Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയില്‍ പാഞ്ച്ഷീര്‍ പിടിക്കാന്‍ നീക്കം, 13 താലിബാനികളെ വധിച്ചു, 2 കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: പാഞ്ച്ഷീറില്‍ ഉഗ്രയുദ്ധം നടന്ന് കൊണ്ടിരിക്കുകയാണ്. താലിബാന്‍ പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പ്രതിരോധ സേനയില്‍ നിന്നുള്ള കടുത്ത ആക്രമണത്തില്‍ വ്യാപക നഷ്ടം വീണ്ടും സംഭവിച്ചിരിക്കുകയാണ്. നിരവധി പേര്‍ താലിബാന്‍ നിരയില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. അത്ര എളുപ്പത്തില്‍ പാഞ്ച്ഷീര്‍ കീഴടങ്ങാനാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

നേരത്തെ പാഞ്ച്ഷീര്‍ സേനയും താലിബാനും തമ്മിലുള്ള സമവായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിനം താലിബാന്‍ ആക്രമണം കടുപ്പിച്ചത്. എന്നാല്‍ അവസാന രക്തം ചിന്തും വരെയും പോരാടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാഞ്ച്ഷീര്‍ സേന.

1

പാഞ്ച്ഷീറില്‍ റെസിസ്റ്റന്‍സ് സേനയുടെ തിരിച്ചടിയില്‍ 13 താലിബാനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ടാം ദിനത്തിലും വലിയ നഷ്ടം താലിബാന് നേരിട്ടിട്ടുണ്ട്. താലിബാനുമായി ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പോരാട്ടം തുടരുമെന്നും ദേശീയ പ്രതിരോധ സൈന്യം പറഞ്ഞു. ചിക്രിനോ ജില്ലയില്‍ വെച്ചായിരുന്നു പോരാട്ടം. താലിബാന്റെ ടാങ്കറുകളിലൊന്ന് പ്രതിരോധ സേന തകര്‍ക്കുകയും ചെയ്തു. പാഞ്ച്ഷീര്‍ നാല് ഭാഗത്ത് നിന്നും വളഞ്ഞ താലിബാന്‍ പല ഭാഗങ്ങളിലൂടെയാണ് ആക്രമണം നടന്നത്. കാബൂള്‍ എളുപ്പത്തില്‍ പിടിച്ചപ്പോലെ പഞ്ച്ഷീറില്‍ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന കാര്യത്തില്‍ നിരാശരാണ് താലിബാന്‍.

2

അതേസമയം താലിബാനുമായുള്ള പോരാട്ടത്തില്‍ പാഞ്ച്ഷീര്‍ പോരാളികള്‍ക്ക് അവരുടെ സുപ്രധാനപ്പെട്ട രണ്ട് കമാന്‍ഡര്‍മാരെയും നഷ്ടമായി. ഇവര്‍ താലിബാന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. പാഞ്ച്ഷീര്‍ എന്ത് വന്നാലും കൈവിടില്ലെന്ന് സൈന്യം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം താലിബാനില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതോടെ ശക്തരായിരിക്കുകയാണ് പാഞ്ച്ഷീര്‍ സൈന്യം, ചര്‍ച്ചകളിലൂടെ പാഞ്ച്ഷീറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ എല്ലാം പരാജയപ്പെട്ടുവെന്ന് താലിബാന്‍ നേതാവ് ആമിര്‍ ഖാന്‍ മുത്താഖി പറഞ്ഞു. താലിബാനുമായി ചര്‍ച്ചകള്‍ വേണ്ടെന്നുള്ളവര്‍ പാഞ്ച്ഷീറിലുണ്ട്. അവരോട് ജനങ്ങളാണ് സംസാരിക്കേണ്ടതെന്നും മുത്താഖി പറഞ്ഞു.

3

താലിബാനുമായി പോരാടേണ്ടെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാം നിര്‍ത്താന്‍ ഈ സൈന്യത്തോടെ ആവശ്യപ്പെടണമെന്നും മുത്താഖി ആവശ്യപ്പെട്ടിട്ടുണ്ട്. താലിബാന്‍ തീവ്രവാദികള്‍ കഴിഞ്ഞ രാത്രിയില്‍ പാഞ്ച്ഷീര്‍ ആക്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് മുന്‍ അഫ്ഗാന്‍ പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദി പഞ്ഞു. 34 താലിബാനികള്‍ കൊല്ലപ്പെട്ടെന്നും, 65ഓളം പേര്‍ക്ക് പരിക്കേറ്റെന്നും മുഹമ്മദി വ്യക്തമാക്കി. അതേസമയം പാഞ്ച്ഷീറിലെ ഒരു ജനവിഭാഗം പോലും താലിബാന് മുന്നില്‍ കീഴടങ്ങേണ്ടെന്നാണ് ആവശ്യപ്പെടുന്നത്. അവസാന രക്തം പോകുന്നത് വരെ പാഞ്ച്ഷീറിനെ പ്രതിരോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജനങ്ങളും തോക്കുകകളും കൈയ്യിലേന്തി താലിബാനെ നേരിടാന്‍ ഇറങ്ങിയിരിക്കുകയാണ്.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

