ചില ശക്തികള്‍ക്ക് ഇത് കിരീട ധാരണമാണ്; ജയിക്കാന്‍ സാധ്യതയില്ലാത്തവനാണ് ഞാന്‍, ഞെട്ടിച്ച് റിഷി സുനാക്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനായുള്ള പോരാട്ടത്തില്‍ ചില ശക്തികള്‍ തനിക്കെതിരായി നില്‍ക്കുന്നുണ്ടെന്ന് ഇന്ത്യന്‍ വംശജനായ റിഷി സുനാക്ക്. നേരത്തെ അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസ് വരുമെന്നായിരുന്നു റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ പ്രമുഖര്‍ അവര്‍ക്ക് വേണ്ടി ക്യാമ്പയിന്‍ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

കാവല്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്നാണ് സൂചന. തന്റെ ശത്രുക്കളെ സൂചിപ്പിച്ചാണ് സുനാക്ക് പുതിയ പരാമര്‍ശം നടത്തിയിരിക്കുന്നത്. താന്‍ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് സുനാക്ക് വെളിപ്പെടുത്തി. തനിക്കെതിരെയുള്ള ശക്തികള്‍ അത്രയും വലുതാണെന്ന് സുനാക് പറയുന്നു.
മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ കോട്ടയായി അറിയപ്പെടുന്ന ഗ്രാന്തത്തില്‍ വെച്ച് നടത്തിയ പ്രചാരണത്തിലാണ് സുനാക്ക് തനിക്കെതിരെ ചില ശക്തികള്‍ ഒന്നിച്ചതായി വെളിപ്പെടുത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ഇത് ലിസ് ട്രസ്സിന്റെ കിരീടധാരണമാണെന്നും, അവര്‍ അത് നടപ്പാക്കാനുമാണ് ശ്രമിക്കുന്നതെന്ന് റിഷി സുനാക് പറഞ്ഞു.
ബോറിസ് ജോണ്‍സനെ അനുകൂലിക്കുന്ന മന്ത്രിമാരെ ലക്ഷ്യമിട്ടുള്ള പരോക്ഷ പരാമര്‍ശമായിരുന്നു ഇത്. സാംസ്‌കാരിക സെക്രട്ടറി നദീന്‍ ഡോറീസ്, ബ്രെക്‌സിറ്റ് ഓപ്പര്‍ചുനിറ്റീസ് മന്ത്രി ജേക്കബ് റീസ് മോഗ് എന്നിവര്‍ ലിസ് ട്രസ്സിന് അനുകൂലമായുള്ള ക്യാമ്പയിന്‍ ഒരുവശത്ത് നടത്തുന്നുണ്ട്.
റിഷി സുനാക്കിന്റെ പ്രചാരണത്തെ ദുര്‍ബലമാക്കാനുള്ള ശ്രമങ്ങളാണ് ജോണ്‍സന്‍ ക്യാമ്പില്‍ നിന്ന് നടക്കുന്നത്. വേറെ ആരെ പ്രധാനമന്ത്രിയാക്കിയാലും റിഷിയെ ആ പദവിയിലെത്തിക്കരുതെന്നാണ് ബോറിസ് ജോണ്‍സന്‍ നിര്‍ദേശം നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരു സംശയവുമില്ല ഈ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധ്യത കുറഞ്ഞ മത്സരാര്‍ത്ഥിയാണ് ഞാന്‍.
കുറച്ച് പേര്‍ക്ക്, അവരെ പ്രധാന ശക്തികളായി കാണാം. അവര്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പട്ടാഭിഷേകമായിട്ടാണ് ഇതിനെ കാണേണ്ടത്. പക്ഷേ അംഗങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പ് ആവശ്യമാണ്. അവര്‍ കേള്‍ക്കാന്‍ തയ്യാറായിരിക്കുകയാണെന്നും റിഷി സുനാക്ക് പറഞ്ഞു.
അതേസമയം തനിക്കെതിരെയുള്ള സംഘത്തെ നേരിടാനാണ് സുനാക്കിന്റെ തീരുമാനം. എന്നാല്‍ ആരൊക്കെയാണ് ഇവരെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ താന്‍ ആരുടെയും ഫേവറിറ്റല്ലെന്ന് സുനാല്‍ വ്യക്തമാക്കി. ഈ മത്സരം ഞാന്‍ തുടങ്ങിയത് തന്നെ ജയിക്കാന്‍ സാധ്യതയില്ലാത്ത ഇടത്ത് നിന്നാണ്. താനും കുടിയേറ്റത്തിന്റെ ഉല്‍പ്പന്നമാണ്. പക്ഷേ അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി താന്‍ എടുക്കും. പക്ഷേ ഞാന്‍ അനുകമ്പയുള്ളവനായിരിക്കും.
വിലക്കയറ്റവും പണപ്പെരുപ്പവും താഴേക്ക് കൊണ്ടുവരികയാണ് താന്‍ അടിയന്തരമായി ചെയ്യുകയാണ്. എല്ലാവരെയും ദരിദ്രരാക്കുന്ന വിലക്കയറ്റമാണ് നമുക്ക് മുന്നിലുള്ളത്. ജീവിക്കാനുള്ള ചെലവ് വളരെ കൂടുതലാണെന്ന സത്യം നമ്മള്‍ പറയണം. നിങ്ങളുടെ സ്വത്തിനും സമ്പാദ്യത്തിനും വരെ അത് വില്ലനാണ്. ഒരു മാറ്റമാണ് അതിന് വേണ്ടതെന്നും സുനാക് പറഞ്ഞു.












Click it and Unblock the Notifications