അച്ഛന്റെ ആത്മാവ് പറഞ്ഞു ലോട്ടറിയെടുക്കാന്‍; പ്രവചിച്ച് ജ്യോതിഷി, യുഎസ്സുകാരന് അടിച്ചത് ലക്ഷങ്ങള്‍
വാഷിംഗ്ടണ്‍: ഒരു ജ്യോതിഷിയുടെ വാക്ക് കേട്ടാല്‍ ലോട്ടറിയടിക്കുമോ? എല്ലാം മുന്‍കൂട്ടി കാണാന്‍ കഴിവുള്ള ജ്യോതിഷിയായിരിക്കും ഇതെന്ന് കരുതാം. അങ്ങനൊരു കാര്യം സംഭവിച്ചിരിക്കുകയാണ് ഒരു അമേരിക്കന്‍ മധ്യവയസ്‌കന്റെ ജീവിതത്തില്‍. യുഎസ്സിലെ മേരിലാന്‍ഡ് നിവാസിയാണ് ഇയാള്‍. ജ്യോതിഷിയുടെ ഞെട്ടിച്ച വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ ലോട്ടറിയെടുക്കാന്‍ തുടങ്ങിയത്.
ഇപ്പോള്‍ ലക്ഷങ്ങളാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ഇത് കിട്ടിയ കാര്യം കേട്ടാല്‍ തന്നെ അമ്പരന്ന് പോകും. ഭാഗ്യത്തിന്റെ കൊടുമുടി തന്നെ ഇയാള്‍ കയറിപോയി എന്ന് പറയാം. എന്തായാലും പ്രതീക്ഷിച്ചത് തന്നെ ഇയാളുടെ ജീവിതത്തില്‍ സംഭവിച്ചു. വിശദമായ വിവരങ്ങളിലേക്ക്.....

image courtesy: maryland lottery
ലോകത്തെ ഏറ്റവും വിചിത്രവും, അപൂര്‍വുമായ രീതിയിലാണ് ഈ മധ്യവയസ്‌കന് സമ്മാനം അടിച്ചിരിക്കുന്നത്. വാഷിംഗ്ടണ്‍ കൗണ്ടി നിവാസിയാണ് ഇയാള്‍. ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം ലോട്ടറിയെടുത്തപ്പോഴാണ് ഇയാള്‍ക്ക് ലക്ഷങ്ങള്‍ സമ്മാനമടിച്ചത്. 40000 ഡോളറാണ് ലോട്ടറിയിലൂടെ ഇയാള്‍ക്ക് അടിച്ചത്. 33 ലക്ഷം രൂപയില്‍ അധികം വരും സമ്മാന തുക. തന്റെ പിതാവിന്റെ നിര്‍ദേശം കൂടിയുണ്ട് ഇതിലെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ മരിച്ച് പോയ ഈ പിതാവ് മകനെ എങ്ങനെ സഹായിച്ചുവെന്ന് ഇയാള്‍ വെളിപ്പെടുത്തുകയാണ്.

തന്റെ പിതാവ് ലോട്ടറി സ്ഥിരമായി എടുക്കുന്നയാളായിരുന്നു. അദ്ദേഹം മരിച്ചു പോയി. പക്ഷേ അടുത്തിടെ ഒരു ജ്യോതിഷി എന്നോട് പിതാവിനെ കുറിച്ച് പറഞ്ഞു. ഞാന്‍ മെഗാ മില്യണ്‍സ് ലോട്ടറിയോ, പവര്‍ബോളോ എടുക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്ന് ജ്യോതിഷി പറഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു. മേരിലാന്‍ഡ് ലോട്ടറിയാണ് ഇയാള്‍ എടുത്തത്. അതിലാണ് ജാക്‌പോട്ട് അടിച്ചത്. അതേസമയം വെസ്സി ബ്രണ്‍സ് വിക്ക് എന്ന അപരനാമത്തിലാണ് ഇയാള്‍ സമ്മാനം വാങ്ങിയിരിക്കുന്നത്.

