കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 തീവ്രവാദികളെ കൊന്ന രഹാനയെ ഐസിസ് തലയറുത്ത് കൊന്നോ...

  • By Soorya Chandran
Google Oneindia Malayalam News

കൊബാനി: നൂറിലധികം ഐസിസ് കാപാലികരെ തോക്കിനിരയാക്കിയ രഹാന എന്ന കുര്‍ദ്ദിഷ് പെണ്‍കുട്ടിയെ ഐസിസുകാര്‍ പിടികൂടിയോ... രഹാനയെ അവര്‍ വധിച്ചോ... ലോകമെങ്ങുമുള്ള ഐസിസ് വിരുദ്ധര്‍ ഇപ്പോള്‍ ഈ വാര്‍ത്തക്ക് വേണ്ടി തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

രഹാനയെ കുറിച്ച് കുറച്ച് ദിവസമായി ഒരു വിവരവും ഇല്ല. അതിനിടെ ഐസിസിന്റേതെന്ന് പറയുന്ന ഒരു ചിത്രം പുറത്ത് വന്നിട്ടുണ്ട്. ഒരാള്‍ രഹാനയുടെ അറുത്തെടുത്ത തല കയ്യില്‍ പിടിച്ച് ചിരിച്ച് നില്‍ക്കുന്ന ചിത്രം. രഹാനയെ തങ്ങള്‍ വധിച്ചതായും ചില കോണുകളില്‍ നിന്ന് ഐസിസ് ഭീകരര്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ഇത് ഒരു ഗ്രാഫിക്‌സ് തന്ത്രം മാത്രമാണെന്നാണ് രഹാനയെ സ്‌നേഹിക്കുന്നവര്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നത്. എന്തായാലും രഹാന ഇപ്പോള്‍ എവിടെയാണുള്ളതെന്ന് ആര്‍ക്കും അറിയില്ല. രഹാനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം പുറത്ത് വരുമ്പോള്‍ തന്നേയും ഇതാണ് സ്ഥിതി. കൊബാനിയില്‍ ഐസിസുകാര്‍ എത്തി രഹാനയെ പിടിച്ചുകൊണ്ടുപോയിരിക്കാമെന്ന് അപ്പോള്‍ തന്നെ സൂചനകളുണ്ടായിരുന്നു.

Rehana

തങ്ങളുടെ സംസ്‌കാരത്തേയും നാടിനേയും സംരക്ഷിക്കാനാണ് രഹാന അടക്കം നൂറ് കണക്കിന് കുര്‍ദ്ദ് വനിതകള്‍ ഐസിസിനെതിരെ തോക്കെടുത്തത്. ഐസിസ് ഭീകര്‍ യസീദി സ്ത്രീകള്‍ക്കെതിരെ നടത്തിയ ക്രൂരതകള്‍ കുര്‍ദ്ദുകള്‍ക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. കുര്‍ദ്ദ് സ്ത്രീകളേയും അവര്‍ ഇത്തരത്തില്‍ പിടികൂടി ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ട്.

English summary
Rehana, the Kurdish woman who killed more than100 ISIS terrorist beheaded- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X