സൗദിയുടെ പുതിയ തന്ത്രവും ഫലിച്ചില്ല; പോയ് പണി നോക്കാന്‍ ഖത്തര്‍, കൂടാതെ ഭീഷണിയും

അല്‍ ജസീറ പൂട്ടണമെന്നായിരുന്നു കഴിഞ്ഞ തവണ മുന്നോട്ട് വച്ച 13 ഇന നിര്‍ദേശങ്ങളില്‍ പ്രധാനം. അത് സൗദി സഖ്യം വേണ്ടെന്ന് വച്ചു.

ദോഹ: കടുംപിടുത്തം അല്‍പ്പം കുറച്ച് ഖത്തറിനെ വരുതിയിലാക്കാനുള്ള സൗദി അറേബ്യയുടെയും കൂട്ടരുടെയും നീക്കം വീണ്ടും പാളി. സൗദി സഖ്യത്തിനെതിരേ ശക്തമായ ഭാഷയിലാണ് ഖത്തര്‍ പ്രതികരിച്ചത്. അപകടകരമായ നീക്കമാണ് സൗദി സഖ്യം നടത്തുന്നതെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

നാല് രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. ഉപരോധം പിന്‍വലിക്കണമെങ്കില്‍ 13 ഇന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സൗദി വ്യക്തമാക്കിയിരുന്നെങ്കിലും ഇത് ഖത്തര്‍ അവഗണിക്കുകയായിരുന്നു. പിന്നീടാണ് 13 നിര്‍ദേശങ്ങള്‍ വെട്ടിച്ചുരുക്കി ആറ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. ഇതും പാലിക്കില്ലെന്ന സൂചനയാണിപ്പോള്‍ ഖത്തര്‍ നല്‍കിയിരിക്കുന്നത്.

ഇത് അപകടകരം

ഇത് അപകടകരം

അപകടരമായ പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഖത്തര്‍ കമ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹ്മദ് അല്‍ഥാനി പറഞ്ഞു. അസംഘടിതമായ രീതിയിലാണ് ഇവര്‍ പെരുമാറുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

വ്യത്യസ്തമായ നിലപാടുകള്‍

വ്യത്യസ്തമായ നിലപാടുകള്‍

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങള്‍ ഖത്തര്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഖത്തര്‍ ആരോപിക്കുന്നു.

ഖത്തറിന്റെ കുറ്റപ്പെടുത്തല്‍

ഖത്തറിന്റെ കുറ്റപ്പെടുത്തല്‍

ആദ്യം 13 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. ഇപ്പോഴിതാ ആറ് നിര്‍ദേശങ്ങള്‍... പതിവായി ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകളാണ് ഈ രാജ്യങ്ങള്‍ ഇറക്കുന്നതെന്ന് ശൈഖ് സെയ്ഫ് കുറ്റപ്പെടുത്തി.

സൗദി നേരിട്ട് അറിയിച്ചില്ല

സൗദി നേരിട്ട് അറിയിച്ചില്ല

സൗദി അറേബ്യ വിഷയത്തില്‍ ഖത്തറുമായി നേരിട്ട് സംസാരിച്ചിട്ടില്ല. മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് മുഖേനയും ഖത്തറുമായി ബന്ധപ്പെട്ടിട്ടില്ല. ഒടുവില്‍ മധ്യസ്ഥതയ്ക്ക് എത്തിയത് അമേരിക്കയാണ്, അവരോടും പുതിയ ഉപാധികള്‍ സംബന്ധിച്ച് സൗദി അറിയിച്ചിട്ടില്ലെന്നും ശൈഖ് സെയ്ഫ് പറഞ്ഞു.

ഉപരോധം നിയമവിരുദ്ധം

ഉപരോധം നിയമവിരുദ്ധം

ഖത്തറിനെതിരേ ചുമത്തിയ ഉപരോധം നിയമവിരുദ്ധമാണ്. ഖത്തര്‍ തുടക്കം മുതല്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ചാനലും രാജ്യത്തെ സൈനിക താവളവും അടയ്ക്കണമെന്ന് മറ്റൊരു രാജ്യം പറയുന്നത് പരമാധികാര ലംഘനമാണെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു.

ഒഴിവാക്കിയ നിബന്ധനകള്‍

ഒഴിവാക്കിയ നിബന്ധനകള്‍

അല്‍ ജസീറ പൂട്ടണം, ഇറാന്‍ ബന്ധം ഉപേക്ഷിക്കണം, തുര്‍ക്കിയുടെ സൈനിക താവളം മാറ്റണം തുടങ്ങി ആദ്യം ഉന്നയിച്ച ആവശ്യങ്ങള്‍ സൗദി സഖ്യം പുതിയ പട്ടികയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

ഖത്തറിനാണ് വിജയം

ഖത്തറിനാണ് വിജയം

ഫലത്തില്‍ ഖത്തര്‍ വിജയം കൈവരിച്ചിരിക്കുകയാണിവിടെ. കാരണം അവര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. എങ്കിലും സൗദി അറേബ്യയും സഖ്യരാജ്യങ്ങളും തുടര്‍ച്ചയായി വിട്ടുവീഴ്ചയിലേക്ക് മാറുന്ന കാഴ്ചയാണിപ്പോള്‍. ഇനി ഖത്തര്‍ എന്തു നിലപാടെടുക്കുമെന്നതായിരുന്നു നിര്‍ണായകം. ഖത്തര്‍ സൗദി സഖ്യത്തിന്റെ ആവശ്യം തള്ളുകയാണ് ഇപ്പോഴും ചെയ്തത്.

