കിഴക്കന്‍ ഗൗത്തയില്‍ നിന്ന് കൂട്ടപ്പലായനം; വിമത സൈന്യം ഭാഗികമായി പിന്മാറി
ദമസ്ക്കസ്: റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ സിറിയന്‍ സൈന്യം വിമത കേന്ദ്രമായ കിഴക്കന്‍ ഗൗത്തയില്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. സിറിയന്‍ സൈന്യത്തിന്റെ ശക്തമായ മുന്നേറ്റത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ നിന്ന് വിമത സൈന്യം പിന്‍വാങ്ങി. അതേസമയം, ഭീകരവാദം തുടച്ചുനീക്കുന്നതു വരെ വിമത പ്രദേശത്തിനെതിരായ ആക്രമണം തുടരുമെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് വ്യക്തമാക്കി. സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യു.എന്‍ രക്ഷാസമിതി പ്രമേയം കാറ്റില്‍ പറത്തിയ സിറിയന്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധം തുടരുന്നതിനിടയിലാണ് കിഴക്കന്‍ ഗൗത്തക്കെതിരായ ആക്രമണങ്ങള്‍ അവിരാമം തുടരുന്നത്.
കിഴക്കന്‍ ഗൗത്തയുടെ മൂന്നിലൊന്ന് പ്രദേശങ്ങള്‍ ഇതിനകം സിറിയന്‍ സൈന്യം പിടിച്ചെടുത്തതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് അറിയിച്ചു. റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തില്‍ അല്‍ നശബിയ്യ, ഉതായ തുടങ്ങിയ ജില്ലകളിലെ കൃഷിയിടങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. വിമത കേന്ദ്രത്തിന്റെ ഏതാണ്ട് മധ്യഭാഗത്തെ ബയ്ത്ത് സവായില്‍ സിറിയന്‍ സൈന്യം എത്തിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ശക്തമായ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ സിറിയന്‍ വിമത സൈന്യം ഈ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പുനസ്സംഘടിക്കുന്നതിന് വേണ്ടിയാണ് പിന്മാറ്റമെന്നാണ് വിമതരുടെ അവകാശവാദം. കിഴക്കന്‍ ഗൗത്തയുടെ ചിലഭാഗങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യം പിന്മാറിയതായി വിമതസേനയായ ജെയ്ഷുല്‍ ഇസ്ലാം വക്താവ് സമ്മതിച്ചു. അതേസമയം, സിറിയന്‍ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് അവരെ തിരിച്ചോടിക്കുമെന്ന് വക്താവ് ഹംസ് ബിര്‍ഖ്ദാര്‍ പറഞ്ഞു.
നാലുലക്ഷത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന കിഴക്കന്‍ ഗൗസ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ ഉപരോധം നേരിടുകയാണ്. രണ്ടാഴ്ചയിലേറെയായി സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് ആറുന്നൂറിലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സിവിലിയന്മാര് വെള്ളമോ ഭക്ഷണമോ മരുന്നോ കിട്ടാതെ മരണത്തിന് കീഴടങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം യു.എന്നിന്റെ നേതൃത്വത്തില്‍ ഇവിടേക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോമിക്കുകയാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications