കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ സന്തോഷ വാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ജിസിസി രാജ്യങ്ങള്‍ ഒന്നിക്കും

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത നിലനിന്നാല്‍ ഇക്കാര്യത്തില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് അവരുടെ ഭയം.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തര്‍ ഉപരോധം അവസാനിക്കുന്നു! ഗൾഫ് രാജ്യങ്ങള്‍ ഒന്നിക്കും | Oneindia Malayalam

റിയാദ്/ദോഹ: ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നു. ഖത്തറിനെതിരേ സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ ഗള്‍ഫ് നേതാക്കള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും സന്തോഷം നല്‍കുന്ന വിവരങ്ങളാണിപ്പോള്‍ വരുന്നത്. പലവിധ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഗാര്‍ഡിയര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടകവാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിദേശ യാത്ര ആരംഭിച്ചിരിക്കെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഘട്ടങ്ങളായി മാത്രമേ ഉപരോധം പിന്‍വലിക്കൂവെന്നാണ് സൂചന. പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ...

ബിന്‍ സല്‍മാന്‍ വിദേശത്ത്

ബിന്‍ സല്‍മാന്‍ വിദേശത്ത്

സൗദി കീരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിദേശ പര്യടനത്തിലാണ്. കിരീടവകാശി ആയ ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശ പര്യടനമാണിത്. മൂന്ന് രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്.

ബുധനാഴ്ച ബ്രിട്ടനില്‍

ബുധനാഴ്ച ബ്രിട്ടനില്‍

ഈജിപ്ത്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിക്കുന്നത്. കെയ്‌റോയില്‍ എത്തിയ അദ്ദേഹം ബുധനാഴ്ച ലണ്ടനിലെത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി അദ്ദേഹം ചര്‍ച്ച നടത്തും. ശേഷമാണ് ന്യൂയോര്‍ക്കിലേക്ക് പോകുക.

ഖത്തര്‍ പ്രധാന വിഷയം

ഖത്തര്‍ പ്രധാന വിഷയം

ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഖത്തര്‍ ഉപരോധം പ്രധാന വിഷയമാകുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന ആലോചന ഗള്‍ഫ് നോതാക്കള്‍ക്കിടയില്‍ ആരംഭിച്ചതത്രെ.

ഒറ്റയടിക്കുണ്ടാകില്ല

ഒറ്റയടിക്കുണ്ടാകില്ല

ഒറ്റയടിക്ക് ഉപരോധം അവസാനിപ്പിക്കാന്‍ സാധ്യതയില്ല. ഘട്ടങ്ങളായി പിന്‍വലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഖത്തറിനെതിരേ സമ്മര്‍ദ്ദം തുടരുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

യാത്രയില്‍ ഇളവ് ലഭിക്കും

യാത്രയില്‍ ഇളവ് ലഭിക്കും

ഖത്തറില്‍ നിന്ന് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഇപ്പോള്‍ തടയപ്പെട്ടിരിക്കുകയാണ്. ഇതില്‍ ഇളവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പൗരന്മാരുടെ യാത്ര തടസങ്ങള്‍ നീക്കുകയാണ് ആദ്യഘട്ടത്തില്‍.

താക്കീതിന്റെ സ്വരം

താക്കീതിന്റെ സ്വരം

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് ബ്രിട്ടന്‍ നേരത്തെ സൗദി സഖ്യത്തിനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് താക്കീതിന്റെ സ്വരത്തില്‍ കഴിഞ്ഞദിവസം വിഷയത്തില്‍ ഇടപെട്ടിരുന്നു.

ഉച്ചകോടി മുടങ്ങുമോ

ഉച്ചകോടി മുടങ്ങുമോ

ഖത്തറിനെതിരേ ഉപരോധം തുടര്‍ന്നാല്‍ വിദേശത്തെ ഇടപെടലുകള്‍ക്ക് തടസങ്ങള്‍ നേരിട്ടേക്കാമെന്ന് സൗദി സഖ്യത്തിന് തോന്നലുണ്ട്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ജര്‍മനിയും ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ക്യാംപ് ഡേവിഡ് ഉച്ചകോടി നടക്കാനിരിക്കുകയാണ്.

സുപ്രധാനം ക്യാംപ് ഡേവിഡ്

സുപ്രധാനം ക്യാംപ് ഡേവിഡ്

മെയ് മാസത്തിലാണ് അമേരിക്കയില്‍ ക്യാംപ് ഡേവിഡ് ഉച്ചകോടി. അമേരിക്കയും ജിസിസി രാജ്യങ്ങളുമാണ് ഇതില്‍ പങ്കെടുക്കുക. ഖത്തറിനെതിരേ ഉപരോധം തുടര്‍ന്നാണ് ഉച്ചകോടി നടക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ പദ്ധതികള്‍

അമേരിക്കന്‍ പദ്ധതികള്‍

അമേരിക്കയുടെ പല പദ്ധതികളും ഗള്‍ഫിലെ ഭിന്നത കാരണം നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപ് സ്വരം കടുപ്പിച്ചത്. മാത്രമല്ല കുവൈത്ത് അമീര്‍ പുതിയ സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.

പ്രതിനിധി ഗള്‍ഫില്‍

പ്രതിനിധി ഗള്‍ഫില്‍

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. അമേരിക്കയുടെ നിലപാട് അദ്ദേഹം ഗള്‍ഫ് നേതാക്കളെ അറിയിക്കും. ക്യാംപ് ഡേവിഡ് ഉച്ചകോടിയുടെ ചര്‍ച്ചാവിഷയങ്ങളും പ്രതിനിധി ബോധിപ്പിക്കും.

കുവൈത്ത് അമീറിന്റെ കത്ത്

കുവൈത്ത് അമീറിന്റെ കത്ത്

കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ സമാധാന ശ്രമം വീണ്ടും ആരംഭിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്നുള്ള പ്രത്യേക സംഘം സൗദിയിലെത്തി നേതാക്കളെ കണ്ടു. കുവൈത്ത് അമീറിന്റെ കത്തുമായിട്ടാണ് ഇവര്‍ വന്നത്.

ഖത്തര്‍ വിമാനങ്ങള്‍ രക്ഷപ്പെടും

ഖത്തര്‍ വിമാനങ്ങള്‍ രക്ഷപ്പെടും

നിലവില്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ അനുമതിയില്ല. ഇവരുടെ വ്യോമ അതിര്‍ത്തിയില്‍ ഖത്തര്‍ വിമാനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അതുകൊണ്ടുതന്നെ ഖത്തര്‍ വിമാനങ്ങള്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള വളഞ്ഞ വഴിക്കാണ് യാത്ര ചെയ്യുന്നത്.

വിമര്‍ശനം നേരിട്ടത്

വിമര്‍ശനം നേരിട്ടത്

യാത്രയുടെ കാര്യത്തില്‍ ഇളവ് പ്രഖ്യാപിച്ചാല്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് നേട്ടമാകും. ഖത്തറിനെ പൗരന്‍മാര്‍ക്കും സൗദിയിലും യുഎഇയിലും ബഹ്‌റൈനിലും കുടുംബ ബന്ധങ്ങളുണ്ട്. ഇതെല്ലാം തടസപ്പെട്ടത് വന്‍വിവാദമായിരുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നു

റിപ്പോര്‍ട്ടില്‍ പറയുന്നു

ഉപരോധം പൂര്‍ണമായി ഒഴിവാക്കാന്‍ ഇപ്പോള്‍ തീരുമാനമില്ലെന്നാണ് അറിയുന്നത്. സൗദി അറേബ്യന്‍ സഖ്യം ഉന്നയിച്ച നിബന്ധനകള്‍ ഖത്തര്‍ പാലിച്ചാല്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നാണ് നേതാക്കളുടെ നിലപാടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാശ്ചാത്യരാജ്യങ്ങളുടെ ഭയം

പാശ്ചാത്യരാജ്യങ്ങളുടെ ഭയം

അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമെല്ലാം ഗള്‍ഫില്‍ പ്രധാന ശത്രുവായി കാണുന്നത് ഇറാനെയാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത നിലനിന്നാല്‍ ഇക്കാര്യത്തില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് അവരുടെ ഭയം. തുടര്‍ന്നാണ് പരിഹാര നടപടികള്‍ വേഗത്തിലാക്കിയതും ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട പഠനം ആരംഭിച്ചതും.

ത്രിപുരയില്‍ ബിജെപി ശുദ്ധികലശം തുടങ്ങി; ലെനിന്‍ പ്രതിമ തകര്‍ത്തു!! സിപിഎമ്മുകാര്‍ ഓടി രക്ഷപ്പെട്ടുത്രിപുരയില്‍ ബിജെപി ശുദ്ധികലശം തുടങ്ങി; ലെനിന്‍ പ്രതിമ തകര്‍ത്തു!! സിപിഎമ്മുകാര്‍ ഓടി രക്ഷപ്പെട്ടു

സൗദിയുടെ വലിപ്പം കൂടി; പരമോന്നത കോടതിയുടെ അംഗീകാരം!! ടിറാനും സാനിഫറും, പ്രതിഷേധം...സൗദിയുടെ വലിപ്പം കൂടി; പരമോന്നത കോടതിയുടെ അംഗീകാരം!! ടിറാനും സാനിഫറും, പ്രതിഷേധം...

സൗദി അറേബ്യയെ പൂട്ടാന്‍ അമേരിക്ക; പുതിയ ഉപാധിവച്ചു!! ട്രംപിന്റെ അന്ത്യശാസനം, ഖത്തര്‍ തയ്യാര്‍സൗദി അറേബ്യയെ പൂട്ടാന്‍ അമേരിക്ക; പുതിയ ഉപാധിവച്ചു!! ട്രംപിന്റെ അന്ത്യശാസനം, ഖത്തര്‍ തയ്യാര്‍

English summary
Gulf states considering plans to bring end to Saudi-led Qatar boycott
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X