• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുപ്രീംകോടതി വിധിയെ രാഷ്ട്രീയ മുതലപെടുപ്പിന് ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചറിയണം;കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതികളെല്ലാം നവോഥാന മുന്നേറ്റത്തിലൂടെ നേടിയെടുത്തതാണെന്ന് രാജു എബ്രഹാം എംഎൽഎ

  • By Desk

പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ രാഷ് ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുന്നവരെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്ന് രാജു എബ്രഹാം എം എൽ എ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാർഷികാചരണത്തോട് അനുബന്ധിച്ച് നടത്തിയ വിനിതാ സംഗമം അടൂരിൽ ഉദ്ഘാടനം ചെയ്യുകായിയുരന്നു അദ്ദേഹം.

മന്ത്രി ജലീലിന് വഴി നീളെ ചീമുട്ടയേറും, കരിങ്കൊടിയും, ലീഗ് അണികളെ നിലക്ക് നിര്‍ത്തണമെന്ന് സിപിഎം

സംസ്ഥാന സർക്കാരാണ് കോടതിവിധിക്ക് കാരണക്കാർ എന്ന് ചിലർ നുണപ്രചരണം നടത്തുന്നു. ഇത്തരക്കാരുടെ നീക്കങ്ങൾക്ക് പിന്നിൽ രാഷ് ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതികളെല്ലാം നവോഥാന മുന്നേറ്റത്തിലൂടെ നേടിയെടുത്തതാണ്. നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന അനാചാരങ്ങൾ ഇല്ലാതാക്കിയത് വർഷങ്ങൾ നീണ്ടു നിന്ന പോരാട്ടങ്ങളിലുടെ ആണ്. എല്ലാ അനാചാരങ്ങളും അന്നത്തെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു.

ഇത്തരം അനാചാരങ്ങൾ ഇല്ലായ്മ ചെയ്യാൻ സാമൂഹ്യപ്രവർത്തകർ നടത്തിയ പോരാട്ടങ്ങളെയെല്ലാം പിന്തിരിപ്പൻമാർ എതിർത്തിരുന്നു. സവർണ വിഭാഗത്തിന്റെ ഈ പിന്തിരിപ്പൻ നയങ്ങൾ ശബരിമലയുമായി ബന്ധപ്പെട്ട് നടത്തുന്ന കോലാഹലങ്ങൾ കൂട്ടിവായിക്കണമെന്നും രാജു എബ്രഹാം എം എൽ എ പറഞ്ഞു. ചിറ്റയം ഗോപകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. സമൂഹത്തെ ഒരു നൂറ്റാണ്ട് പിന്നോട്ട് നയിക്കുന്ന വർഗീയ വാദികളുടെ നീക്കങ്ങൾ കേരളജനത അവജ്ഞയോടെ തള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി കെ ജി നായർ മുഖ്യപ്രഭാഷണം നടത്തി. അനാചാരങ്ങൾക്ക് മുകളിൽ ഭരണഘടനയുടെ വിജയമാണ് സുപ്രീംകോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു. നായർ സമൂഹത്തിലെ അനാചാരങ്ങൾ ഇല്ലാതാക്കാൻ മുന്നിട്ട് നിന്ന എൻ എസ് എസിന്റെ ഇന്നത്തെ നിലപാട് ഏറെ വൈരുധ്യമുള്ളതാണ്. എൻ എസ് എസ് സ്ഥാപകനേതാവ് മന്നത്ത് പത്മനാഭൻ പിന്നാക്കകാർക്കായി കുടുംബക്ഷേത്രം തുറന്നു കൊടുത്ത പാരമ്പര്യം പോലും ചിലർ മറന്നുപോകുന്നു. മഹാത്മാ അയ്യൻകാളി, ശ്രീനാരായണഗുരു, ആറാട്ടുപുഴ വേലായുധ പണിക്കർ, വൈകുണ്ഠസ്വാമികൾ തുടങ്ങി ഒട്ടനവധി മഹാരഥൻമാരുടെ പ്രവർത്തനങ്ങൾ ജനങ്ങൾ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം ടി മുരുകേഷ്, കൊടുമൺഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമകുഞ്ഞ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാർ, പി ആർ ഡി അസിസ്റ്റന്റ് എഡിറ്റർ പി ആർ സാബു തുടങ്ങിയവർ സംസാരിച്ചു.

English summary
Raju Abraham's comments about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more