4

ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ താലിബാനെ നേരിടാന്‍ ഇറങ്ങിയിട്ടുണ്ട്. ഖാവക്ക് ചുരം വഴിയും ഷോട്ടോള്‍ വഴിയുമാണ് താലിബാന്‍ ആക്രമണം നടത്തിയത്. പക്ഷേ വന്‍ തിരിച്ചടിയാണ് രണ്ടിടത്തും താലിബാന്‍ നേരിട്ടത്. ജനങ്ങള്‍ പേടിച്ച് പോരാടാന്‍ ഇറങ്ങില്ലെന്ന് കരുതിയ താലിബാന് പിഴച്ചിരിക്കുകയാണ്. ഇവിടേക്ക് കടക്കാന്‍ വളരെ പരിമിതമായ മാര്‍ഗങ്ങളാണ് ഉള്ളത്. അത് പാഞ്ച്ഷീര്‍ പോരാളികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. ഉയര്‍ന്ന പ്രദേശത്ത് നിന്ന് എതിരാളികളെ നേരിടാന്‍ ഇവര്‍ക്ക് സൗകര്യമുണ്ട്. അതുകൊണ്ട് മലനിരകളിലേക്ക് കടന്നുവരിക അത്ര എളുപ്പമുള്ള കാര്യമല്ല. ഗറില്ലാ മുറയില്‍ താലിബാന്‍ സൈന്യത്തിന് വലിയ പരിചയവും ഇല്ല.

5

ഇവിടെ കുഴിബോംബുകള്‍ ഒരുക്കിയും, മെഷീന്‍ ഗണ്ണുകള്‍ മിനുക്കിയെടുത്തും, നിരീക്ഷണ കണ്ണുകള്‍ സ്ഥാപിച്ചും സര്‍വ സന്നാഹത്തിലാണ് സൈന്യം. അതേസമയം 115 പേര്‍ വരെ രണ്ടാം ദിനത്തിലെ പോരാട്ടത്തില്‍ താലിബാന് നഷ്ടമായിണ്ടെന്ന് പാഞ്ച്ഷീര്‍ സൈന്യത്തിന്റെ വക്താവ് ഫഹീം ദഷ്തി പറയുന്നു. ഇരുന്നൂറോളം താലിബാന്‍ പോരാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 55 പേര്‍ ഇവരുടെ തടവിലാണ്. എന്നാല്‍ പാഞ്ച്ഷീര്‍ തങ്ങള്‍ ആക്രമിച്ചില്ലെന്നാണ് താലിബാന്റെ നിലപാട്. മസൂദിന്റെ സൈന്യം തങ്ങളെ ആക്രമിച്ചപ്പോള്‍ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ആക്രമണം തുടങ്ങിയത് നാസാജി-ഗുല്‍ബാഹര്‍ മേഖലയിലെ ജനങ്ങള്‍ പറയുന്നു.

6

പഞ്ച്ഷീര്‍ പ്രവിശ്യയിലെ ജബല്‍ സരഞ്ച് ജില്ലയിലും കാവക് പാഞ്ച്ഷീറിലും ആന്ധ്രാബ് ജില്ലയിലുമാണ് പ്രധാനമായും താലിബാനുമായി പോരാട്ടം നടക്കുന്നത്. അതേസമയം നിരവധി അഫ്ഗാനികള്‍ ഇവിടെ അഭയം തേടിയിട്ടുണ്ട്. പക്ഷേ ഭക്ഷ്യസാധനങ്ങളുടെ വലിയ ക്ഷാമം ഇവിടെ നേരിടുന്നുണ്ട്. ഇതിനിടെ വൈസ് പ്രസിഡന്റ് ആംറുള്ള സലേ വീണ്ടും താലിബാനെതിരെ രംഗത്തെത്തി. താലിബാന്‍ സുസ്ഥിര ഭരണത്തെ പറ്റിയാണ് പറയുന്നത്. അങ്ങനെയൊന്നും വരാന്‍ പോകുന്നില്ല. അവര്‍ ഈ മണ്ണില്‍ ആധിപത്യത്തിനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ യാതൊരു പിന്തുണയും അവര്‍ക്കില്ല. ഒരു തരിമ്പ് പോലും ഈ രാജ്യം അവരെ വിശ്വസിക്കുന്നില്ലെന്നും സലേ പറഞ്ഞു.

