Get Updates
Get notified of breaking news, exclusive insights, and must-see stories!

നവകേരള നിർമ്മിതിക്ക് ഊർജ്ജമേകി പ്രവാസികളും... അസറ്റ് ഹോസ് റിവൈവ് കേരള കോൺക്ലേവ് നടത്തി, സ്പീക്കർ പി ശ്രീരാമക്യഷ്ണൻ ഉദ്ഘാടനം ചെയ്തു

ദുബായ് : പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതി സംബന്ധിച്ച് അസ്റ്റ് ഹോംസ് സംഘടിപ്പിച്ച റിവൈവ് കേരള കോൺക്ലേവ് ദുബായിൽ അരങ്ങേറി. ഖിസൈസ് ഇത്തിസലാത് അക്കാദമിയിൽ കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, മാധ്യമ സാംസ്കാരിക -വ്യവസായ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സുപ്രീംകോടതി വിധിയെ രാഷ്ട്രീയ മുതലപെടുപ്പിന് ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചറിയണം;കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതികളെല്ലാം നവോഥാന മുന്നേറ്റത്തിലൂടെ നേടിയെടുത്തതാണെന്ന് രാജു എബ്രഹാം എംഎൽഎ

പ്രളയാനന്തര കേരളത്തിലെ സാമൂഹ്യ രംഗത്തെ പ്രതിഫലനങ്ങൾ, മാധ്യമ പ്രവർത്തനം, സർക്കാരിന്റെ കാഴ്ചപ്പാടുകൾ, അടിസ്ഥാന സൗകര്യവികസനത്തിലും മൂലധന സമാഹരണത്തിലും പ്രവാസികൾക്കുള്ള പങ്ക് നവകേരള നിർമ്മിതിയിലെ നിക്ഷേപ സാധ്യതകൾ, സുസ്ഥിര നിർമ്മാണ രീതികൾ, തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിവിധ മേഖലയിലുള്ളവർ പ്രഭാഷണങ്ങൾ അവതരിപ്പിച്ചു.

P Sreeramakrishnan

റിച്ചാർഡ് ഹേ, വിഡി സതീഷൻ എം എൽ എ, അബ്ദുസമദ് സമദാനി, ജോൺ ബ്രിട്ടാസ്, ആർക്കിടെക്ട് ശങ്കർ, ഡോ. ആസാദ് മൂപ്പൻ, ജോർജ് കോര എന്നിവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കേരളത്തിന്റെ പുനർനിർമ്മാണ പ്രക്രിയക്ക് ആക്കം കൂട്ടുവാൻ ഓരോ മേഖലകളിലും സ്വീകരിക്കേണ്ട നടപടികളും കാഴ്ചപ്പാടുകളും അതത് രംഗത്തെ വിദഗ്ദ്ധർ വിശദീകരിച്ചു. അസറ്റ് ഹോംസ് ബ്രാൻറ് അംബാസഡർ ആശാ ശരത്, മാനേജിംങ് ഡയറക്ടർ വി സുനിൽകുമാർ. അസറ്റ് ഹോംസ് ഉപഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+