Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബപേരല്ലാതെ നിങ്ങള്‍ക്കെന്താണുള്ളത്? ലണ്ടനിലെ ചോദ്യത്തിന് രാഹുലിന്റെ കിടിലന്‍ മറുപടി!!

ലണ്ടന്‍: ബ്രിട്ടനിലെ ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ ഗാന്ധിക്ക് അപ്രതീക്ഷിത ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്നത്. എന്നാല്‍ അതിന് രാഹുല്‍ കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം തരംഗമായി കൊണ്ടിരിക്കുന്നത്. കുടുംബപേര് കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ എത്തിയതല്ലേ എന്നായിരുന്നു രാഹുലിനോടുള്ള ചോദ്യം. എന്നാല്‍ അത് കൊണ്ട് മാത്രം തന്നെ അളക്കരുതെന്ന് രാഹുല്‍ പറഞ്ഞു. ഞാനൊരു രാഷ്ട്രീയ കുടുംബത്തില്‍ നിന്ന് വരുന്നു എന്നതാണോ നിങ്ങള്‍ മാനദണ്ഡമായി എടുക്കുന്നത്. അതോ എന്റെ കഴിവുകളാണോ നിങ്ങള്‍ അളക്കുന്നതെന്നായിരുന്നു രാഹുലിന്റെ മറുപടി.

1

മൂന്നു തലമുറകളായി തന്റെ കുടുംബമാണ് ഇന്ത്യ ഭരിച്ചിരുന്നതെന്ന ആരോപണങ്ങളെ നേരിടാനും രാഹുലിന് സന്ദര്‍ശനത്തില്‍ സാധിച്ചു. എന്റെ പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ എന്റെ കുടുംബമല്ല ഭരണം നടത്തിയിരുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇത് എല്ലാവരും മറന്നുപോകുന്നു. രണ്ടാമത്തെ കാര്യം രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ചു എന്നതാണ്. നിങ്ങള്‍ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കൂ. വിദേശ നയം, സമ്പദ് വ്യവസ്ഥ, ഇന്ത്യയുടെ വികസനം, സ്വതന്ത്രമായ കൃഷി, ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കൂ. രാജ്യത്തെ കുറിച്ച് എന്ത് ചോദ്യങ്ങളും നിങ്ങള്‍ക്ക് ചോദിക്കാം. അതിന് ശേഷം ഞാനാരാണെന്ന് വിലയിരുത്തൂ എന്നും രാഹുല്‍ പറഞ്ഞു.

നിങ്ങള്‍ എന്നോട് ചോദിക്കുന്നത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാനാവില്ല. അദ്ദേഹത്തിന് നിങ്ങളെ നേരിടാനാവില്ല. കാരണം മോദി ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ചെയ്തിട്ടില്ല. അതേസമയം ആര്‍എസ്എസാണ് എന്നെ നല്ലൊരു രാഷ്ട്രീയ നേതാവാക്കുന്നതില്‍ പങ്കുവഹിച്ചത്. നിരന്തരമായി എന്നെ ആക്രമിക്കുന്നത് കൊണ്ടാണ് എനിക്ക് വളരാന്‍ സാധിച്ചത്. 15 വര്‍ഷത്തോളമായി രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഞാന്‍. പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. അവരുടെ ആശയങ്ങളെ ബഹുമാനിക്കാന്‍ തയ്യാറാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+