7

അഫ്ഗാനിലെ ജനങ്ങള്‍ കുറച്ചെങ്കിലും താലിബാനെ വിശ്വസിക്കുന്നുണ്ടായിരുന്നെങ്കില്‍ അവര്‍ ഈ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ നോക്കില്ല. പലരും അതിര്‍ത്തിയില്‍ രക്ഷപ്പെടാനായി ക്യൂ നില്‍ക്കുകയാണ്. അടക്കി ഭരിക്കുന്ന എന്നത് സുസ്ഥിരതയുടെ മുഖമല്ല. അതും താലിബാനും തമ്മില്‍ ചേരാത്ത കാര്യമാണെന്നും സലേ തുറന്നടിച്ചു. എല്ലാ അഫ്ഗാന്‍ പൗരന്‍മാരുടെയും അവകാശങ്ങള്‍ക്ക് പ്രതിരോധ സേന സംരക്ഷിക്കും. പാഞ്ച്ഷീറിലാണ് പ്രതിരോധ സേനയുള്ളത്. ഈ താഴ്‌വര രാജ്യത്തുള്ള എല്ലാവര്‍ക്കും വേണ്ടിയാണ്. അഫ്ഗാന്‍ ജനതയുടെ പ്രതീക്ഷയുടെ പ്രതീകമാണ് പാഞ്ച്ഷീര്‍. താലിബാന്റെ അടിച്ചമര്‍ത്തലില്‍ നിന്ന് ഓടി വരുന്നവര്‍ അഭയം തേടുന്നത് അവിടെയാണെന്നും സലേ പറഞ്ഞു. സമ്പദ് ഘടനയുടെ തകര്‍ച്ചയും സേവനങ്ങളുടെ അഭാവവും ജനജീവിതം ഉടനെ തന്നെ തകര്‍ക്കുമെന്നും സലേ വ്യക്തമാക്കി.

8

താലിബാന്റെ കര്‍ക്കശ രീതികളും ആയുധങ്ങളും ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ ഒന്നുമാവില്ല. ജനങ്ങളുടെ രോഷം അത്രയ്ക്കുണ്ട്. കൃത്യമായ സമയത്ത് അത് നിങ്ങള്‍ അനുഭവിച്ചറിയുമെന്നും ആംറുള്ള സലേ പറഞ്ഞു. അതേസമയം തന്നെ താലിബാന്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹിബത്തുള്ള അകുന്‍സാദ തന്നെ അഫ്ഗാന്റെ പരമോന്നത നേതാവാകുമെന്ന് ഉറപ്പായിരിക്കുകയാണ്. താലിബാന്‍ ഇക്കാര്യം പ്രഖ്യാപിച്ചു. അതേസമയം തന്നെ മുല്ലാ അബ്ദുള്‍ ഗനി ബറാദര്‍ രാജ്യത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കും. ഇതിനിടെ മറ്റൊരു ആശങ്കയും ലോകരാജ്യങ്ങള്‍ക്കുണ്ടായിരിക്കുകയാണ്. ഒസാമ ബിന്‍ ലാദന്റെ ബോഡിഗാര്‍ഡ് അമിന്‍ ഉല്‍ ഹഖ് ഒളിവ് ജീവിതം അവസാനിപ്പിച്ച് അഫ്ഗാനിലേക്ക് മടങ്ങിയിരിക്കുകയാണ്.

9

താലിബാനും അല്‍ഖ്വായിദയും തമ്മിലുള്ള ബന്ധം ശക്തമാകുന്നു എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. താലിബാന്റെ സുപ്രധാന നേതാക്കളിലൊരാളായി അമിന്‍ ഉള്‍ ഹഖ് മാറിയിരിക്കുകയാണ്. പാകിസ്താന്‍ ജയിലില്‍ നിന്ന് 2011ല്‍ റിലീസായ ഹഖ് ആരും കാണാതെ രഹസ്യമായി പല സ്ഥലങ്ങളിലായിട്ടായിരുന്നു താമസം. നംഗര്‍ഹാര്‍ പ്രവിശ്യയിലേക്കാണ് ഹഖ് മടങ്ങിയെത്തിയത്. ഇയാളുടെ സ്വന്തം നഗരമാണിത്. താലിബാന്‍ സൈന്യത്തിന്റെ അകമ്പടിയോടെയാണ് ഇയാള്‍ മടങ്ങിയെത്തിയത്. അതേസമയം താലിബാന്‍ നേതാക്കളെ സഹായിച്ചിരുന്നത് പാകിസ്താനാണെന്ന് അവരുടെ നേതാക്കള്‍ തന്നെ അംഗീകരിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രി ഷെയ്ഖ് റാഷിദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അവര്‍ക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്‍കിയെന്നും റാഷിദ് ടിവി ഷോയില്‍ വെളിപ്പെടുത്തുന്നുണ്ട്.

Recommended Video

cmsvideo
    Taliban Approves Afghanistan Playing Cricket

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+