നവംബര്‍ പതിനെട്ടിന് നറുക്കെടുത്ത മെഗാ മില്യണ്‍ ടിക്കറ്റിലാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. ബ്രണ്‍സ് വിക്കിലെ സൗത്ത് വെസ്റ്റ് ഫ്രെഡറിക് കൗണ്ടിയിലെ കോര്‍ണര്‍ സ്‌റ്റോറില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റെടുത്തത്. അതേസമയം ഈ ലോട്ടറിയില്‍ പേര് വെളിപ്പെടുത്തണോ എന്ന കാര്യത്തില്‍ ജേതാക്കള്‍ക്ക് ഓപ്ഷനുണ്ട്. വേണമെങ്കില്‍ വെളിപ്പെടുത്താം. 55കാരനോട് അച്ഛന്റെ പേരില്‍ ലോട്ടറിയെടുക്കാന്‍ നിര്‍ദേശച്ചത് ഒരു ജ്യോതിഷിയായിരുന്നു. അതാണ് എല്ലാം മാറ്റിമറിച്ചത്.

വെസ്സിക്ക് ലോട്ടറി ടിക്കറ്റിന്റെ നമ്പറുകള്‍ പിതാവ് തന്നിട്ടുണ്ടെന്നാണ് ജ്യോതിഷി അറിയിച്ചിരുന്നത്. ഈ നമ്പര്‍ ഉപയോഗിച്ച് മകന്‍ ലോട്ടറി എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഈ നമ്പര്‍ ഉപയോഗിച്ചപ്പോള്‍ തനിക്ക് സമ്മാനമൊന്നും കിട്ടിയിരുന്നില്ലെന്ന് വാഷിംഗ്ടണ്‍ കൗണ്ടിയിലെ യുവാവ് പറഞ്ഞു. ഇതോടെയാണ് തനിക്ക് ഇഷ്ടമുള്ള നമ്പറുകള്‍ എടുക്കാന്‍ തോന്നിയത്. ലോട്ടറിയെടുക്കുമ്പോള്‍ കൃത്യമായ നമ്പറുകളും ഇയാള്‍ ഫോളോ ചെയ്തിരുന്നില്ല. അഞ്ചില്‍ നാല് നമ്പറും, ഒപ്പം മെഗാബോള്‍ നമ്പറും കൃത്യമായി വന്നതാണ് ബംപറടിക്കാന്‍ കാരണം.

ഏറ്റവും രസകരമായ കാര്യം ഇത് ആദ്യമായിട്ടല്ല വെസ്സിക്ക് ലോട്ടറിയിലൂടെ സമ്മാനം അടിക്കുന്നത്. ഈ ജ്യോതിഷിയെ കാണുന്നതിന് മുമ്പ് സമ്മാനം അടിച്ചിട്ടുണ്ട് ഇയാള്‍ക്ക്. 2017ല്‍ 41 ലക്ഷം രൂപയില്‍ അധികമാണ് സമ്മാനമായി ലഭിച്ചത്. ഇത് 50000 ഡോളറുണ്ടായിരുന്നു. ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ വമ്പന്‍ തുകയായിരുന്നു ഇത്. അതേസമയം ഈ പണം ബാങ്കില്‍ നിക്ഷേപിക്കാനാണ് വെസ്സിയുടെ പ്ലാന്‍. ഇതില്‍ കുറച്ച് തന്റെ ഹോബികള്‍ക്കായി ചെലവിടും. കാറുകള്‍ നിര്‍മിക്കും. കുട്ടികളുടെ പഠനവായ്പകളെല്ലാം അടച്ച് തീര്‍ത്തു. ഇനി കടങ്ങളൊന്നും ബാക്കിയില്ലെന്നും വെസ്സി പറഞ്ഞു.












Click it and Unblock the Notifications