300 കൊല്ലത്തിനിടെ കണ്ടെത്തിയ ഈ പിങ്ക് വജ്രത്തിന്റെ പ്രത്യേകത അറിയാമോ
സിഡ്നി: അംഗോളയിലെ ഖനിയിൽ നിന്ന് പിങ്ക് നിറത്തിലുള്ള അപൂർവ വജ്രം കണ്ടെത്തി. മൂന്നൂറ് കൊല്ലങ്ങൾക്കിടയിൽ കണ്ടെടുത്ത ഏറ്റവും വലിപ്പമേറിയതാണ് ഈ അപൂർവയിനം വജ്രം എന്നാണ് ഓസ്ട്രേലിയൻ സൈറ്റ് ഓപറേറ്റർ അറിയിച്ചത്. വജ്രം 170 കാരറ്റാണ് ഉള്ളത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്നതാണ് കണ്ടെടുത്തിട്ടുള്ള ഈ വജ്രം.
ലുലോ റോസ് എന്ന പേര് നൽകിയിരിക്കുന്ന രത്നക്കല്ല് രാജ്യത്തെ വജ്രസമ്പന്നമായ ലുലോ ഖനിയിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയ പിങ്ക് വജ്രങ്ങളിൽ ഏറ്റവും വലിപ്പമേറിയതാണെന്ന് ലുകാപ ഡയമണ്ട് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്രവിപണിയിൽ വജ്രം ലേലത്തിനെത്തിക്കും.

'40 വർഷം മുമ്പ് മമ്മൂക്ക പത്രത്തിൽ പരസ്യം കൊടുത്തില്ലേ..' സോഷ്യൽ മീഡിയയിൽ താരമായ ശരത് പറയുന്നു
ലുലോ റോസിനെ ചെത്തി മിനുക്കിയെടുത്താൽ മാത്രമേ കൃത്യമായ വില കണക്കാക്കാൻ സാധിക്കൂ. ചെത്തി പോളിഷ് ചെയ്യുന്നതിനിടെ രത്നക്കല്ലിന്റെ 50 ശതമാനം വരെ ഭാരം കുറയാറുണ്ട്. ഇതേ പോലെ ലഭിച്ച വജ്രങ്ങൾ റെക്കോഡ് വിലയ്ക്കാണ് നേരത്തെ വിറ്റുപോയത്. 2017 ൽ ഹോങ് കോങ്ങിൽ നടന്ന ലേലത്തിൽ 59.6 കാരറ്റ് പിങ്ക് സ്റ്റാർ ലേലത്തിൽ വിറ്റത് 71.2 മില്യൺ യുഎസ് ഡോളർ (5,68,99,83,600 രൂപ) തുകയ്ക്കാണ്, ലോകത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച വജ്രമായിരുന്നു പിങ്ക് സ്റ്റാർ.
ടൈപ്പ് IIa വജ്രത്തിന്റെ കണ്ടെത്തലിനെ അംഗോള സർക്കാർ പ്രശംസിച്ചിട്ടുണ്ട്. പ്രകൃതിദത്ത കല്ലുകളുടെ ഏറ്റവും അപൂർവവും ശുദ്ധവുമായ രൂപങ്ങളിൽ ഒന്നാണ് IIa വിഭാഗത്തിൽപ്പെടുന്ന വജ്രങ്ങൾ.
ലുലോയിൽ നിന്ന് കണ്ടെടുത്ത ഈ പിങ്ക് ഡയമണ്ടും അതിന്റെ റെക്കോർഡും ലോക വേദിയിൽ തന്നെ അംഗോളയെ പ്രദർശിപ്പിക്കുന്നത് തുടരാൻ ഒരു കാരണമാം എന്നാണ് അംഗോളയുടെ ധാതു വിഭവ മന്ത്രി ഡയമന്തിനോ അസെവെഡോ പറഞ്ഞു.
ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം
വജ്ര ഖനനത്തിൽ ആഗോള തലത്തിൽ തന്നെ പ്രധാനിയാണ് അംഗോള എന്ന രാഷ്ട്രമെന്ന് അംഗോളയുടെ ധാതുവിഭവ മന്ത്രി ഡയമന്തിനോ അസെവെഡോ പറഞ്ഞു. വളരുന്ന വജ്ര ഖനന വ്യവസായത്തിലെ പ്രതിബദ്ധതയ്ക്കും നിക്ഷേപത്തിനും ഉള്ള സാധ്യതയും പ്രതിഫലവും ഇത് പ്രകടമാക്കുന്നു എന്നും മന്ത്രി പറഞ്ഞു..












Click it and Unblock the Notifications