സംസ്ഥാനത്ത് ഇന്നും മഴ തുടർന്നേക്കും; 7 മരണം, 3 പേരെ കാണാനില്ല, പ്രത്യേക മുന്നറിയിപ്പില്ല, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടർന്നേക്കും. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഫലമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ മഴ മുന്നറിയിപ്പ് ഇന്ന് നിലവിലില്ലാത്തത് ആശ്വാസമാണ്.

അതേസമയം, ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അത്യവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

rain

പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്‌ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് \വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുമുണ്ട്. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്ക് നാശമുണ്ടാക്കാനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

അതിനിടെ കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ കനത്ത നാശനഷ്‌ടമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും ഉണ്ടായത് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു. ഏഴ് പേരാണ് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത്. കാണാതായ മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇടുക്കി ജില്ലയില്‍ ദേശീയപാതയില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പഴംപള്ളിചാലിലെ ഉരുള്‍പൊട്ടലില്‍ വീടുകള്‍ക്ക് നാശനഷ്‌ടമുണ്ടായി. അഞ്ച് കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. വട്ടവടയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബാലകൃഷ്‌ണന്‍, ചിന്നു എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും, ബാലകൃഷ്‌ണന്റെ ഭാര്യ മാരിയമ്മ ചികിത്സയിൽ തുടരുകയാണ്.

മലപ്പുറം ജില്ലയിലും ശക്തമായ മഴയാണ് പെയ്‌തത്‌. ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. തിരൂര്‍ സ്വദേശികളാണ് മരിച്ച രണ്ട് പേരും. ടികെ നഗറില്‍ കാണാതായവരിൽ ഒരു പുരുഷന്റെ മൃതദേഹം കൂടി ലഭിച്ചിട്ടുമുണ്ട്. കോട്ടയം ജില്ലയിലും മലയോര മേഖലയില്‍ വ്യാപക മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma