എല്‍ ചാപ്പോയുടെ മകന്റെ അറസ്റ്റ്; മെക്സിക്കോയില്‍ ആകെ കലാപം, തെരുവിലിറങ്ങി അനുയായികള്‍
മെക്സിക്കോ സിറ്റി: മയക്കുമരുന്ന് കാര്‍ട്ടല്‍ തലവന്‍ എല്‍ ചാപ്പോയുടെ മകന് ഒവിഡിയോ ഗുസ്മാന് ലോപ്പസിന്റെ അറസ്റ്റില്‍ മെക്സിക്കോ നഗരം കത്തുന്നു. വന്‍ കലാപമാണ് ഗുസ്മാന്റെ അനുയായികള്‍ അഴിച്ചുവിട്ടിരിക്കുന്നത്. എല്‍ ചാപ്പോയുടെ മയക്കുമരുന്ന് സംഘത്തെ ഇപ്പോള്‍ നയിക്കുന്നത് ഗുസ്മാനായിരുന്നു.
കുലാക്കാനില് നിന്നാണ് ഗുസ്മാനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മെക്സിക്കോ സിറ്റിയിലേക്ക് ഇയാളെ മാറ്റുകയായിരുന്നു. ഇയാളുടെ സംഘത്തിലെ അംഗങ്ങള്‍ റോഡ് ആകെ തടസ്സപ്പെടുത്തി തീയിട്ടിരിക്കുകയാണ്. വാഹനങ്ങളെല്ലാം അഗ്നിക്കിരയാക്കി. വിമാനത്താവളം മയക്കുമരുന്ന് സംഘങ്ങള്‍ ആക്രമിക്കുകയും ചെയ്തു.

അക്രമി സംഘങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സിനാലോവയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. രണ്ട് വിമാനങ്ങള്‍ക്ക് വെടിയേറ്റിട്ടുണ്ട്. ഇതിലൊന്ന് ടേക്ക് ഓഫിനായി തയ്യാറെടുക്കുമ്പോഴാണ് വെടിയേറ്റത്. സിനാലോവിലെ മൂന്ന് വിമാനത്താവളങ്ങളിലായി നൂറിലേറെ വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്.
പതിനെട്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സിനാലോവ ഗവര്‍ണര്‍ അറിയിച്ചു. ഗുസ്മാന് ലോപ്പസ് അച്ഛനെ പോലെ മെക്സിക്കോയില്‍ കുപ്രസിദ്ധനാണ്. ദ മൗസ് അഥവാ എലി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. എല്‍ ചാപ്പോയുടെ മയക്കുമരുന്ന് സംഘത്തെ ഇല്ലാതാക്കിയെന്നായിരുന്നു ഇവിടെയുള്ള സര്‍ക്കാരുകള്‍ അവകാശപ്പെട്ടിരുന്നത്.
അതേസമയം ഗുസ്മാന് ലോപ്പസ്, എല്‍ ചാപ്പോയുടെ കുപ്രസിദ്ദ മയക്കുമരുന്ന് സംഘമായ സിനാലോവ കാര്‍ട്ടലിനെ നിയന്ത്രിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പ്രതിരോധ മന്ത്രി ലൂയിസ് ക്രെസെന്‍സിയോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് സംഘമാണിത്.
നിലവില്‍ എല്‍ ചാപ്പോ ഗുസ്മാന് യുഎസ്സില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. 2019ല്‍ ഇയാള്‍ മയക്കുമരുന്ന് കടത്തിയതായും, സാമ്പത്തിക തട്ടിപ്പ് നടത്തിയതായും കണ്ടെത്തി കോടതി ശിക്ഷിച്ചിരുന്നു. ഇയാളുടെ വിചാരണ വേളയിലാണ് എല്‍ ചാപ്പോയും സംഘവും എത്ര ക്രൂരമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പുറം ലോകം അറിഞ്ഞത്.
ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
ആറുമാസത്തോളം ഗുസ്മാന് ലോപ്പസിനെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന് യുഎസ്സിന്റെ സഹായവുമുണ്ടായിരുന്നുവെന്ന് പ്രതിരോധ മന്ത്രി സാന്ഡോവല് പറഞ്ഞു. അതേസമയം കലാപത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുലാക്കാനിലെ റോഡുകളില്‍ ബസ്സുകള്‍ കത്തിയെരിയുന്നത് വീഡിയോയില്‍ കാണാം.
കുലാക്കാനില് നിന്ന് മെക്സിക്കോ സിറ്റിയിലേക്ക് പോകാനിരുന്ന വിമാനത്തിനാണ് വെടിയേറ്റത്. നിലവില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ലെന്ന് എയറോ മെക്സിക്കോ അറിയിച്ചു. ആളുകള്‍ നിലവിളിച്ച് കൊണ്ട് നിലത്തിരിക്കുന്നത് ഈ വീഡിയോയിലും കാണാം.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications