രാജിവെച്ചാല്‍ എന്താണ്? ലിസ് ട്രസ്സിന് കിട്ടാന്‍ പോകുന്നത് വന്‍ തുക: വര്‍ഷത്തില്‍ 1 കോടി കിട്ടും
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ലിസ് ട്രസ് രാജിവെച്ചത്. അപ്രതീക്ഷിതമായിരുന്നു രാജി. എന്നാല്‍ അവരെ കാത്തിരിക്കുന്നത് വര്‍ഷത്തില്‍ വന്‍ തുകയാണ്. സോഷ്യല്‍ മീഡിയ ആകെ അമ്പരന്നിരിക്കുകയാണ്. ഇത് നല്ല സ്‌കീമാണല്ലോ എന്ന് ട്രോളും ഇതിനോടകം ട്രെന്‍ഡിംഗായിട്ടുണ്ട്.
വര്‍ഷം ഒരു ലക്ഷം യൂറോയാണ് ലിസ് ട്രസ്സിന് ലഭിക്കുക. ഇത് ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളില്‍ വരും. മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ അവര്‍ക്ക് കിട്ടിയ പെന്‍ഷന്‍ തുക പോലെയാണിത്. വെറും 45 ദിവസം മാത്രമാണ് അവര്‍ പ്രധാനമന്ത്രി പദത്തില്‍ തുടര്‍ന്നത്. അതേസമയം അപ്രതീക്ഷിതമായിരുന്നില്ല അവരുടെ രാജി.

ഒരു മാസം എട്ട് ലക്ഷം രൂപ എന്ന അളവിലായിരിക്കും ഒരു വര്‍ഷത്തേക്ക് ഒരു കോടിയോളം രൂപ ലിസ് ട്രസ്സിന് ലഭിക്കുക. സോഷ്യല്‍ മീഡിയ ഇതിന് പിന്നാലെ ട്രോളുമായി ഇറങ്ങിയിട്ടുണ്ട്. ബ്രിട്ടനിലെ സാമ്പത്തിക രംഗം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ലിസ് ട്രസ് രാജിവെച്ചത്. നേരത്തെ ബോറിസ് ജോണ്‍സനും സമാനമായ രീതിയിലായിരുന്നു രാജി വെച്ചത്.
ലിസ് ട്രസ്സിന്റെ സാമ്പത്തിക നയങ്ങള്‍ വിപണിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എംപിമാര്‍ ഒന്നടങ്കം ഇവര്‍ക്കെതിരെ രംഗത്ത് വരികയായിരുന്നു. ടോറി പാര്‍ട്ടിയിലെ അംഗങ്ങള്‍ അവരോട് നേരിട്ട് തന്നെ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്ന് അവര്‍ രാജിപ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം ട്രസ്സിനെ പരിഹസിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ലിസ് ട്രസ്സിനേക്കാള്‍ കൂടുതല്‍ കാലം ലെറ്റിയൂസ് നിലനില്‍ക്കുമെന്നായിരുന്നു പ്രധാന പരിഹാസം. ഇതിന് പിന്നാലെ ഐറിഷ് എയര്‍ലൈന്‍സ് ട്രസിന് ബോര്‍ഡിംഗ പാസ് നല്‍കിയിരിക്കുകയാണ്. എവിടേക്ക് വേണമെങ്കിലുമുള്ള ബോര്‍ഡിംഗ് പാസാണ് ഇതെന്നാണ് അതില്‍ എഴുതിയിരിക്കുന്നത്.
നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
ബ്രിട്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങാമെന്നും ഇതില്‍ കുറിച്ചിട്ടുണ്ട്. റയാനെയര്‍ എയര്‍ലൈന്‍സാണ് ഇങ്ങനൊരു ഓഫര്‍ നല്‍കിയത്. ഇത് ഒരു പരിഹാസ രൂപേണ നല്‍കിയ പരസ്യമാണ്. എന്നാല്‍ രാജി വെച്ചെങ്കിലും മറ്റ് പ്രതികരണങ്ങളൊന്നും ഇതുവരെ അവര്‍ നടത്തിയിട്ടില്ല.
തനിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞത് പോലെയുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് പദവി ഒഴിയാന്‍ തീരുമാനിച്ചതായും ലിസ് ട്രസ് പറഞ്ഞിരുന്നു. അതേസമയം പുതിയ പ്രധാനമന്ത്രി പദത്തിലേക്ക് റിഷി സുനാകിനെയും പരിഗണിക്കുന്നുണ്ട്.
നേരത്തെ ലിസ് ട്രസിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു സുനാക്. എന്നാല്‍ എംപിമാര്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വാധീനം ചെലുത്താനായിട്ടുണ്ട്. എന്നാല്‍ ബോറിസ് ജോണ്‍സന്‍ ഇതിന് തടസ്സം നില്‍ക്കുമെന്നാണ് സൂചന. തന്റെ രാജിക്ക് കാരണം റിഷിയാണെന്നാണ് ബോറിസ് കരുതുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചുവരാനും ബോറിസ് ജോണ്‍സന്‍ ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications