Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വീണ്ടും വരാനുള്ള സാധ്യത മൂന്ന് മടങ്ങ്, ഒമൈക്രോണ്‍ അപകടകാരി, ബൂസ്റ്റര്‍ ഷോട്ടിനായി വാദം

ലണ്ടന്‍: ഒമൈക്രോണ്‍ ഭയപ്പെടേണ്ട വേരിയന്റ് തന്നെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പ്രാഥമിക പഠനം. ഡെല്‍റ്റയേക്കാള്‍ അപകടാരിയാണ് ഒമൈക്രോണ്‍ എന്ന് പഠനം പറയുന്നു. കൊവിഡ് വന്ന് പോയവര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡെല്‍റ്റയേയും ബേറ്റയെയും അപേക്ഷിച്ച് രോഗസാധ്യത കൂടുതല്‍ ഒമൈക്രോണിനാണ്. അതേസമയം ഒമൈക്രോണിനെ കുറിച്ചുള്‌ള ദക്ഷിണാഫ്രിക്കയുടെ ആദ്യ പഠനം കൂടിയാണിത്. ഇതോടെ മുമ്പ് രോഗം വന്നവര്‍ക്ക് വീണ്ടും വരില്ല എന്ന ധാരണ ഒമൈക്രോണ്‍ തെറ്റിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വാക്‌സിനിലൂടെ ലഭിക്കുന്ന പ്രതിരോധവും ഒമൈക്രോണ്‍ മറികടന്നേക്കാം.

1

കൊവിഡ് ബാധിച്ച 2.8 മില്യണ്‍ വ്യക്തികളില്‍ 35670 പേര്‍ക്ക് വീണ്ടും കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവര്‍ വീണ്ടും ടെസ്റ്റ് ചെയ്തിരുന്നെങ്കില്‍ അത് തെളിയിക്കാന്‍ സാധിക്കുമായിരുന്നു. 90 ദിവസത്തിനുള്ളി ല്‍ അത് തെളിയിപ്പെട്ടിരുന്നെങ്കില്‍ വീണ്ടും രോഗം വന്നിരുന്നതായി കണ്ട് രേഖയില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ഡെല്‍റ്റ തരംഗത്തില്‍ കൊവിഡ് വന്നവര്‍ക്കാണ് ഒമൈക്രോണില്‍ വീണ്ടും കൊവിഡ് വന്നിരിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വിദഗ്ധന്‍ ജൂലിയറ്റ് പുല്ലിയാം പറയുന്നു. അതേസമയം വ്യക്തികളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവാത്തത് മറ്റൊരു പ്രശ്‌നം. ഒമൈക്രോണ്‍ വാക്‌സിന്‍ പ്രതിരോധത്തെ ഏതളവില്‍ മറികടക്കുമെന്ന് കണ്ടെത്താനാവില്ല.

വാക്‌സിന്‍ പ്രതിരോധത്തെ കുറിച്ചാണ് അടുത്തതായി നടക്കാന്‍ പോകുന്ന പഠനം. ആശങ്കപ്പെടുന്നതാണ് ഈ പഠന റിപ്പോര്‍ട്ടെന്ന് മറ്റൊരു വിദഗ്ധനായ മൈക്കിള്‍ ഹെഡ് പറയുന്നു. ഒരു തവണ രോഗം വരുന്നതിലൂടെ ആന്റിബോഡികള്‍ ലഭിച്ചാലും അതൊക്കെ മറികടക്കാനുള്ള കരുത്ത് ഒമൈക്രോണിന് ഉണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ ഈ പഠനം തെറ്റാനുള്ള സാധ്യത വളരെ കുറവാണെന്നും വിദഗ്ധര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ കൊവിഡ് കേസുകളുടെ വ്യാപനമാണ് ഇതെല്ലാം ശരിവെക്കുന്നത്. അധികൃതര്‍ ഇപ്പോഴും വാക്‌സിനില്‍ പ്രതീക്ഷ വെക്കുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ വിദഗ്ധ ആന്‍ വോന്‍ ഗോട്ട്‌ബെര്‍ഗ് പറയുന്നു. രാജ്യത്തെ എല്ലാ പ്രവിശ്യയിലും ഒമൈക്രോണ്‍ കേസുകല്‍ വര്‍ധിക്കുമെന്നാണ് ഗോട്ട്‌ബെര്‍ഗ് പറയുന്നത്.

അതേസമയം ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കായുള്ള ആവശ്യം ഇന്ത്യയില്‍ അടക്കം ശക്തമായിരിക്കുകയാണ്. എന്നാല്‍ പല ദരിദ്ര രാജ്യങ്ങളിലും വാക്‌സിന്‍ പോലും ലഭിക്കാത്ത അവസ്ഥയാകുമ്പോള്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ അടിക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാല്‍ ആദ്യ രണ്ട് ഡോസ് വാക്‌സിനുകള്‍ക്കും പ്രതിരോധ കാലാവധി ഉണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ പറയുന്നു. അതുകൊണ്ട് എന്ത് വന്നാലും ബൂസ്റ്റര്‍ ഡോസ് അടിക്കേണ്ടി വരും. ദക്ഷിണാഫ്രിക്കയിലും ബോത്സ്വാനയിലും ഒമൈക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എവിടെ നിന്നാണ് ഇത് വന്നതെന്ന് ഇപ്പോഴും അറിയില്ല. എന്നാല്‍ പുതിയ വേരിയന്റിനെ കണ്ടെത്തിയതിന്റെ പേരില്‍ ശാസ്ത്രജ്ഞരെയും വിദഗ്ധരെയും ആക്രമിക്കുന്നത് അന്യായമാണെന്നും ഗോട്ട്ബര്‍ഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+