നിര്‍ദേശങ്ങള്‍ മാറ്റി

നിര്‍ദേശങ്ങള്‍ മാറ്റി

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഖത്തര്‍ ആറ് തത്വങ്ങള്‍ പാലിക്കണമെന്നാണ് സൗദി അറേബ്യ ചൊവ്വാഴ്ച അറിയിച്ചത്. ഇപ്പോള്‍ മുന്നോട്ട് വച്ച ആറ് തത്വങ്ങള്‍ നടപ്പാക്കുന്നതിന് പ്രത്യേക പദ്ധതി വേണമെന്നും അതിന് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ഐക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ അംബാസഡര്‍ അബ്ദുല്ല അല്‍ മുഅല്ലിമി പറഞ്ഞു.

വിദേശകാര്യ മന്ത്രിമാരുടെ യോഗം

വിദേശകാര്യ മന്ത്രിമാരുടെ യോഗം

സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ആറ് തത്വങ്ങള്‍ ഖത്തറിന് മുമ്പില്‍ വച്ചിട്ടുള്ളത്. ജൂലൈ അഞ്ചിന് കെയ്‌റോയില്‍ ചേര്‍ന്ന നാല് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് തത്വങ്ങള്‍ തയ്യാറാക്കിയതെന്നും അംബാസഡര്‍ പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടം

തീവ്രവാദത്തിനെതിരായ പോരാട്ടം

തീവ്രവാദത്തിനെതിരായ പോരാട്ടം എല്ലാ രീതിയിലും നടത്തണം. ഖത്തറില്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കരുത്. മാത്രമല്ല, തീവ്രവാദ സംഘങ്ങള്‍ക്ക് പണം എത്തുന്നത് തടയാന്‍ ഖത്തര്‍ നടപടി സ്വീകരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

ശത്രുത ഒഴിവാക്കണം

ശത്രുത ഒഴിവാക്കണം

പരസ്പരം ശത്രുതയുള്ള പരാമര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം. പ്രകോപന നടപടികള്‍ ഖത്തര്‍ അവസാനിപ്പിക്കണം. പരസ്പരമുള്ള അക്രമങ്ങള്‍ തടയാന്‍ മുന്‍കൈയെടുക്കണം.

2013ലെ റിയാദ് കരാര്‍

2013ലെ റിയാദ് കരാര്‍

2013ലെ റിയാദ് കരാരും അനുബന്ധ കരാറും നടപ്പാക്കാന്‍ ഖത്തര്‍ ശ്രമിക്കണം. ജിസിസിയുടെ ചട്ടകൂടില്‍ നിന്നു ഇതിന് വേണ്ടി നീക്കം നടത്തണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.

അമേരിക്കന്‍-അറബ് നിര്‍ദേശം

അമേരിക്കന്‍-അറബ് നിര്‍ദേശം

കഴിഞ്ഞ മെയില്‍ റിയാദില്‍ നടന്ന അമേരിക്കന്‍-അറബ് ഉച്ചകോടിയില്‍ മുന്നോട്ട് വച്ച എല്ലാ നിര്‍ദേശങ്ങളും ഖത്തര്‍ നടപ്പാക്കണം. അമേരിക്കന്‍ പ്രസിഡന്റും 50 ലധികം അറബ് നേതാക്കളും സംബന്ധിച്ച ആ ഉച്ചകോടിയിലെ എല്ലാ തീരുമാനങ്ങളും ഖത്തര്‍ മുഖവിലക്കെടുക്കണം.

മറ്റു രാജ്യങ്ങളില്‍ ഇടപെടരുത്

മറ്റു രാജ്യങ്ങളില്‍ ഇടപെടരുത്

മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നു വിട്ടുനില്‍ക്കണം. ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെടരുത്. ഇതര രാജ്യങ്ങളിലെ നിയമവിരുദ്ധ സംരഭങ്ങളെ പിന്തുണക്കരുത്.

നിലപാട് മാറ്റാന്‍ കാരണം

നിലപാട് മാറ്റാന്‍ കാരണം

സൗദി സഖ്യം നിലപാടുകള്‍ മയപ്പെടുത്തി ഖത്തറിനെ വരുതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സൗദി സഖ്യം നിലപാടില്‍ മയം വരുത്തിയത്. സൗദി സഖ്യം പ്രഖ്യാപിച്ച ഉപരോധം ഖത്തറിന് യാതൊരു തിരിച്ചടിയും നല്‍കിയില്ലെന്നാണ് ബോധ്യമാകുന്നത്. ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തിയാല്‍ സൗദിയുടെ താല്‍പ്പര്യങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്തിട്ടുണ്ട്.

ജിസിസിയില്‍ വിള്ളല്‍ വന്നു

ജിസിസിയില്‍ വിള്ളല്‍ വന്നു

ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയില്‍ വിള്ളല്‍ വന്നുവെന്നതാണ് ആദ്യതിരിച്ചടി. ഖത്തര്‍ നേരത്തെ വ്യത്യസ്തമായ നിലപാടുകളാണ് എടുത്തിരുന്നതെങ്കിലും പല കാര്യങ്ങളിലും ഐക്യത്തിലായിരുന്നു ഈ രാജ്യങ്ങള്‍. പക്ഷേ ഇന്ന് ഖത്തര്‍ സ്വന്തം വഴിക്ക് നീങ്ങുന്നതാണ് ചിത്രം.

ഉപരോധം എല്ലാവരും പിന്തുണച്ചില്ല

ഉപരോധം എല്ലാവരും പിന്തുണച്ചില്ല

സൗദി സഖ്യത്തിന് എല്ലാ ജിസിസി രാജ്യങ്ങളെയും തങ്ങളുടെ പക്ഷം ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല. പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ മധ്യസ്ഥന്റെ റോളിലായിരുന്നു കുവൈത്ത്. ഇപ്പോഴും അങ്ങനെ തന്നെ. ഖത്തറിനെ ഇതുവരെ കുവൈത്ത് തള്ളിപ്പറഞ്ഞിട്ടില്ല.

ഒമാന്‍ ഖത്തറിനൊപ്പം

ഒമാന്‍ ഖത്തറിനൊപ്പം

മറ്റൊരു ജിസിസി രാജ്യമായ ഒമാന്‍ ആകട്ടെ ഖത്തറിനെ തള്ളിയിട്ടില്ല എന്നു മാത്രമല്ല, ഖത്തറിനോട് കൂടുതല്‍ അടുക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും വ്യാപാരം ശക്തിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

ഒമാന്റെ ജലമാര്‍ഗങ്ങള്‍

ഒമാന്റെ ജലമാര്‍ഗങ്ങള്‍

സൗദിയും യുഎഇയും പിടിച്ചുവച്ചിരുന്ന ഖത്തര്‍ വിപണിയിലേക്ക് ഒമാന്‍ ആവേശത്തോടെ കടന്നുവന്നിരിക്കുന്ന കാഴ്ചയാണിപ്പോള്‍. ഒമാന്റെ ജലമാര്‍ഗ സൗകര്യങ്ങള്‍ ഖത്തറും പരമാവധി ഉപയോഗപ്പെടുത്തുന്നു. സഹകണം കൂടുതല്‍ ശക്തമാക്കുമെന്ന ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

 തുര്‍ക്കിയുടെ വരവും തിരിച്ചടി

തുര്‍ക്കിയുടെ വരവും തിരിച്ചടി

സൗദിക്ക് മറ്റൊരു തിരിച്ചടി തുര്‍ക്കിയുടെ വരവാണ്. കാരണം തുര്‍ക്കി മുസ്ലിം ലോകത്തെ പ്രധാന രാജ്യമാണെങ്കിലും ഗള്‍ഫില്‍ നേരിട്ട് ഇടപെടാന്‍ അവര്‍ക്ക് അവസരങ്ങള്‍ കുറവായിരുന്നു. പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഖത്തറിന് ഭക്ഷണം എത്തിക്കുന്നതില്‍ മുന്നില്‍ നിന്നവരില്‍ തുര്‍ക്കിയുമുണ്ടായിരുന്നു. ഇപ്പോള്‍ തുര്‍ക്കിയുടെ സൈന്യവും ഗള്‍ഫിലേക്കെത്തിയിരിക്കുന്നു.

ഖത്തറും ഇറാനും ബന്ധം വര്‍ധിച്ചു

ഖത്തറും ഇറാനും ബന്ധം വര്‍ധിച്ചു

സൗദിയുടെ പ്രധാന ശത്രുവാണ് ഇറാന്‍. ഖത്തറും ഇറാനും ഇപ്പോള്‍ നല്ല ബന്ധമാണ്. നേരത്തെ സൗദിയുടെ സമ്മര്‍ദ്ദം മൂലം ഖത്തര്‍ പല വ്യാപാരങ്ങളും രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. ഇപ്പോള്‍ എല്ലാം പരസ്യമായി.

സൗദിയുടെ മേധാവിത്വം നഷ്ടമായി

സൗദിയുടെ മേധാവിത്വം നഷ്ടമായി

ഖത്തറിലേക്ക് ആദ്യം ഭക്ഷണം എത്തിച്ചത് ഇറാനായിരുന്നു. എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറയുകയും ചെയ്തു. സൗദിയുടെ മേഖലയിലെ മേധാവിത്വത്തിനാണ് ഇതോടെ മങ്ങലേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+