Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിൻ സ്വത്ത് മറച്ച് വെക്കുന്നു; പുതിയ ഉപരോധത്തിൽ പുടിന്റെ മക്കളെ ലക്ഷ്യം വെച്ച് യുഎസ്

വാഷിംഗ്ടൺ; റഷ്യൻ പ്രസിഡന്റ് വ്ലാഡിമീർ പുടിന്റെ മക്കളെ ലക്ഷ്യം വെച്ച് യുഎസ്. പുടിന്റെ മക്കളായ കതറീന, മരിയ എന്നിവരെ ഉപയോ ഗിച്ച് പുടിൻ സമ്പത്ത് മറച്ചു പിടിക്കുകയാണെന്നാണ് യുഎസിന്റെ ആരോപണം. റഷ്യക്കെതിരെ ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ച ഉപരോധ പാക്കേജിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ

പുടിന്റെ മകൾ കതറീന വ്‌ളാഡിമിറോവ്ന ടിഖോനോവ റഷ്യൻ സർക്കാരിനെയും അതിന്റെ പ്രതിരോധ വ്യവസായത്തെയും പിന്തുണയ്ക്കുന്ന ഒരു ടെക് എക്‌സിക്യൂട്ടീവാണെന്ന് യുഎസ് അവതരിപ്പിച്ച ഉപരോധത്തിൽ പറയുന്നു. പുടിന്റെ മറ്റൊരു മകൾ മരിയ വ്‌ളാഡിമിറോവ്‌ന വോറൻത്‌സോവ, ജനിതക ഗവേഷണത്തിനായി ക്രെംലിനിൽ നിന്ന് കോടിക്കണക്കിന് ഡോളർ സ്വീകരിച്ച് സർക്കാർ ധനസഹായമുള്ള പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഇതിന് പുടിൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുന്നു എന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് പറഞ്ഞു.

katerinavladimirovnatikhonovaandputin

"പുടിനും അദ്ദേഹത്തിന്റെ കൂട്ടാളികളും തങ്ങളുടെ സ്വത്തുക്കൾ യുഎസ് സാമ്പത്തിക വ്യവസ്ഥയിൽ നിക്ഷേപിക്കുന്ന കുടുംബാംഗങ്ങളുടെ സ്വത്തിന്റെ പിന്നിൽ മറയ്ക്കുന്നു, കൂടാതെ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളും അവർ ഇത്തരത്തിൽ സ്വത്ത് മറച്ചു വെക്കുന്നുണ്ട്" ഒരു മുതിർന്ന യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുടിന്റെ പല സ്വത്തുക്കളും കുടുംബാംഗങ്ങളുടെ സ്വത്തിന്റെ പിന്നിൽ മറച്ചുവെച്ചിരിക്കുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ പുടിന്റെ പെൺമക്കളുടെയോ അവരുടെ പ്രതിനിധികളുടെയോ പ്രതികരണം ഇതുവരെയും ലഭ്യമായിട്ടില്ല. പുടിന്റെ സമ്പത്ത് മറയ്ക്കാൻ സഹായിക്കുമെന്ന് യുഎസ് വിശ്വസിക്കുന്ന പുടിന്റെ മക്കൾ പുടിനാണ് തങ്ങളുടെ പിതാവാണെന്ന് പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവർ വിസമ്മതിച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച ഉപരോധത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ മകളും ഭാര്യയും ഉൾപ്പെടുന്നു. പുടിന്റെ സമ്പത്തിന്റെ വ്യാപ്തി റഷ്യയിൽ സെൻസിറ്റീവായ ഒരു വിഷയമാണ്. നേരത്തെ പുടിന് കരിങ്കടലിനോളം സമ്പന്നമായ ഒരു കൊട്ടാരം ഉണ്ടെന്ന് പ്രതിപക്ഷ രാഷ്ട്രീയക്കാരനായ അലക്സി നവാൽനി ആരോപിച്ചിരുന്നു. എന്നാൽ ആരോപണം പുടിൻ നിഷേധിക്കുകയായിരുന്നു.

2015 ൽ പുടിന്റെ മകൾ കതറീനയെക്കുറിച്ച് റോയിട്ടേഴ്‌സ് ഒരു അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അതിൽ പ്രസിഡന്റ് പുടിന്റെ ദീർഘകാല സുഹൃത്തായ നിക്കോളായ് ഷമാലോവിന്റെ മകൻ കിറിൽ ഷമലോവിന്റെ ഭാര്യയാണെന്നാണ് 29 കാരിയായ കതറീന സ്വയം വിശേഷിപ്പിച്ചത്. റഷ്യൻ ഉന്നതരുടെ സ്വകാര്യ ബാങ്ക് എന്ന് യുഎസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ച ബാങ്ക് റോസിയയിലെ ഒരു ഷെയർഹോൾഡറാണ് ഷാമാലോവ് സീനിയർ. സാമ്പത്തിക വിശകലന വിദഗ്ധർ റോയിട്ടേഴ്സിന് നൽകിയ കണക്കുകൾ പ്രകാരം ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ, കിറിലും കാതറീനക്കും ഏകദേശം 2 ബില്യൺ ഡോളർ മൂല്യമുള്ള കോർപ്പറേറ്റ് ഹോൾഡിംഗുകൾ ഉണ്ടായിരുന്നു. മറ്റ് സ്വത്തിനും സ്വത്തിനും പുറമെയായിരുന്നു ഇത്.

പുടിന്റെ മൂത്ത മകൾ മരിയ സെന്റ് പീറ്റേഴ്‌സ്ബർഗ് യൂണിവേഴ്‌സിറ്റിയിൽ ബയോളജിയും മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ മെഡിസിന് പഠിച്ചതായി റോയിട്ടേഴ്‌സ് അന്വേഷണത്തിൽ പറയുന്നു. നിരവധി ജനിതക ഗവേഷണ പ്രവർത്തനങ്ങളിലും മരിയ ഭാ ഗമായിട്ടുണ്ട്. റഷ്യൻ പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മരിയ ഡച്ച് വ്യവസായി ജോറിറ്റ് ജൂസ്റ്റ് ഫാസനെ വിവാഹം കഴിച്ചു. ഇവരുടെ ആസ്തികളുടെയും കൈവശാവകാശങ്ങളുടെയും കണക്കുകളൊന്നും ലഭ്യമായിട്ടില്ല.

Recommended Video

cmsvideo
    ഇന്ത്യയെ പ്രകോപിപ്പിച്ചതിന് തക്ക ശിക്ഷ, പക്ഷേ അമേരിക്ക ഉടക്കുമോ? | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+