കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യന്‍ ആണവകേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത്! ജപ്പാനും ഭീഷണി

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയുടെ പ്രതിരോധ നീക്കങ്ങള്‍ ഇന്ത്യയ്ക്കും ജപ്പാനും ഭീഷണിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ മേഖലയ്ക്ക് പുറമേ ഇന്ത്യയ്ക്കും ജപ്പാനും ഭീഷണിയുയര്‍ത്തുന്നതാണ് ചൈന വികസിപ്പിച്ചെടുത്ത ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകളെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച ചില മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോക്കറ്റ് സേന നവംബര്‍ ഒന്നിനും നവംബറിലെ രണ്ടാമത്തെ ആഴ്ചയിലും ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് പരീക്ഷണം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. യുഎസ് ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ട് മിസൈല്‍ പരീക്ഷണങ്ങളും സമ്പൂര്‍ണ്ണ വിജയമായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 അമേരിക്കയ്ക്കും വെല്ലുവിളി

അമേരിക്കയ്ക്കും വെല്ലുവിളി



അമേരിക്കയെ പോലും വെല്ലുവിളിക്കാന്‍ ശേഷിയുള്ളതാണ് ചൈന വികസിപ്പിച്ചെടുത്ത ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകളെന്നും ജപ്പാനില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരു മാസികയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയുടെ റോക്കറ്റ് സേന കഴിഞ്ഞ വര്‍ഷം രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഡിഎഫ് 17 എന്ന ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളാണ് രണ്ട് പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയതെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഇന്ത്യയ്ക്ക് ഭീഷണി!!

ഇന്ത്യയ്ക്ക് ഭീഷണി!!


ജപ്പാന്റെ സൈനിക താവളങ്ങളും ഇന്ത്യയുടെ ആണവകേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ലക്ഷ്യം വച്ചേക്കാമെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് മിസൈല്‍ പരീക്ഷണങ്ങളും സമ്പൂര്‍ണ്ണ വിജയമായതോടെ 2020 ല്‍ രണ്ട് മിസൈലുകളും ചൈനീസ് സൈന്യത്തിന്‍റെ ഭാഗമായി മാറുമെന്നുമുള്ള വിവരങ്ങളാണ് ഇന്ത്യയ്ക്കും ജപ്പാനും ആധി പകരുന്നത്.
വിക്ഷേപണം വിജയകരം

 നവംബറില്‍ രണ്ട് പരീക്ഷണം

നവംബറില്‍ രണ്ട് പരീക്ഷണം

ചൈനീസ് സൈന്യത്തിന്‍റെ റോക്കറ്റ് സേന കഴിഞ്ഞ നവംബറില്‍ രണ്ട് പരീക്ഷണങ്ങള്‍ നടത്തിതായി ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ഡിപ്ലോമാറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആദ്യത്തെ പരീക്ഷണം നവംബര്‍ ഒന്നിനും രണ്ടാമത്തേത് നവംബര്‍ അവസാനമായിരുന്നുവെന്നും ഡിപ്ലോമാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയ ഡിഎഫ് 17 2020ഓടെ ചൈനീസ് സൈന്യത്തിന്റെ ഭാഗമാകുമെന്നും യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഡിപ്ലോമാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

 ചൈനയ്ക്ക് പ്രതികരണമില്ല

ചൈനയ്ക്ക് പ്രതികരണമില്ല

നവംബറിലെ ചൈനീസ് മിസൈല്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ചൈനീസ് വക്താവ് നല്‍കിയത്. വിദേശകാര്യമന്ത്രാലയ വക്താവ് വിസമ്മതിച്ചു. പ്രതിരോധ മന്ത്രാലയത്തോട് വിവരങ്ങള്‍ ആരായാനുള്ള നിര്‍ദേശമാണ് ചൈന നടത്തിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങളും വിജയകരമായിരുന്നുവെന്നും 2020ഓടെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുമെന്നും യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍

ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍

ഉയര്‍ന്ന വേഗത്തില്‍ വളരെയേറെ ദൂരം സഞ്ചരിക്കാന്‍ കഴിവുള്ളവയാണ് ചൈന ഏറ്റവും ഒടുവില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള എച്ച്ജിവി ആയുധങ്ങള്‍. ചെറിയ ഉയരത്തില്‍പ്പോലും പറക്കാന്‍ കഴിയുമെങ്കിലും ഇവയെ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല. ശത്രുരാജ്യങ്ങള്‍ക്ക് മിസൈലിനെ പ്രതിരോധിക്കാന്‍ ലഭിക്കുന്ന സമയവും വളരെ കുറവായിരിക്കും. സാധാരണ ബാലിസ്റ്റിക് മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എച്ച്ജിവി ആയുധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ജിയുഖാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഡിഎഫ് 17 മിസൈലുകള്‍ വിക്ഷേപിച്ചത്. 1,400 കിലോമീറ്ററോളം മിസൈല്‍ പറന്നുവെന്നും ഡിപ്ലോമാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആളില്ലാത്ത റോക്കറ്റ് വഴി വിക്ഷേപിക്കാവുന്ന ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഭൗമോപരിതലത്തില്‍ എളുപ്പത്തില്‍ പറക്കാന്‍ കഴിവുള്ളവയാണ്.

English summary
China's new "hypersonic" ballistic missiles will not only challenge the defences of the US but also be able to more accurately hit military targets in Japan and India, a media report said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X