സുരക്ഷ ഭദ്രമാക്കി ഖത്തര്‍; നാറ്റോയുമായി സുരക്ഷാ കരാറില്‍ ഒപ്പുവച്ചു
ബ്രസല്‍സ്: അയല്‍ രാജ്യങ്ങളുടെ നിരന്തര ഭീഷണിയില്‍ കഴിയുന്ന ഖത്തര്‍, നാറ്റോ സൈനിക സഖ്യവുമായി സുരക്ഷാ കരാറില്‍ ഒപ്പുവച്ചു. നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) ആസ്ഥാനമായ ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്. ഖത്തറിനു വേണ്ടി വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാനും നാറ്റോയ്ക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റോസ് ഗോട്ടെമോളെറും കരാറില്‍ ഒപ്പുവച്ചു.
മേഖലയില്‍ എങ്ങനെ ഇടപെടണമെന്ന് ഇറാനെ ആരും പഠിപ്പിക്കേണ്ട: ഖാംനയീ
മേഖലയില്‍ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പ്രാധാന്യമുള്ളതാണ് നാറ്റോയുമായുള്ള സഹകരണ കരാറെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഖത്തറും നാറ്റോയും സൈനിക സഹകരണത്തിന് അടിത്തറ പാകിയിരിക്കുയാണെന്നും പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷാ വെല്ലുവിളികളോട് വേഗത്തിലും ശക്തമായും പ്രതികരിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും അമീര്‍ പറഞ്ഞു.

ഒപ്പുവയ്ക്കല്‍ ചടങ്ങിനോടനുബന്ധിച്ച് നടന്ന കൂടിയാലോചനകളില്‍ ഇരുവിഭാഗവും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. മേഖലയിലെ നിലവില്‍ സുരക്ഷാ വെല്ലുവിളികളെ കുറിച്ചും അവ പരിഹരിക്കാനുള്ള വഴികളെ കുറിച്ചും ഇരുവിഭാഗം നേതാക്കളും കൂടിയാലോചനകള്‍ നടത്തി.
പുതിയ കരാര്‍ പ്രകാരം ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം ഉപയോഗിക്കാന്‍ നാറ്റോ സഖ്യത്തിന് അധികാരമുണ്ടായിരിക്കും. നാറ്റോ സൈന്യത്തിന് തടസ്സങ്ങളില്ലാതെ ഖത്തറിലേക്ക് വരാനും പോവാനുമുള്ള അവകാശവും ഇതോടെ ലഭിക്കും. ദോഹയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയാണ് അല്‍ ഉദൈദ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്ക് നാറ്റോ സെക്രട്ടറി ജനറല്‍ അമീറിനെ നന്ദി അറിയിച്ചു. യൂറോപ്യന്‍ യൂനിയനുമായും വിവിധ സഹകരണ കരാറുകളില്‍ ഖത്തര്‍ ഒപ്പുവയ്ക്കുകയുണ്ടായി. ബെല്‍ജിയം സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഖത്തര്‍ അമീര്‍ അവിടെ നിന്ന് ബള്‍ഗേറിയയിലേക്ക് തിരിച്ചു.












Click it and Unblock the Notifications