Get Updates
Get notified of breaking news, exclusive insights, and must-see stories!

ആടിയുലഞ്ഞ് ഖത്തര്‍ എയര്‍വേസ് വിമാനം, ദോഹ-ഡബ്ലിന്‍ ഫ്‌ളൈറ്റിലെ 12 പേര്‍ക്ക് പരുക്ക്

ദോഹ: ഖത്തര്‍ എയര്‍വേസിന്റെ ദോഹ-ഡബ്ലിന്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞ് 12 പേര്‍ പരുക്ക്. ദോഹയില്‍ നിന്ന് ഡബ്ലിനിലേക്കുള്ള യാത്രയിലാണ് വിമാനം പ്രതികൂല കാലാവസ്ഥയെ നേരിട്ടത്. ആറ് ക്രൂ അംഗങ്ങല്‍ അടക്കമുള്ളവര്‍ക്കാണ് പരുക്കേറ്റത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇത്തരത്തില്‍ ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലയുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ക്ഷണ നേരം കൊണ്ട് വിമാനം സഞ്ചരിച്ചിരുന്ന ഉയരം കുറയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.

qatar-airways-turbulence

അതേസമയം ഡബ്ലിന്‍ വിമാനത്താവളം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരുക്കേറ്റുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തുര്‍ക്കി മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യൂആര്‍017 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം വിമാനം സുരക്ഷിതമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച്ച ലാന്‍ഡ് ചെയ്തു. എമര്‍ജന്‍സി സര്‍വീസുകളായ എയര്‍പോര്‍ട്ട് പോലീസ്, അഗ്നിശമന സേനാ വിഭാഗം എന്നിവരെല്ലാം ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി. പലര്‍ക്കും പരുക്കേറ്റിരുന്നു.

തുര്‍ക്കി മേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ വിമാനം ആടിയുലഞ്ഞതാണ് യാത്രക്കാര്‍ക്ക് അടക്കം പരുക്കേല്‍ക്കാന്‍ കാരണമായതെന്ന് ഡബ്ലിന്‍ വിമാനത്താവളം അറിയിച്ചു. എല്ലാ സഹായങ്ങളും യാത്രക്കാര്‍ക്കും എയര്‍ലൈന്‍ സ്റ്റാഫുകള്‍ക്കും നല്‍കുമെന്നും ഡബ്ലിന്‍ വിമാനത്താവളം സോഷ്യല്‍ മീഡിയ കുറിപ്പില്‍ അറിയിച്ചു.

അതേസമയം പരുക്കേറ്റ എട്ട് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് ഉച്ച മുതല്‍ തന്നെ ദോഹയിലേക്കുള്ള വിമാനങ്ങള്‍ യാത്ര ആരംഭിച്ചതായും വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഡബ്ലിന്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+