Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിന്‍ വിമര്‍ശകന്‍ നവല്‍നി ജയിലില്‍ മരിച്ചു, സ്ഥിരീകരിച്ച് അധികൃതര്‍; വിശ്വാസമില്ലെന്ന് അമ്മ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനും, പ്രതിപക്ഷ നേതാവുമായ അലക്‌സി നവല്‍നി അന്തരിച്ചു. 19 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു അദ്ദേഹം. ആര്‍ക്ടിക് പ്രിസണ്‍ കോളനിയില്‍ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. നടക്കാനിറങ്ങിയ സമയത്താണ് അദ്ദേഹം ബോധം നഷ്ടപ്പെട്ട് വീണത്.

വൈദ്യസഹായം ഉടന്‍ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ലെന്ന് പ്രിസണ്‍ സര്‍വീസ് അറിയിച്ചു. ആംബുലന്‍സ് അടക്കമുള്ളവ വൈദ്യസഹായത്തിനായി എത്തിച്ചിരുന്നു. പാരാമെഡിക്കുകള്‍ മരണം സ്ഥിരീകരിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. നവല്‍നിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി റഷ്യയുടെ അന്വേഷണ കമ്മിറ്റി അറിയിച്ചു.

alexei-navalny-died-in-prison

കഴിഞ്ഞ വര്‍ഷമാണ് റഷ്യയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നിലേക്ക് നവല്‍നിയെ മാറ്റിയത്. അതേസമയം നവല്‍നിയുടെ മരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സഹായികളോ, അമ്മയോ മരണം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് നവല്‍നിയെ അവസാനമായി പുറംലോകം കണ്ടത്. കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെയായിരുന്നു ഇത്.

ഈ വീഡിയോയില്‍ ആരോഗ്യവാനായും, ചിരിച്ച് കൊണ്ട് സംസാരിക്കുന്ന നവല്‍നിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പെട്ടെന്നുണ്ടായ മരണത്തില്‍ കൃത്യമായ വിശദീകരണവും റഷ്യക്ക് നല്‍കാന്‍ സാധിച്ചിട്ടില്ല. നവല്‍നിയുടെ വിശ്വസ്തന്‍ ലിയോനിഡ് വോള്‍ക്കോവ് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ജയിലില്‍ വെച്ച് നവല്‍നിയെ അവര്‍ കൊന്നു കളഞ്ഞുവെന്നാണ് ആരോപണം. ഇക്കാര്യം സ്ഥിരീകരിക്കാനോ തെളിയിക്കാനോ സാധിക്കില്ലെന്നും വോള്‍ക്കോവ് പറഞ്ഞു.

നവല്‍നിയുടെ മരണത്തെ കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി കിരി യാര്‍മിഷ് പറഞ്ഞു. നവല്‍നിയുടെ അഭിഭാഷക ഉടന്‍ തന്നെ ഖാര്‍പ്പിലെത്തും. ഇവിടെ പ്രിസണ്‍ കോളനിയുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഇക്കാര്യം അറിയിച്ചത്. നവല്‍നിയുടെ മരണം പ്രസിഡന്റ് വ്‌ളാദിര്‍ പുടിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

നവല്‍നിയുടെ അഭിഭാഷകന്‍ ലിയോനിഡ് സോളോയോവ് ഇതുവരെ ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. നവല്‍നിയുടെ അമ്മയും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. തന്റെ മകന്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരിപ്പുണ്ടെന്ന് നവല്‍നിയുടെ അമ്മ പറഞ്ഞു.

റഷ്യന്‍ മാധ്യമമായ നൊവായ ഗസെറ്റയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി പന്ത്രണ്ടിനാണ് അവസാനമായി നവല്‍നിയെ അമ്മ കണ്ടത്. എന്നിക്ക് ഇക്കാര്യത്തില്‍ അനുശോചനങ്ങള്‍ ആവശ്യമില്ല. ഞാന്‍ അവനെ ജയിലില്‍ വെച്ച് കണ്ടതാണെന്നും അവര്‍ പറഞ്ഞു.

അതേസമയം നേരത്തെ വിഷപ്രയോഗത്തിന് ഇരയായിട്ടുള്ള നേതാവാണ് നവല്‍നി. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് പുടിന് നേരെ ഉയര്‍ന്നിരിക്കുന്നത്. ധീരതയ്ക്ക് നല്‍കേണ്ടി വന്ന വിലയാണ് ഈ മരണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ പറഞ്ഞു. റഷ്യയില്‍ അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ നവല്‍നി വളര്‍ന്നത്. പിന്നീട് പുടിന് നിരന്തരം തലവേദന ഉണ്ടാക്കിയിരുന്നു അദ്ദേഹം. ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹം എപ്പോഴുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+