കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂവെള്ളയില്‍ കുവൈത്ത്; മഴയ്‌ക്കൊപ്പം എത്തി ആലിപ്പഴവും, അത്ഭുത കാഴ്ച്ചയില്‍ അമ്പരന്ന് കുവൈത്തികള്‍!!

Google Oneindia Malayalam News

കുവൈത്ത് സിറ്റി: ഗള്‍ഫിലെ അത്യുഷ്ണമുള്ള നഗരത്തില്‍, ജനങ്ങളെ സന്തോഷത്തില്‍ ആറാടിച്ച് മഴയെത്തി. ഇത്തവണ മഴ മാത്രമല്ല, ആലിപ്പഴ വര്‍ഷത്തിനും കുവൈത്ത് പൗരന്‍മാര്‍ സാക്ഷിയായി. കുറച്ച് മേഖലകളില്‍ ആലിപ്പഴ വര്‍ഷം മഴയ്‌ക്കൊപ്പം എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ഓണ്‍ലൈന്‍ പ്രചരിക്കുന്നുണ്ട്.

അപൂര്‍വമായ കാലാവസ്ഥാ കാഴ്ച്ചകള്‍ക്കാണ് കുവൈത്ത് സാക്ഷ്യം വഹിച്ചത്.ചിലയിടങ്ങളില്‍ അതിശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തിന്റെ ദക്ഷിണ മേഖലയിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. ക്യാമ്പ് എരിയകളില്‍ മഞ്ഞുവീഴ്ച്ചയുമുണ്ടായി. വിശദമായ വിവരങ്ങളിലേക്ക്....

1

ലോകത്തെ തന്നെ ഏറ്റവും ചൂടേറിയ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. അതേസമയം ആലിപ്പഴ വര്‍ഷത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പലയിടത്തും മഞ്ഞ് മൂടിയിരിക്കുന്ന ദൃശ്യങ്ങളും കാണാന്‍ സാധിക്കും. ദൃശ്യങ്ങളില്‍, ആലിപ്പഴവും, മഴയും ഒരുമിച്ചെത്തിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുന്ന കുട്ടികളെയും, മാതാപിതാക്കളെയും കാണാന്‍ സാധിക്കും. കുവൈത്തില്‍ ആലിപ്പഴ വീഴ്ച്ച വളരെ അപൂര്‍വമായ കാഴ്ച്ചകളാണ്. ഇത് ആഘോഷിക്കാന്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.

2

പുടിന്‍ ഇല്ലാതാവും; 2023ല്‍ ഈ മാസങ്ങളിലൊന്നില്‍ അത് നടക്കും, പ്രവചിച്ച് റഷ്യന്‍ ജ്യോതിഷിപുടിന്‍ ഇല്ലാതാവും; 2023ല്‍ ഈ മാസങ്ങളിലൊന്നില്‍ അത് നടക്കും, പ്രവചിച്ച് റഷ്യന്‍ ജ്യോതിഷി

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ മഞ്ഞുകാലത്ത് ആലിപ്പഴ വീഴ്ച്ച കണ്ടിട്ടില്ലെന്ന് ഖത്തര്‍ നിവാസിയായ മുഹമ്മദ് കരാം പറയുന്നു. ഇയാള്‍ കുവൈത്ത് കാലാവസ്ഥാ വകുപ്പിന്റെ മുന്‍ ഡയറക്ടറാണ്. ദക്ഷിണ മേഖലയിലെ റോഡുകളെല്ലാം ഭാഗികമായി ആലിപ്പഴത്തില്‍ മൂടിയിരിക്കുന്ന കാഴ്ച്ചകള്‍ ദൃശ്യങ്ങളില്‍ കാണാം. ഇതിന് മുകളില്‍ മഞ്ഞ് വീണ് കിടപ്പുണ്ട്. കുട്ടികള്‍ പലരും തലപ്പാവും, റെയിന്‍കോട്ടുകളും ധരിച്ച് ആലിപ്പഴ വീഴ്ച്ച ആഘോഷിക്കാനായി റോഡില്‍ ഇറങ്ങിയിട്ടുണ്ട്. ഇവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

3

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

കുവൈത്തിലെ ഉം അല്‍ ഹൈമാന്‍ ജില്ലയില്‍ നിന്നുള്ളതാണ് ആഘോഷ ചിത്രങ്ങളില്‍. കുവൈത്തിന്റെ ദക്ഷിണ മേഖലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ ജില്ല. അതേസമയം നല്ല ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴയുണ്ടാക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ തന്നെ ആലിപ്പഴ വര്‍ഷവുമുണ്ടാകുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ പറയുന്നു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റുവീശാമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും കാഴ്ച്ചകള്‍ മറയ്ക്കുന്ന രീതിയില്‍ മഞ്ഞുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

4

ഭാഗ്യം പരിശോധിക്കാനിറങ്ങി ഓസ്‌ട്രേലിയന്‍ കുടുംബം: ക്രിസ്മസ് ദിനത്തില്‍ കോടികളുടെ ബംപറടിച്ചുഭാഗ്യം പരിശോധിക്കാനിറങ്ങി ഓസ്‌ട്രേലിയന്‍ കുടുംബം: ക്രിസ്മസ് ദിനത്തില്‍ കോടികളുടെ ബംപറടിച്ചു

ചൊവ്വാഴ്ച്ച മുതല്‍ 63 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്. കാലാവസ്ഥ തെളിഞ്ഞ് വരുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുപ്രധാന മെയിന്‍ റോഡുകള്‍ അടയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുകയാണ്. അതിശക്തമായ മഴയാണ് പ പെയ്തത്. ചിലയിടങ്ങളിലാണ് മഞ്ഞുവീഴ്ച്ചയുണ്ടായത്. എന്നാല്‍ ഇത് മഴയും ആലിപ്പഴ വര്‍ഷവും ചേര്‍ന്നതോടെ ഉണ്ടായതാണ്. അല്ലാതെ മഞ്ഞല്ലെന്നാണ് സൂചന. അതേസമയം ഖത്തറില്‍ ചൂട് വല്ലാതെ വര്‍ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.

English summary
rare weather event in kuwait: rain and hail storm witnessed in some parts of gulf country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X