ഖത്തര്‍ മന്ത്രി കാബൂളില്‍; കൂടെ വന്‍ സംഘവും... താലിബാന് മുന്നില്‍ വച്ചത് 4 കാര്യങ്ങള്‍, ആദ്യ വിമാനം
കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താലിബാന് ഭരണകൂടത്തിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു. ഒട്ടേറെ വിദേശരാജ്യങ്ങള്‍ താലിബാന് ഭരണകൂടവുമായി ചര്‍ച്ച നടത്താനും സഹകരിക്കാനും തയ്യാറായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ നടത്തുന്ന ഇടപെടലാണ് ഇതില്‍ ശ്രദ്ധേയം. ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ത്താനി കാബൂളിലെത്തി താലിബാന് ഭരണ നേതാക്കളുമായി ചര്‍ച്ച നടത്തി.
ചൈന സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താലിബാന് കൂടുതല്‍ കരുത്തുപകരുന്ന നീക്കം ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അതേസമയം, വിദേശത്ത് നിന്ന് ആദ്യ യാത്രാ വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ഇതും അഫ്ഗാനില്‍ സംഭവിക്കുന്ന സുപ്രധാനമായ മാറ്റമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

അഫ്ഗാനിലെ സമാധാന ശ്രമങ്ങളില്‍ ഖത്തര്‍ ഭരണകൂടം വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. അമേരിക്ക അഫ്ഗാന് വിടുന്നത് ആലോചിച്ചപ്പോള്‍ തന്നെ ഖത്തറിനെയാണ് സമീപിച്ചത്. താലിബാനുമായി സമാധാന ചര്‍ച്ചയ്ക്ക് ഖത്തറായിരുന്നു മധ്യസ്ഥര്‍. താലിബാന് വിദേശത്ത് ഓഫീസുള്ള ഏകരാജ്യമാണ് ഖത്തര്‍. ഖത്തറില്‍ നടന്ന ചര്‍ച്ചയും കരാറുമാണ് അമേരിക്കക്ക് മാന്യമായി രാജ്യം വിടാന്‍ അവസരം ഒരുക്കിയത്.

താലിബാന് അഫ്ഗാന്റെ ഭരണം പിടിച്ചത് ആഗസ്റ്റ് 15നാണ്. അതിന് ശേഷം കാബൂളിലെത്തുന്ന ആദ്യ വിദേശ നയതന്ത്ര സംഘമാണ് ഖത്തറില്‍ നിന്ന് വന്നത്. ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദിനൊപ്പം ഖത്തര്‍ അമീറിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ മുസ്നദുമുണ്ടായിരുന്നു. നാല് കാര്യങ്ങളാണ് ഇവര്‍ പ്രധാനമായും താലിബാന് ഭരണകൂടത്തിന് മുമ്പില്‍ വച്ചത്.

താലിബാന് പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസന് അഖുന്ദ്, ഉപപ്രധാനമന്ത്രി അബ്ദുല്‍ സലാം ഹനഫി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം ഖത്തര്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചര്‍ച്ചയെന്ന് താലിബാന് രാഷ്ട്രീയകാര്യ വക്താവ് സുഹൈല്‍ ഷഹീന് പറഞ്ഞു. കൂടാതെ അഫ്ഗാനിലേക്ക് സഹായമെത്തിക്കല്‍, സാമ്പത്തിക വികസനം, ലോക രാജ്യങ്ങളുമായുള്ള പുതിയ സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ എന്നീ കാര്യങ്ങളും വിഷയമായി എന്ന് അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളുടെ സഹകരണം അഫ്ഗാന് ആവശ്യമാണെന്ന് താലിബാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചൈന സഹായം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഖത്തര്‍ സഹായ സന്നദ്ധത അറിയിച്ചിരിക്കുന്നു. അഫ്ഗാനില്‍ സംഘര്‍ഷ സാഹചര്യം ഒഴിവാക്കണമെന്നാണ് വിദേശരാജ്യങ്ങളുടെ പ്രധാന ആവശ്യം. മാത്രമല്ല, വിദേശികള്‍ക്ക് അഫ്ഗാന് വിടുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. യാത്രാ സൗകര്യം താലിബാന് ഒരുക്കിയിട്ടുണ്ട്.

അഫ്ഗാന് മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. അഫ്ഗാനിലെ നിലവിലുള്ള സാഹചര്യമാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ഖത്തറുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുമെന്ന് താലിബാന് നേതാക്കള്‍ പറഞ്ഞു. 2013ലാണ് ദോഹയില്‍ താലിബാന് രാഷ്ട്രീയകാര്യ ഓഫീസ് തുറന്നത്. കാബൂളിലെ വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞാഴ്ച ഖത്തര്‍ എയര്‍വേയ്സ് വിമാനം ആദ്യ സര്‍വീസ് നടത്തിയിരുന്നു.

ഖത്തറും തുര്‍ക്കിയുമാണ് കാബൂള്‍ വിമാനത്താവളത്തിന് സാങ്കേതിക സഹായം ഇപ്പോള്‍ നല്‍കുന്നത്. ആഗസ്റ്റ് 31 വരെ അമേരിക്കയായിരുന്നു. താലിബാന്റെ അഭ്യര്‍ഥന മാനിച്ചാണ് ഖത്തറും തുര്‍ക്കിയും സഹായം നല്‍കുന്നത്. കഴിഞ്ഞാഴ്ച 250 വിദേശ പൗരന്മാര് ഖത്തര്‍ എയര്വേയ്സില് ദോഹയിലേക്ക് പറന്നിരുന്നു. അമേരിക്കന്‍ പൗരന്മാര് ഉള്‍പ്പെടെയുള്ളവരാണ് യാത്ര ചെയ്തത്. താലിബാന് അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് കാബൂളിന് പുറത്തേക്ക് വിമാനം പറന്നത്.

അതേസമയം, കാബൂളിലേക്ക് ആദ്യമായി വിദേശ യാത്രാ വിമാനം എത്തിയതാണ് മറ്റൊരു പ്രധാന സംഭവം. പാകിസ്താന്റെ പിഐഎ വിമാനമാണ് ഇസ്ലാമാബാദില് നിന്ന് പുറപ്പെട്ട് കാബൂളില്‍ ഇറങ്ങിയത്. 10 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മിക്കവരും ഉദ്യോഗസ്ഥരായിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണ പറക്കലാണിത് എന്നാണ് വിവരം. വൈകാതെ കൂടുതല്‍ രാജ്യങ്ങള്‍ കാബൂളിലേക്ക് സര്‍വീസ് നടത്തും. ഇത് താലിബാന് കൂടുതല്‍ അംഗീകാരമായി മാറും. ഇന്ത്യ ഇതുവരെ താലിബാന് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ല. താലിബാന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും ഇന്ത്യയുടെ ഇടപെടല്‍.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications