരന്‍മാരെ ബംഗ്ലാദേശിലേക്ക് ആഘോഷ പരിപാടികളില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാനായും ക്ഷണിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+